- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറ്റലിയിലെ വത്തിക്കാൻ എംബസി കെട്ടിടത്തിൽ നിന്നും കണ്ടെത്തിയ അസ്ഥികൂടം 35 വർഷം മുൻപ് കാണാതായ പെൺകുട്ടികളുടേതെന്ന് സംശയം ! അസ്ഥികൾ കണ്ടെത്തിയത് കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടെ; കാണാതായതിൽ ഒരാൾ വത്തിക്കാനിലെ ഉന്നതന്റെ മകൾ
റോം: മനുഷ്യ ഹൃദയങ്ങളെ നുറുക്കുന്ന വാർത്തയാണ് ഇറ്റലിയിൽ നിന്നും കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഇവിടെയുള്ള വത്തിക്കാൻ എംബസിയിലെ കെട്ടിടങ്ങളിലൊന്നിൽ നിന്നും ഏതാനും ദിവസം മുൻപ് കണ്ടെത്തിയ അസ്ഥികൂടങ്ങൾ 35 വർഷം മുൻപ് കാണാതായ പെൺകുട്ടികളുടേതെന്ന സംശയമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. 1983ൽ എമന്വേല ഒർലാൻഡി, മിറെല ഗ്രിഗോറി എന്നിവരെയാണ് കാണാതായത്. ഒന്നര മാസത്തെ ഇടവേളയിലായിരുന്നു ഇവരുടെ തിരോധാനം. കെട്ടിടത്തിൽ നിന്നും ലഭിച്ച അസ്ഥികൾ ഇവരിൽ ആരുടെയെങ്കിലുമാണോ എന്നതിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇറ്റലിയിലെ പൊലീസ് വൃത്തങ്ങൾ അറിയിച്ചു. എംബസി സമുച്ചയത്തിന്റെ അനുബന്ധ കെട്ടിടത്തിൽ കഴിഞ്ഞ ദിവസമാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇതിനിടെയാണ് ജോലിക്കാർ അസ്ഥികൂടം കണ്ടെത്തിയത്. ഇറ്റാലിയൻ മാധ്യമപ്രവർത്തകനാണ് സംഭവം പുറത്ത് വിട്ടത്. ദുരൂഹ സാഹചര്യത്തിലാണ് എമന്വേലയേയും മിരെലയേയും കാണാതാകുന്നത്. കണ്ടെത്തിയ അസ്ഥികളുടെ പഴക്കവും കെട്ടിടം നിർമ്മിച്ച സമയവും ഒക്കെ കണക്കാക്കിയാൽ ഇവരുടെ അസ്ഥികൾ തന്നെയാകാനാണ് സാധ്യതയെന്നും സ
റോം: മനുഷ്യ ഹൃദയങ്ങളെ നുറുക്കുന്ന വാർത്തയാണ് ഇറ്റലിയിൽ നിന്നും കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഇവിടെയുള്ള വത്തിക്കാൻ എംബസിയിലെ കെട്ടിടങ്ങളിലൊന്നിൽ നിന്നും ഏതാനും ദിവസം മുൻപ് കണ്ടെത്തിയ അസ്ഥികൂടങ്ങൾ 35 വർഷം മുൻപ് കാണാതായ പെൺകുട്ടികളുടേതെന്ന സംശയമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. 1983ൽ എമന്വേല ഒർലാൻഡി, മിറെല ഗ്രിഗോറി എന്നിവരെയാണ് കാണാതായത്. ഒന്നര മാസത്തെ ഇടവേളയിലായിരുന്നു ഇവരുടെ തിരോധാനം.
കെട്ടിടത്തിൽ നിന്നും ലഭിച്ച അസ്ഥികൾ ഇവരിൽ ആരുടെയെങ്കിലുമാണോ എന്നതിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇറ്റലിയിലെ പൊലീസ് വൃത്തങ്ങൾ അറിയിച്ചു. എംബസി സമുച്ചയത്തിന്റെ അനുബന്ധ കെട്ടിടത്തിൽ കഴിഞ്ഞ ദിവസമാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇതിനിടെയാണ് ജോലിക്കാർ അസ്ഥികൂടം കണ്ടെത്തിയത്. ഇറ്റാലിയൻ മാധ്യമപ്രവർത്തകനാണ് സംഭവം പുറത്ത് വിട്ടത്. ദുരൂഹ സാഹചര്യത്തിലാണ് എമന്വേലയേയും മിരെലയേയും കാണാതാകുന്നത്.
കണ്ടെത്തിയ അസ്ഥികളുടെ പഴക്കവും കെട്ടിടം നിർമ്മിച്ച സമയവും ഒക്കെ കണക്കാക്കിയാൽ ഇവരുടെ അസ്ഥികൾ തന്നെയാകാനാണ് സാധ്യതയെന്നും സൂചനയുണ്ട്. എമന്വവേല വത്തിക്കാൻ എംബസിയിലെ ഉന്നത ഉദ്യോഗസ്ഥന്റെ മകളാണ്. കടും പച്ച നിറത്തിലുള്ള ബിഎംഡബ്ല്യു കാറിലാണ് എമന്വവേലയെ അവസാനമായി കണ്ടതെന്നും സൂചനയുണ്ട്. സംഗീത പഠനത്തിനായി വീട്ടിൽ നിന്നിറങ്ങിയ എമന്വേല ആവൺ കോസ്‌മെറ്റിക്‌സ് എന്ന സ്ഥാപനത്തിന്റെ പ്രതിനിധിയെ കാണാൻ പോകുന്നുവെന്നും പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്.
മാത്രമല്ല ഈ കുട്ടിയെ ലൈംഗിക അടിമയായി ഉപയോഗിച്ചിരുന്നതായും വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നുമില്ല. ഊഹാപോഹങ്ങൾ എന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിച്ചത്.