- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഔപചാരിക യോഗ്യതകളില്ലാത്തവർക്കും ഓസ്‌ട്രേലിയയിലേക്ക് ചേക്കേറാം; അവരവരുടെ ട്രേഡിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായാൽ മതി; ഇലക്ട്രീഷ്യൻ, പ്ലംബർമാർ തുടങ്ങിയവർക്ക് സ്‌കിൽഡ് മൈഗ്രേഷൻ നടത്താം
മെൽബൺ: നഴ്‌സുമാർ, ഡോക്ടർമാർ, എൻജിനീയർമാർ തുടങ്ങിയവർക്കു മാത്രമാണ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറാമെന്ന് കരുതേണ്ട. ഇലക്ട്രീഷ്യൻന്മാർ, കാർപെന്റർമാർ, പ്ലംബർമാർ തുടങ്ങിയ ട്രേഡിൽ ഉൾപ്പെട്ടവർക്കും സ്‌കിൽഡ് മൈഗ്രേഷൻ പ്രോഗ്രാമിലൂടെ ഓസ്‌ട്രേലിയയിലേക്ക് കുടിയേറാം. അവരവരുടെ ട്രേഡിൽ അഞ്ചു വർഷത്തെ സാധുതയുള്ള എക്‌സ്പീരിയൻസ് ഉള്ളവർക്ക് സ്‌കിൽഡ് മൈഗ്രേഷൻ പരിപാടിയിലൂടെ അനായാസം കുടിയേറാമെന്നാണ് വ്യക്തമാകുന്നത്. അഞ്ചു വർഷത്തെ പ്രവർത്തി പരിചയത്തിൽ നിർബന്ധമായും ഒരു ട്രെയിനിങ് കാലയളവ് ഉണ്ടായിരിക്കണമെന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. സെൽഫ് എംപ്ലോയ്ഡ് ഫോക്ക് ഇൻ സ്‌കിൽഡ് ട്രേഡുകൾക്ക് വിസാ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനായി രേഖകൾ ആവശ്യവുമില്ല. ഇലക്ട്രീഷ്യൻസ്, കാർപെന്റേർസ്, പ്ലംബേർസ്, മോട്ടോർ മെക്കാനിക്കുകൾ, ബ്രിക്ക്ലെയേർസ്, എയർ-കണ്ടീഷനിങ് ആൻഡ് റെഫ്രിജറേഷൻ മെക്കാനിക്കുകൾ, മെറ്റൽ ഫാബ്രിക്കേറ്റർമാർ, വെൽഡർമാർ തുടങ്ങിയവ സ്‌കിൽഡ് ഒക്യുപേഷൻ ലിസ്റ്റിലുള്ള വിവിധ ട്രേഡുകൾക്ക് ഉദാഹരണമാണ്. സ്‌കിൽസ് അസെസ്മെന്റ്, ലോഡ്ജിങ് എൻ എക്സ്
മെൽബൺ: നഴ്‌സുമാർ, ഡോക്ടർമാർ, എൻജിനീയർമാർ തുടങ്ങിയവർക്കു മാത്രമാണ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറാമെന്ന് കരുതേണ്ട. ഇലക്ട്രീഷ്യൻന്മാർ, കാർപെന്റർമാർ, പ്ലംബർമാർ തുടങ്ങിയ ട്രേഡിൽ ഉൾപ്പെട്ടവർക്കും സ്‌കിൽഡ് മൈഗ്രേഷൻ പ്രോഗ്രാമിലൂടെ ഓസ്‌ട്രേലിയയിലേക്ക് കുടിയേറാം. അവരവരുടെ ട്രേഡിൽ അഞ്ചു വർഷത്തെ സാധുതയുള്ള എക്‌സ്പീരിയൻസ് ഉള്ളവർക്ക് സ്‌കിൽഡ് മൈഗ്രേഷൻ പരിപാടിയിലൂടെ അനായാസം കുടിയേറാമെന്നാണ് വ്യക്തമാകുന്നത്.
അഞ്ചു വർഷത്തെ പ്രവർത്തി പരിചയത്തിൽ നിർബന്ധമായും ഒരു ട്രെയിനിങ് കാലയളവ് ഉണ്ടായിരിക്കണമെന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. സെൽഫ് എംപ്ലോയ്ഡ് ഫോക്ക് ഇൻ സ്‌കിൽഡ് ട്രേഡുകൾക്ക് വിസാ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനായി രേഖകൾ ആവശ്യവുമില്ല.
ഇലക്ട്രീഷ്യൻസ്, കാർപെന്റേർസ്, പ്ലംബേർസ്, മോട്ടോർ മെക്കാനിക്കുകൾ, ബ്രിക്ക്ലെയേർസ്, എയർ-കണ്ടീഷനിങ് ആൻഡ് റെഫ്രിജറേഷൻ മെക്കാനിക്കുകൾ, മെറ്റൽ ഫാബ്രിക്കേറ്റർമാർ, വെൽഡർമാർ തുടങ്ങിയവ സ്‌കിൽഡ് ഒക്യുപേഷൻ ലിസ്റ്റിലുള്ള വിവിധ ട്രേഡുകൾക്ക് ഉദാഹരണമാണ്.
സ്‌കിൽസ് അസെസ്മെന്റ്, ലോഡ്ജിങ് എൻ എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ്, സ്റ്റേറ്റ് നോമിനേഷൻ (ആവശ്യമെങ്കിൽ), വിസ അപ്ലിക്കേഷൻ എന്നിവയാണ് ജനറൽ സ്‌കിൽഡ് മൈഗ്രേഷനുള്ള അപേക്ഷാ പ്രക്രിയകൾ.