- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറു വയസുകാരനായ ഫുട്ബോൾ ഭ്രാന്തൻ ഒടുവിൽ മരണത്തിന് കീഴടങ്ങി; സൻഡർലാന്റ് ടീം കളിക്ക് മുമ്പ് നിശ്ശബ്ദരായി നിന്നപ്പോൾ മൗനപ്രാർത്ഥനയോടെ ആയിരങ്ങൾ എണീറ്റ് നിന്ന് വിട നൽകി
ഫുട്ബോളിനെ ജീവന് തുല്യം സ്നേഹിച്ചിരുന്ന ബ്രാഡ്ലെ ലോവെറി ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഈ ലോകത്തോട് വിട പറഞ്ഞുവെന്ന് റിപ്പോർട്ട്. സൻഡർലാന്റ് ടീമിനെ ഭ്രാന്തമായി ആരാധിച്ചിരുന്ന കൊച്ചു മിടുക്കനാണ് ക്യാൻസർ ബാധിച്ച് മരിച്ചിരിക്കുന്നത്. യാദൃശ്ചികമെന്ന് പറയട്ടെ സൻഡർലാൻഡും ബുറിയും തമ്മിലുള്ള മത്സരവും ഇന്നലെ വൈകുന്നേരമായിരുന്നു. തങ്ങളുടെ ഏറ്റവും ചെറിയ വലിയ ആരാധകൻ മരണത്തിന് കീഴടങ്ങിയെന്ന വാർത്തയ്ക്ക് മുന്നിൽ ദുഃഖാർത്തരായ സൻഡർലാന്റ് ടീം കളിക്കുന്നതിന് മുമ്പ് നിശ്ശബ്ദരായി നിന്നപ്പോൾ മൗനപ്രാർത്ഥനയോടെ ആയിരക്കണക്കിന് കാണികളാണ് എണീറ്റ് നിന്ന് ബ്രാഡ്ലെക്ക് വിട നൽകിയിരിക്കുന്നത്. കുട്ടികളെ ബാധിക്കുന്ന അപൂർ കാൻസറാ ന്യൂറോബ്ലാസ്റ്റോമ ഗുരുതരമായി ഇന്നലെ ഉച്ചയ്ക്ക് ശേഷം മാതാപിതാക്കളുടെ കൈകളിൽ കിടന്നായിരുന്നു ബ്രാഡ്ലെ മരിച്ചത്. സൻഡർലാന്റിന്റെ മില്യൺ കണക്കിന് ആരാധകർ ബ്രാഡ്ലെയുടെ കാൻസർ ചികിത്സക്കായി വൻതുകയായിരുന്നു ഇക്കാലത്തിനിടെ സംഘടിപ്പിച്ച് നൽകിയിരുന്നത്. എന്നാൽ അതുകൊണ്ടൊന്നും ഫലമില്ലാതെ രോഗം ബ്രാഡ്ലെയെ കീഴടക്കി
ഫുട്ബോളിനെ ജീവന് തുല്യം സ്നേഹിച്ചിരുന്ന ബ്രാഡ്ലെ ലോവെറി ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഈ ലോകത്തോട് വിട പറഞ്ഞുവെന്ന് റിപ്പോർട്ട്. സൻഡർലാന്റ് ടീമിനെ ഭ്രാന്തമായി ആരാധിച്ചിരുന്ന കൊച്ചു മിടുക്കനാണ് ക്യാൻസർ ബാധിച്ച് മരിച്ചിരിക്കുന്നത്. യാദൃശ്ചികമെന്ന് പറയട്ടെ സൻഡർലാൻഡും ബുറിയും തമ്മിലുള്ള മത്സരവും ഇന്നലെ വൈകുന്നേരമായിരുന്നു. തങ്ങളുടെ ഏറ്റവും ചെറിയ വലിയ ആരാധകൻ മരണത്തിന് കീഴടങ്ങിയെന്ന വാർത്തയ്ക്ക് മുന്നിൽ ദുഃഖാർത്തരായ സൻഡർലാന്റ് ടീം കളിക്കുന്നതിന് മുമ്പ് നിശ്ശബ്ദരായി നിന്നപ്പോൾ മൗനപ്രാർത്ഥനയോടെ ആയിരക്കണക്കിന് കാണികളാണ് എണീറ്റ് നിന്ന് ബ്രാഡ്ലെക്ക് വിട നൽകിയിരിക്കുന്നത്.
