ദുബൈ: വിജ്ഞാനം, വിനയം, സേവനം എന്ന മുദ്രാവാക്യവുമായി ജൈത്ര യാത്ര നടത്തുന്ന ധാർമ്മിക വിദ്ധ്യർത്ഥി സംഘം എസ്.കെ.എസ്.എസ്.എഫ് ദുബൈ കാസർഗോഡ് മണ്ഡലം കമ്മിറ്റി നിലവിൽ വന്നു. ദേര എം.ഐ.സി സെന്ററിൽ നടന്ന കൺവെൻഷനിൽ ശംസുദ്ധീൻ അസ്അദി പ്രാർത്ഥന നടത്തി. സിദ്ധീഖ് കനിയടുക്കം സ്വാഗതം പറഞ്ഞു. ഇബ്രാഹിം ഐ.പി.എമ്മിന്റ്‌റെ അദ്ധ്യക്ഷതയിൽ എസ്.കെ.എസ്.എസ്.എഫ് ദുബൈ ജില്ലാ ഉപദേശക സമിതി വൈസ് ചെയർമാൻ മുനീർ.പി ചെർക്കള ഉദ്ഘാടനം ചെയതു.

യു.എ.ഇ കോർഡിനേഷൻ കമ്മിറ്റി സെക്രട്ടറി താഹിർ മുഗു ഉൽബോധന പ്രസംഗം നടത്തി. അബ്ദുൽ ഖാദർ അസ്അദി, ഹസൈനാർ ബീജന്തടുക്കം, സലാം കന്യപ്പാടി, ഫൈസൽ പട്ടേൽ എസ്.കെ.എസ്.എസ്.എഫ് ദുബൈ ജില്ലാ പ്രസിഡണ്ട് അസീസ് ബെള്ളൂർ, സിദ്ദീഖ് ചെർക്കള സംസാരിച്ചു.

ഭാരവാഹികൾ-
മുനീർ പി.ചെർക്കള, ത്വാഹിർ മുഗു, സലാം കന്യപ്പാടി, ഫൈസൽ പട്ടേൽ, ഐ.പി.എം.ഇബ്രാഹിം, ഹസൈനാർ ബീജന്തടുക്കം,പ ി.ഡി.നൂറുദ്ധീൻ, അസീസ് കമാലിയ
ലത്വീഫ് മടത്തിൽ (ഉപദേശക സമിതി), ഹനീഫ് ഉബ്രങ്കള( പ്രസിഡണ്ട്) മുനീഫ് ബദിയടുക്ക, റഫീഖ് എതിർത്തോട്, സത്താർ ആലംപാടി, മുഹമ്മദ് ശക്കീർ ചൂരി (വൈസ്.പ്രസി)., വൈ.ഹനീഫ കുംബടാജെ (ജന.സെക്രട്ടറി), സിദ്ധീഖ് ചെർക്കള (ഓർഗനൈസിങ് സെക്ര).റഹ്മാൻ പടിഞ്ഞാർ, നിസാം പുളിക്കൂർ, റഫീഖ് കല്ലങ്കൈ, ഇബ്രാഹിം നാരമ്പാടി (ജോ.സെക്ര), ആബിദ് ബാഷ (ട്രഷ), ജില്ലാ ജന.സെക്രട്ടറി സുബൈർ മാങ്ങാട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സത്താർ നാരമ്പാടി, അന്താസ്, അശ്രഫ് ചെർക്കള, ജുഹൈൽ വെസ്റ്റ്, സിദ്ധീഖ് കുംബടാജെ, ഖലീൽ ചൗക്കി,നിസാം നാരംമ്പാടി തുടങ്ങിയവർ പങ്കെടുത്തു.