വധി ദിനങ്ങളിൽ ബിച്ചുകളിൽ ഉല്ലാസം കണ്ടെത്തുന്നവരാണ് പ്രവാസികളിൽ അധികവും. വിശ്രമിക്കാനെത്തുന്നവരും കുളിക്കാനിറങ്ങുന്നവരും ഒക്കെയായി നിരവധി പേരാണ് ബീച്ചുകൾ തെരഞ്ഞെടുക്കുക. എന്നാൽ ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ ആറ് ബിച്ചുകൾക്ക് വേണ്ടത്ര ആരോഗ്യ നിലാവരം പോലും ഇല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

പല ബീച്ചുകൾക്കും വാട്ടർ ക്വാളിറ്റിയുടെ കാര്യത്തിൽ എക്‌സലെന്റ് ആണെങ്കിലും പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ റിപ്പോർട്ടനുസരിച്ച് അവയ്ക്ക് വേണ്ടത്ര ത്ര ആരോഗ്യ നിലവാരം ഇല്ലെന്നും ഇവിടെങ്ങളിൽ നീന്താൻ പാടില്ലെന്നുംമാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇക്കാര്യം പ്രാദേശിക കൗൺസിലുകൾക്ക് അറിയിച്ചിട്ടുമുണ്ട്.

ഡബ്ലിൻ ബേയിലെ മെരിയോൺ സ്ടാൻഡ്, വടക്കൻ കോ ഡബ്ലിനിൽ ലോഫ്‌ഷെന്നി, കോ ഗാൽവേയിലെ ബാലിലോഗെയ്ൻ, ബ്രൂക്ക് ബീച്ച്, പോർട്ട്‌റാൻ, കോൾ ഡബ്ലിൻ, ക്ലിഫൻഡ്, എന്നിവയാണ് പുവർ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്.