കുട്ടികളെ ബാധിക്കുന്ന അപൂർ കാൻസറാ ന്യൂറോബ്ലാസ്റ്റോമ ഗുരുതരമായി ഇന്നലെ ഉച്ചയ്ക്ക് ശേഷം മാതാപിതാക്കളുടെ കൈകളിൽ കിടന്നായിരുന്നു ബ്രാഡ്ലെ മരിച്ചത്. സൻഡർലാന്റിന്റെ മില്യൺ കണക്കിന് ആരാധകർ ബ്രാഡ്ലെയുടെ കാൻസർ ചികിത്സക്കായി വൻതുകയായിരുന്നു ഇക്കാലത്തിനിടെ സംഘടിപ്പിച്ച് നൽകിയിരുന്നത്. എന്നാൽ അതുകൊണ്ടൊന്നും ഫലമില്ലാതെ രോഗം ബ്രാഡ്ലെയെ കീഴടക്കി മരണം അകാലത്തിൽ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇന്നലെ 1.35ന് തന്റെ മകൻ മരിച്ചുവെന്ന് അമ്മയായ ജെമ്മയാണ് ബ്രാഡ്ലെയുടെ ഫേസ്‌ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
അച്ഛനമ്മമാരുടെ കൈകളിൽ കിടന്ന് ഈ ഫുട്ബോൾ ആരാധകൻ മരിക്കുമ്പോൾ ബന്ധുക്കൾ ചുറ്റും കൂടി നിന്ന് അന്ത്യായാത്രയേകിയിരുന്നു. വലിയൊരു യുദ്ധം നടത്തി തങ്ങളുടെ വലിയ സൂപ്പർഹീറോ എന്നെന്നേക്കുമായി വിടപറഞ്ഞിരിക്കുന്നു എന്നർത്ഥം വരുന്ന വാചകങ്ങളാണ് ജെമ്മ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. തങ്ങളുടെ മകനെ മനസ് തുറന്ന് ഇതുവരെ സ്നേഹിച്ചവർക്കും സഹായിച്ചവർക്കും ഈ അമ്മ നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. രോഗത്തോട് ധീരമായി പൊരുതാനുള്ള ബ്രാഡ്ലെയുടെ ധൈര്യം മൂലം ഫുട്ബോൾ സ്റ്റാറുകളുടെയും സെലിബ്രിറ്റികളുടെയും ശ്രദ്ധ നേടാൻ വരെ ബ്രാഡ്ലെയ്ക്ക് സാധിച്ചിരുന്നു.
ഇംഗ്ലണ്ടിന്റെയും മുൻ സൻഡർലാന്റിന്റെയും സ്ട്രൈക്കറായ ജെമെയിൻ ഡിഫോയെ പോലുള്ളവരുമായി വളരെ അടുത്ത ബന്ധം സ്ഥാപിക്കാൻ ബ്രാഡ്ലെയ്ക്ക് സാധി്ച്ചിരുന്നു. തന്റെ കൊച്ച് കൂട്ടുകാരന്റെ മരണത്തിൽ കടുത്ത ഞെട്ടൽ രേഖപ്പെടുത്തി ഡിഫോ ഇന്നലെ രംഗത്തെത്തിയിരുന്നു. ബ്രാഡ്ലെയുടെ മരണം ഫുട്ബോൾ ലോകത്ത് കനത്ത ദുഃഖവും ഞെട്ടലുമാണുണ്ടാക്കിയിരിക്കുന്നത്. വിവിധ ക്ലബുകളും അവരുടെ താരങ്ങളും കൊച്ച് ആരാധകന് ആദരാഞ്ജലി അർപ്പിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. എന്തിനേറെ ലേബർ നേതാവ് ജെറമി കോർബിൻ പോലും ബ്രാഡ്ലെയുടെ മരണത്തിൽ അനുശോചനം പ്രകടിപ്പിച്ചിരുന്നു.