- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ടാസ്മാനിയയിലെ 21 ഓളം നഴ്‌സിങ് ഹോമുകളിൽ ഫ്‌ളൂ പടരുന്നു; ഇതുവരെ മരിച്ചവരുടെ എണ്ണം ആറായി; ഒമ്പതോളം നഴ്‌സിങ് ഹോം ആരോഗ്യ വിഭാഗത്തിന്റെ നീരിക്ഷണത്തിൽ
ടാസ്മാനിയയിലെ നഴ്‌സിങ് ഹോമുകളിൽ ഫ്‌ളൂ പടർന്നുപിടിച്ച് മരണപ്പെട്ടവരുടെ എണ്ണം ആറായി. സ്ട്രാത്‌ഡെവോണിലെ പ്രായമേറിയ ആളുകൾ താമസിക്കുന്ന കെയർഹോമിലാണ് ഫ്‌ളൂ പടരുന്നത്. 21 ഓളം നഴ്‌സിങ് ഹോമുകളിൽ ഫ്‌ളൂ പടര്ന്നിട്ടുണ്ടെന്നും ഇത് വരെ ആറ് പേരാണ് മരിച്ചെന്നുമാണ് ഇന്നലെ പുറത്ത് വന്ന റിപ്പോർട്ടിൽ പറയുന്നത്. മരിച്ചവരാക്ടടെ 70 നും 94 ഉം വയസിനും ഇടയിൽ പ്രായമുള്ളവരാണ്. ഒമ്പതോളം നഴ്‌സിങ് ഹോം ആരോഗ്യ വിഭാഗം നീരിക്ഷണത്തിലാണ്. ഡെവോൺപോർട്ടിന് സമീപത്തുള്ള ലാട്രോബിൽ യൂണിറ്റിങ് ചർ്ച്ച് എന്ന സംഘടന നടത്തുന്ന കെയർഹോമിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഓഗസ്റ്റ് 2 നും 30 നും ഇടയിലാണ് മരണം സംഭവിച്ചതെന്നും റിപ്പോർട്ടില പറയുന്നു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ഫ്‌ളൂ പിടിപെട്ട് നിരവധി പ്രായമേറിയവർ ഇപ്പോഴും ചികിത്സയിലാണെന്നും സൂചനയുണ്ട്.
ടാസ്മാനിയയിലെ നഴ്‌സിങ് ഹോമുകളിൽ ഫ്‌ളൂ പടർന്നുപിടിച്ച് മരണപ്പെട്ടവരുടെ എണ്ണം ആറായി. സ്ട്രാത്‌ഡെവോണിലെ പ്രായമേറിയ ആളുകൾ താമസിക്കുന്ന കെയർഹോമിലാണ് ഫ്‌ളൂ പടരുന്നത്. 21 ഓളം നഴ്‌സിങ് ഹോമുകളിൽ ഫ്‌ളൂ പടര്ന്നിട്ടുണ്ടെന്നും ഇത് വരെ ആറ് പേരാണ് മരിച്ചെന്നുമാണ് ഇന്നലെ പുറത്ത് വന്ന റിപ്പോർട്ടിൽ പറയുന്നത്.
മരിച്ചവരാക്ടടെ 70 നും 94 ഉം വയസിനും ഇടയിൽ പ്രായമുള്ളവരാണ്. ഒമ്പതോളം നഴ്‌സിങ് ഹോം ആരോഗ്യ വിഭാഗം നീരിക്ഷണത്തിലാണ്. ഡെവോൺപോർട്ടിന് സമീപത്തുള്ള ലാട്രോബിൽ യൂണിറ്റിങ് ചർ്ച്ച് എന്ന സംഘടന നടത്തുന്ന കെയർഹോമിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഓഗസ്റ്റ് 2 നും 30 നും ഇടയിലാണ് മരണം സംഭവിച്ചതെന്നും റിപ്പോർട്ടില പറയുന്നു.
മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ഫ്‌ളൂ പിടിപെട്ട് നിരവധി പ്രായമേറിയവർ ഇപ്പോഴും ചികിത്സയിലാണെന്നും സൂചനയുണ്ട്.
Next Story