- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹരിയാണയിലെ പൽവാലിൽ രണ്ടാഴ്ചയ്ക്കിടെ പനി ബാധിച്ച് മരിച്ചത് ആറ് കുട്ടികൾ; കുടിവെള്ളത്തിൽ മലിനജലം കലർന്നത് രോഗകാരണമെന്ന് വിലയിരുത്തൽ
ഛണ്ഡീഗഢ്: ഹരിയാണയിലെ പൽവാലിൽ പനി ബാധിച്ച് രണ്ടാഴ്ചയ്ക്കിടെ മരിച്ചത് പത്ത് വയസ്സിന് താഴെ പ്രായമുള്ള ആറ് കുട്ടികൾ. പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ ഉണ്ടായിട്ടും ഇവർ ആരും കോവിഡ് പോസിറ്റീവ് ആയിരുന്നില്ലെന്നും ആർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
വൃത്തിഹീനമായ സാഹചര്യവും കുടിവെള്ളത്തിൽ മലിനജലം കലരുകയും ചെയ്തതാണ് രോഗത്തിലേക്കും മരണത്തിലേക്കും നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. യഥാർഥ കാരണം അന്വേഷിച്ചുവരികയാണെന്ന് സർക്കാർ വൃത്തങ്ങൾ പ്രസ്താവനയിൽ വ്യക്തമാക്കി.
സ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്തി പരിശോധന നടത്താൻ ദ്രുതകർമസേനയുടെ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ലോകാരോഗ്യസംഘടനാ പ്രതിനിധികൾക്കൊപ്പം പകർച്ചവ്യാധി നിയന്ത്രണ സംഘത്തിന്റേയും പരിശോധന ഈ മേഖലയിൽ നടക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക്
Next Story