- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപിയിൽ ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയത് ആഭിചാരത്തിന്; വയറുകീറി കരൾ ചൂഴ്ന്നെടുത്തു; അതിക്രൂരമായി കൊലചെയ്യാൻ ഒരുങ്ങും മുമ്പ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; നടുക്കുന്ന കൊടും ക്രൂരകൃത്യത്തിലേക്ക് നയിച്ചത് വർഷങ്ങളായി കുട്ടികൾ ഉണ്ടാകാതിരുന്ന ദമ്പതികൾ കരൾ ഭക്ഷിച്ചാൽ കുഞ്ഞുങ്ങൾ ഉണ്ടാകുമെന്ന അന്ധവിശ്വാസം
കാൻപുർ: ഉത്തർപ്രദേശിലെ കാൺപുരിൽ ആറുവയസ്സുകാരിയെ കൊലപ്പെടുത്തി കരൾ പുറത്തെടുത്തു ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. കഴിഞ്ഞ് 21 വർഷമായിട്ടും കുട്ടികളില്ലാത്ത ദമ്പതികൾക്ക് വേണ്ടിയാണ് പ്രതികളായ അങ്കുൽ കുറിലും ബീരാനും കുട്ടിയെ ബലാത്സംഗം ചെയ്തുകൊന്ന് വയറുകീറി കരൾ പുറത്തെടുത്തത്. അന്ധവിശ്വാസമാണ് ഇതിലേക്ക് പ്രതികളെ നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
പെൺകുട്ടിയുടെ കരൾ ഭക്ഷിച്ചാൽ കുട്ടികളുണ്ടാകുമെന്ന അന്ധവിശ്വാസത്തിന് പുറത്താണ് ഈ കൊടുംക്രൂരകൃത്യം ഇവർ ചെയ്തത്. കരളും മറ്റ് ആന്തരിക അവയവങ്ങളും ചൂഴ്ന്നെടുത്താണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിനു മുൻപ് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു.
വർഷങ്ങളായി കുട്ടികൾ ഉണ്ടാകാതിരുന്ന ദമ്പതികൾ കരൾ ഭക്ഷിച്ചാൽ കുഞ്ഞുങ്ങൾ ഉണ്ടാകുമെന്ന അന്ധവിശ്വാസമാണ് ഇത്തരം ഒരു ഹീനപ്രവർത്തിയിലേക്ക് നയിച്ചതെന്നാണ് വിവരം. കരൾ ലഭിക്കാനായി രണ്ടംഘ സംഘത്തിന് ഇവർ ആയിരം രൂപ ക്വട്ടേഷൻ നൽകിയെന്നാണ് വിവരം. കരൾ ലഭിച്ചശേഷം രഹസ്യമായി ആഭിചാരക്രികയൾ നടത്താനായിരുന്നു പദ്ധതി. യുപിയിലെ ഭദ്രസ് ഗ്രാമത്തിലാണ് സംഭവം.
ശനിയാഴ്ച വൈകിട്ട് വീടിനു സമീപം കളിച്ചുകൊണ്ടു നിൽക്കുന്നതിനിടയിലാണ് കുട്ടിയെ കാണാതായത്. ഞായറാഴ്ച രാവിലെ വയൽപാടത്ത് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുമ്പോൾ വയറ് പിളർന്ന് കരളും മറ്റ് ആന്തരിക അവയവങ്ങളും നീക്കം ചെയ്ത നിലയിലായിരുന്നു. കൊലപാതകത്തിനു ശേഷം കരൾ ഇവർ ദമ്പതികൾക്ക് കൈമാറിയതായും പൊലീസ് അറിയിച്ചു.
'പെൺകുട്ടിയുടെ അയൽവാസികളായി അങ്കുൽ, ബീരാൻ എന്നിവരെ സംശയത്തെ തുടർന്ന് കസ്റ്റഡിയിൽ എടുത്തു. തുടർന്നു നടന്ന ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റസമ്മതം നടത്തി. അങ്കുലിന്റെ ബന്ധുവായ പരശുറാം എന്നയാളാണ് ക്വട്ടേഷൻ നൽകിയതെന്നും ഇവർ വെളിപ്പെടുത്തി. ഇരുവരും മദ്യപിച്ചിരുന്നു. പെൺകുട്ടിയെ ബലാത്സംഗം ചെയ്യാനും ശ്രമിച്ചു. കരൾ ചൂഴ്ന്നെടുത്തശേഷം അത് പരശുരാമിന് കൈമാറി.' പൊലീസ് പറഞ്ഞു.
1999ൽ വിവാഹിതരായ പരശുരാമിനും ഭാര്യയ്ക്കും കുഞ്ഞുങ്ങൾ ഇല്ലായിരുന്നെന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. പെൺകുട്ടിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നൽകുമെന്നും അറിയിച്ചു. കേസ് അതിവേഗ കോടതി പരിഗണിച്ച് കുറ്റവാളികൾക്ക് എത്രയും പെട്ടെന്ന് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് ഡെസ്ക്