- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കള്ളനും പൊലീസും കളിക്കുന്നതിനിടെ ആറു വയസുകാരൻ മൂന്നു വയസുള്ള അനുജനെ വെടിവച്ചു കൊന്നു; പിതാവ് കസ്റ്റഡിയിൽ
ന്യൂയോർക്ക്: കള്ളനും പൊലീസും കളിക്കുന്നതിനിടെ ആറുവയസുകാരൻ മൂന്നു വയസുള്ള അനുജനെ വെടിവച്ചു കൊന്നു. ഷിക്കാഗോയിലാണ് സംഭവം. സംഭവത്തോടനുബന്ധിച്ച് ഇവരുടെ പിതാവ് മൈക്കിൾ സാന്റിയാഗോയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു റെസ്‌റ്റോറന്റിൽ മാനേജരാണ് സാന്റിയാഗോ. സ്പാനിഷ് ഗാംഗിലെ മുൻ മെമ്പർ കൂടിയായ സാന്റിയാഗോ സംഭവത്തിന് ഒരാഴ്ച മുമ്പ് തന്റെ കൈവശമ
ന്യൂയോർക്ക്: കള്ളനും പൊലീസും കളിക്കുന്നതിനിടെ ആറുവയസുകാരൻ മൂന്നു വയസുള്ള അനുജനെ വെടിവച്ചു കൊന്നു. ഷിക്കാഗോയിലാണ് സംഭവം. സംഭവത്തോടനുബന്ധിച്ച് ഇവരുടെ പിതാവ് മൈക്കിൾ സാന്റിയാഗോയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒരു റെസ്‌റ്റോറന്റിൽ മാനേജരാണ് സാന്റിയാഗോ. സ്പാനിഷ് ഗാംഗിലെ മുൻ മെമ്പർ കൂടിയായ സാന്റിയാഗോ സംഭവത്തിന് ഒരാഴ്ച മുമ്പ് തന്റെ കൈവശമുള്ള തോക്ക് മൂത്ത കുട്ടിയെ കാണിക്കുകയും തോക്ക് എവിടെയാണ് സൂക്ഷിക്കുന്നതെന്നും കുട്ടിക്ക് വ്യക്തമാക്കിക്കൊടുക്കുകയും ചെയ്തുവത്രേ. റെഫ്രിജറേറ്ററിന്റെ മുകളിൽ പൈജാമ പാന്റിൽ പൊതിഞ്ഞ് നിറതോക്ക് വയ്ക്കുന്നത് കുട്ടിക്ക് കാട്ടിക്കൊടുക്കുകയും ചെയ്തു. മുതിർന്നവർ ഉപയോഗിക്കുന്നതാണ് തോക്കെന്നും സുരക്ഷയ്ക്കായി സൂക്ഷിച്ചിരിക്കുകയാണിതെന്നും കുട്ടിയോട് പിതാവ് പറഞ്ഞിരുന്നുവെന്ന് പ്രോസിക്യൂട്ടർ ജോസഫ് ഡിബെല്ല വ്യക്തമാക്കി.
മാതാപിതാക്കൾ രണ്ടുപേരും പുറത്തായിരുന്ന സമയത്താണ് കുട്ടികൾ വീടിനുള്ളിൽ കള്ളനും പൊലീസും കളിച്ചുകൊണ്ടിരുന്നത്. ഇതിനിടെ മൂത്ത കുട്ടി ഫ്രിഡ്ജിന്റെ മുകളിൽ ഇരുന്ന തോക്ക് എടുത്ത് മൂന്നു വയസുകാരനു നേരെ നിറയൊഴിക്കുകയായിരുന്നു. സാന്റിയാഗോയെ അടുത്താഴ്ച കോടതിയിൽ ഹാജരാക്കും.
ഈ മാസം ആദ്യം ടെന്നിസീയിൽ 11കാരൻ എട്ടുവയസുള്ള അയൽവാസിയായ പെൺകുട്ടിയെ വെടിവച്ചു കൊന്നിരുന്നു. പെൺകുട്ടിയുടെ പട്ടിക്കുട്ടിയെ കാണിച്ചുകൊടുക്കാത്തതിന്റെ ദേഷ്യത്തിലാണ് പതിനൊന്നു വയസുള്ള ആൺകുട്ടി പെൺകുട്ടിക്കു നേരെ നിറയൊഴിച്ചത്. അതേദിവസം തന്നെ മറ്റൊരു സംഭവത്തിൽ മറ്റൊരു 11കാരൻ 12 വയസുള്ള തന്റെ സഹോദരനു നേരെ നിറയൊഴിക്കുകയും 12കാരൻ കൊല്ലപ്പെടുകയും ചെയ്തു.