ചിയാൻ വിക്രമിനെ നായകനാക്കി വിജയ് ചന്ദർ സംവിധാനം ചെയ്യുന്ന പുതിയ ആക്ഷൻ റൊമാന്റിക് ചിത്രം സ്‌കെച്ചിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിന്റെ ടീസറിന് വൻ വരവേൽപ്പാണ് ആരാധകർ നൽകിയത്. തീർത്തും മാസ്സ് ലെവലിൽ ഒരുക്കിയ ചിത്രത്തിൽ വിക്രം വ്യത്യസ്ത ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്.

ചിയാൻ വിക്രത്തിന്റെ ആരാധകർക്ക് ആഘോഷിക്കാൻ ഏറെ വകയുള്ളതാണ് ടീസർ എത്തി. ചടുലമായ ആക്ഷൻ രംഗങ്ങൾക്കൊപ്പം ചിയാന്റെ സ്‌റ്റൈലൻ ലുക്കും ടീസറിന് മിഴിവേകുന്നു. ചിത്രത്തിൽ തമന്നയാണ് നായിക. വിക്രമിന്റെ 53ആമത്തെ ചിത്രമാണ് സ്‌കെച്ച്.

വി ക്രിയേഷൻസിന്റെ ബാനറിൽ തലൈപുലി.എസ്.താണു നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് സംഗീതം നൽകുന്നത് എസ്.എസ്. തമനാണ്.ചിത്രം നവംബറിൽ തീയേറ്ററുകളിലെത്തും.