- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉലകം ചുറ്റാൻ കൊതിമൂത്ത പ്രധാനമന്ത്രിക്ക് ഇനിയും കറങ്ങിനടക്കാൻ മോഹം; സമാധാന അന്തരീക്ഷമുള്ള കേരളത്തിൽ ബിജെപിയുടെ ദേശീയ കൗൺസിൽ മാമാങ്കം നടത്തുന്നത് രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളി; മേള കാശ്മീരിലേക്ക് മാറ്റണമെന്നും ശിവസേന
കൊച്ചി : മോദിക്ക് ചങ്കൂറ്റമുണ്ടെങ്കിൽ ബിജെപി ദേശീയ കൗൺസിൽ മാമാങ്കം കാശ്മീരിൽ നടത്തെട്ടെയെന്ന് ശിവസേന. തങ്ങൾ കാശ്മീരിലേക്ക് അടുത്തമാസം അഞ്ചിന് പോകുന്നുണ്ട്. അതിനുമുമ്പ് രാജ്യത്തിന്റെ പ്രധാനമന്ത്രി കാശ്മീരിൽ എത്തുന്നതാണ് ഉചിതമെന്ന് ടി ആർ ദേവൻ മറുനാടനോട്. മോദി സർക്കാരിനെ നിശതമായി വിമർശിക്കുകയാണ് എൻ ഡി എ സംഖ്യകക്ഷിയായ ശിവസേന. മോദിയുടെ ഉലകം ചുറ്റാനുള്ള കൊതി മൂത്തതാണ് വിദേശനയത്തിൽ ശക്തമായ നിലപാടെടുക്കാതെ ഊളയിടുന്നതെന്ന് ശിവസേന രാഷ്ട്രീയകാര്യ സമിതി അധ്യക്ഷൻ ടി ആർ ദേവൻ പറഞ്ഞു. കാശ്മീരിൽ പാക് ഭീകരർ നുഴഞ്ഞു കയറി ആക്രമണം നടത്തുന്നത് മോദി സർക്കാരിന്റെ പിടിപ്പുക്കേടുമൂലമാണ്. വികലമായ വിദേശനയം രാജ്യത്തെ അപകടത്തിലേക്കാണ് നയിക്കുന്നത്. രാജ്യം യുദ്ധസമാനമായ അന്തരീക്ഷത്തിൽ മുന്നോട്ടു പോകുമ്പോൾ പൊതുവെ സമാധാന അന്തരീക്ഷമുള്ള കേരളത്തിൽ ദേശീയ കൗൺസിൽ മാമാങ്കം നടത്തുന്നത് രാജ്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണ്.മാത്രമല്ല യുദ്ധഭൂമിയിൽനിന്നുള്ളല ഒളിച്ചോട്ടം കൂടിയാണ്. വീരമൃത്യു വരിച്ച സൈനീകരുടെ കുടുംബങ്ങൾ കണ്ണീരിൽ
കൊച്ചി : മോദിക്ക് ചങ്കൂറ്റമുണ്ടെങ്കിൽ ബിജെപി ദേശീയ കൗൺസിൽ മാമാങ്കം കാശ്മീരിൽ നടത്തെട്ടെയെന്ന് ശിവസേന. തങ്ങൾ കാശ്മീരിലേക്ക് അടുത്തമാസം അഞ്ചിന് പോകുന്നുണ്ട്. അതിനുമുമ്പ് രാജ്യത്തിന്റെ പ്രധാനമന്ത്രി കാശ്മീരിൽ എത്തുന്നതാണ് ഉചിതമെന്ന് ടി ആർ ദേവൻ മറുനാടനോട്. മോദി സർക്കാരിനെ നിശതമായി വിമർശിക്കുകയാണ് എൻ ഡി എ സംഖ്യകക്ഷിയായ ശിവസേന.
മോദിയുടെ ഉലകം ചുറ്റാനുള്ള കൊതി മൂത്തതാണ് വിദേശനയത്തിൽ ശക്തമായ നിലപാടെടുക്കാതെ ഊളയിടുന്നതെന്ന് ശിവസേന രാഷ്ട്രീയകാര്യ സമിതി അധ്യക്ഷൻ ടി ആർ ദേവൻ പറഞ്ഞു. കാശ്മീരിൽ പാക് ഭീകരർ നുഴഞ്ഞു കയറി ആക്രമണം നടത്തുന്നത് മോദി സർക്കാരിന്റെ പിടിപ്പുക്കേടുമൂലമാണ്. വികലമായ വിദേശനയം രാജ്യത്തെ അപകടത്തിലേക്കാണ് നയിക്കുന്നത്. രാജ്യം യുദ്ധസമാനമായ അന്തരീക്ഷത്തിൽ മുന്നോട്ടു പോകുമ്പോൾ പൊതുവെ സമാധാന അന്തരീക്ഷമുള്ള കേരളത്തിൽ ദേശീയ കൗൺസിൽ മാമാങ്കം നടത്തുന്നത് രാജ്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണ്.മാത്രമല്ല യുദ്ധഭൂമിയിൽനിന്നുള്ളല ഒളിച്ചോട്ടം കൂടിയാണ്.
