- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
2030-ഓടെ സ്‌കിൽഡ് ലേബർ ഷോർട്ടേജ് ഉണ്ടാകുമെന്ന് പ്രവചനം; പ്രായമായവരുടെ എണ്ണം വർധിക്കുകയും പ്രൊഫഷണൽ സർവീസുകൾ ശക്തമാകുന്നതും കാരണമെന്ന് എഎൻസെഡ്
മെൽബൺ: രാജ്യമെമ്പാടും 2030-ഓടെ സ്‌കിൽഡ് ലേബർ ഷോർട്ടേജ് ഉണ്ടാകുമെന്ന് എഎൻസെഡ് പ്രവചനം. നിലവിൽ മൈനിങ് മേഖലയെ ആശ്രയിച്ചു വളരുന്ന സമ്പദ് ഘടന പിന്നീട് സർവീസ് മേഖലയെ ആശ്രയിക്കേണ്ടി വരുന്നതോടെയും രാജ്യത്ത് പ്രായമായവരുടെ എണ്ണം കൂടി വരുന്നതോടെയും സ്‌കിൽഡ് ലേബർ ഷോർട്ടേജ് അനുഭവപ്പെടുമെന്ന് ഏജൻസി പ്രവചിച്ചിരിക്കുന്നത്. സർവീസിങ് ഓസ്‌ട്രേലിയാസ് ഫ്യൂച്ചർ എന്ന പേരിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് എഎൻസെഡ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഹെൽത്ത്, എഡ്യൂക്കേഷൻ, ടൂറിസം, പ്രൊഫഷണൽ സർവീസുകൾ എന്നിവയിൽ 2030-ഓടെ ഓസ്‌ട്രേലിയ ശ്രദ്ധകേന്ദ്രീകരിക്കുകയും രാജ്യത്തെ ജനസംഖ്യയിൽ 20 ശതമാനത്തോളം 65 വയസിനു മുകളിൽ ആകുകയും ചെയ്യുന്നതോടെ ഇവിടെ സ്‌കിൽഡ് ലേബർ ഷോർട്ടേജ് അനുഭവപ്പെടാനുള്ള സാധ്യത ഏറെയാണ്. ഇത് ഓസ്‌ട്രേലിയൻ ലേബർ മാർക്കറ്റിൽ വലിയ മാറ്റത്തിന് വഴിയൊരുക്കും. ഹെൽത്ത്, എഡ്യൂക്കേഷൻ, പ്രൊഫഷണൽ സർവീസുകൾ എന്നിവയിൽ വൻ വളർച്ചയാണ് രാജ്യത്തുണ്ടാകുക. ഇതിൽ തന്നെ ഓരോ വർഷവും ആറു ശതമാനം എന്ന തോതിൽ വളർച്ച രേഖപ്പെടുത്തുകയും ചെയ്യുമെന
മെൽബൺ: രാജ്യമെമ്പാടും 2030-ഓടെ സ്‌കിൽഡ് ലേബർ ഷോർട്ടേജ് ഉണ്ടാകുമെന്ന് എഎൻസെഡ് പ്രവചനം. നിലവിൽ മൈനിങ് മേഖലയെ ആശ്രയിച്ചു വളരുന്ന സമ്പദ് ഘടന പിന്നീട് സർവീസ് മേഖലയെ ആശ്രയിക്കേണ്ടി വരുന്നതോടെയും രാജ്യത്ത് പ്രായമായവരുടെ എണ്ണം കൂടി വരുന്നതോടെയും സ്‌കിൽഡ് ലേബർ ഷോർട്ടേജ് അനുഭവപ്പെടുമെന്ന് ഏജൻസി പ്രവചിച്ചിരിക്കുന്നത്.
സർവീസിങ് ഓസ്‌ട്രേലിയാസ് ഫ്യൂച്ചർ എന്ന പേരിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് എഎൻസെഡ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഹെൽത്ത്, എഡ്യൂക്കേഷൻ, ടൂറിസം, പ്രൊഫഷണൽ സർവീസുകൾ എന്നിവയിൽ 2030-ഓടെ ഓസ്‌ട്രേലിയ ശ്രദ്ധകേന്ദ്രീകരിക്കുകയും രാജ്യത്തെ ജനസംഖ്യയിൽ 20 ശതമാനത്തോളം 65 വയസിനു മുകളിൽ ആകുകയും ചെയ്യുന്നതോടെ ഇവിടെ സ്‌കിൽഡ് ലേബർ ഷോർട്ടേജ് അനുഭവപ്പെടാനുള്ള സാധ്യത ഏറെയാണ്. ഇത് ഓസ്‌ട്രേലിയൻ ലേബർ മാർക്കറ്റിൽ വലിയ മാറ്റത്തിന് വഴിയൊരുക്കും.
ഹെൽത്ത്, എഡ്യൂക്കേഷൻ, പ്രൊഫഷണൽ സർവീസുകൾ എന്നിവയിൽ വൻ വളർച്ചയാണ് രാജ്യത്തുണ്ടാകുക. ഇതിൽ തന്നെ ഓരോ വർഷവും ആറു ശതമാനം എന്ന തോതിൽ വളർച്ച രേഖപ്പെടുത്തുകയും ചെയ്യുമെന്നും ഏജൻസി വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ ഈ മേഖലകളിലേക്ക് ആവശ്യമായ തൊഴിലാളികളെ ഓരോ വർഷവും 1.6 ശതമാനം എന്ന തോതിൽ ആവശ്യമായി വരുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. അടുത്ത 15 വർഷത്തേക്ക് ഇതേ അവസ്ഥ തുടരുകയും ചെയ്യും.