വീരമൃത്യു വരിച്ച സൈനീകരുടെ കുടുംബങ്ങൾ കണ്ണീരിൽ കഴിയുമ്പോൾ കോടികൾ ചെലവിട്ട് നടത്തുന്ന കൗൺസിൽ പണക്കൊഴുപ്പിന്റെയും ധൂർത്തിന്റെയും മേളയാണ്. കോഴിക്കോട് മേള നടത്തുന്നവർ മേള കാശ്മീരിലേക്ക് മാറ്റുകയാണ് ചെയ്യേണ്ടത്. ഇത് കാശ്മീർ ജനതയ്ക്ക് കൂടുതൽ ധൈര്യം പകർന്നേക്കും. വിദേശനയങ്ങളിലും സൈനീക നിലപാടുകളിലും തീരുമാനം എടുക്കാൻ അതത് വകുപ്പുകൾക്ക് കഴിയാത്ത അവസ്ഥയാണുള്ളത്. എല്ലാം ഒരാൾ തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോൾ എൻ ഡി എയിലുള്ളത്.ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനങ്ങൾ എടുക്കാൻ പ്രധാനമന്ത്രിക്ക് സമയമില്ലെന്നാണ് പറയുന്നത്.
വിദേശരാജ്യങ്ങളിൽ ചുറ്റിയടിക്കുന്ന പ്രധാനമന്ത്രിക്ക് വിദേശനയങ്ങളിലും വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യമാണുള്ളത്. എൻ ഡി എ അധികാരത്തിലെത്തുമ്പോൾ മാത്രമാണ് കാശ്മീരിൽ ഇത്തരം ആക്രമണത്തിന് ശക്തിയേറുന്നത്. കാർഗിൽ ഇതിന് തെളിവാണ്.അഞ്ചൂറോളം സൈനീകർ വീരമൃത്യു വരിച്ച കാർഗിലിൽ ഇനിയും കണ്ണീർ തോർന്നിട്ടില്ല. വീണ്ടും ഒരു എൻ ഡി എ സർക്കാർ അധികാരത്തിലെത്തിയപ്പോൾ പാക് ഭീകരാക്രമണം പതിവുപോലെ രൂക്ഷമായി. നേരത്തെ ബിജെപി സാന്നിധ്യത്തിലായിരുന്നു കാണ്ടാഹാറിൽ ഭീകരനെ വിമാനത്തിൽ കൊണ്ടുപോയി തുറന്നുവിട്ടത്. മുൻകാലങ്ങളിൽ ഭീകരർ പൊതുസ്ഥലങ്ങളിൽ ആക്രമണം നടത്തിയിരുന്നെങ്കിൽ ഇപ്പോൾ രാജ്യത്തിന്റെ സൈനീക കേന്ദ്രങ്ങളിൽതന്നെ ആക്രമണം നടത്താൻ ധൈര്യപ്പെടുന്നു.
പത്താൻക്കോട്ടും ഉറിയും ഇതിന് തെളിവാണ്. പത്താൻകോട്ടിൽ ഭീകരാക്രമണം അന്വേഷിക്കാൻ എത്തിയത് പാക് സംഘം. രാജ്യത്തിന്റെ അതിർത്തി കഴിഞ്ഞ ഉടൻ സംഘം വിളിച്ചുപറഞ്ഞു ആക്രമണത്തിൽ പാക്കിസ്ഥാന് പങ്കില്ലെന്ന്. ഇതും രാജ്യത്തിന് നാണക്കേടായി. ഇന്ത്യയെ മുഖത്ത് നോക്കി ആട്ടിയോടിച്ചിട്ടും പഠിക്കാത്തവർ പിന്നെയും പാക് അധിനിവേശത്തെ ന്യായീകരിക്കുന്നതിന്റെ പൊരുൾ അറിയില്ല. കാശ്മീർ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ശിവനസേന എം പിമാരും എം എൽ എമാരും മുതിർന്ന നേതാക്കളും ഒക്ടോബർ അഞ്ചിന് കാശ്മീർ സന്ദർശിക്കും. കേരളത്തിൽനിന്നും സംസ്ഥാന പ്രസിഡന്റ് എസ് ഭുവനചന്ദ്രന്റെ നേതൃത്വത്തിൽ പത്തംഗ സംഘം കാശ്മീരിലേക്ക് പോകുമെന്നും ദേവൻ പറഞ്ഞു.