ദുബായ് - ഇന്ത്യ ഇന്ന് ഏറെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഏകീകൃത സിവിൽ കോഡ് വിവാദം ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും ഇതുവഴി വർഗ്ഗീയ ഫാസിസ്റ്റുകൾ ലക്ഷ്യം വെക്കുന്നത് രാജ്യത്ത് വർഗ്ഗീയ ദ്രുവീകരണമാണെന്നും എസ് കെ എസ് എസ് എഫ് കാസറകോട് ജില്ലാ ഓർഗനൈസിങ് സെക്രട്ടറിയും പ്രമുഖ ഇസ്ലാമിക് പ്രഭാഷകനുമായ അഡ്വക്കേറ്റ് ഹനീഫ ഹുദവി അഭിപ്രായപ്പെട്ടു.

ദുബായ് എസ് കെ എസ് എസ് എഫ് കാസറകോട് ജില്ലാ കമ്മിറ്റി ,കീഴ്ഘടകങ്ങൾക്കും ഭാരവാഹികൾക്കുമായ് ദേര മൗണ്ട്‌റോയൽ ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച *തറാബിത്വ-2016*എന്ന സാരഥി സംഗമത്തിൽ സംഘാടനം എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിനെ ബാധിക്കുന്ന പൊതുവായ വിഷയങ്ങളിലും രാജ്യത്തിന്റെ അഖണ്ഢതയുടെ കാര്യത്തിലും എല്ലാ പൗരന്മാർക്കും ഒരേ നിയമങ്ങൾ തന്നെയാണ് നിലവിലുള്ളത്.മതേതരത്വ ഇന്ത്യയിൽ ഭരണഘടന ഉറപ്പു നൽകുന്ന വ്യക്തി സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും എതിരേ ഒരു നിലക്കുമുള്ള കൈകടത്തലുകൾ അനുവദിക്കില്ല.

ജനങ്ങളെ പരസ്പരം തെരുവിലിറക്കാനും വർഗ്ഗീയ ദ്രുവീകരണമുണ്ടാക്കി രാഷ്ട്രീയലാഭം നേടാനുള്ള ഗൂഢനീക്കങ്ങളാണ് ഇതിനുപിന്നിലുള്ളത്. അത് തിരിച്ചറിഞ്ഞുകൊണ്ട് മതേതരവിശ്വാസികൾ ഒറ്റക്കെട്ടായ് ഇതിനെതിരേ അണിനിരക്കണം. സമസ്തയുടെ മുൻഗാമികളായ മഹത്തുക്കൾ മുംപും പക്വമായ ഇടപെടലുകൾ ഈ വിഷയത്തിൽ നടത്തിയത് നമുക്ക് മാതൃകയാണ്.

നമ്മൾ എസ് കെ എസ് എസ് എഫ് എന്ന പ്രസ്ഥാനത്തിൽ ഏതെങ്കിലുമൊരു ഉത്തരവാദത്തപ്പെട്ട സ്ഥാനത്തിരിക്കുകയാണെങ്കിൽ അവിടുന്ന് പടിയിറങ്ങുന്നതിന്ന് മുംപ് ആ സ്ഥാനത്തിരിക്കാൻ യോഗ്യരായ മറ്റു പലരേയും വാർത്തെടുക്കാൻ കഴിയുക എന്നതാണ് ലീഡർഷിപ്പിന്റെ ഏറ്റവും വലിയ ക്വാളിറ്റി .നമ്മുടെ ജീവിത രീതി കണ്ട് മറ്റുള്ളവർ ഈ സംഘടനാ പവർത്തനങ്ങളിലേക്ക് സ്വയം കടന്നുവരുന്ന സാഹചര്യമുണ്ടാക്കാൻ ഓരോ എസ് കെ എസ് എസ് നേതാക്കളും ശ്രമിക്കണം .അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ പ്രസിഡന്റ് അസീസ് ബെള്ളൂറിന്റെ അധ്യക്ഷതയിൽ സയ്യിദ് അബ്ദുൽ ഹഖിം അൽബു ഖാരി തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു. അബ്ദുൽ കബീർ അസ്സദി സംഗമം ഉദ്ഘാടനം ചെയ്തു.

ജില്ലാ കമ്മിറ്റിക്ക് കീഴിൽ പുതുതായ് രൂപംകൊണ്ട അഞ്ചു മണ്ഡലം കമ്മിറ്റി ഭാരവാഹികൾക്കും ജില്ലാ കോർഡിനേഷൻ അംഗങ്ങൾക്കും രണ്ടു സെഷനുകളിലായാണ് ക്‌ളാസ്സുകൾ സംഘടിപ്പിച്ചത്. ആദ്യ സെഷനിൽ സംഘാടനം എന്ന വിഷയത്തിൽ ജാഫർ മാഷ് മുഗു ക്ലാസ്സെടുത്തു.സംസ്ഥാന കമ്മിറ്റി പ്രതിനിധിയായ ഫാസിൽ മെട്ടമ്മൽ സത്യധാര മാസികയുടെ പ്രാധാന്യം അംഗങ്ങളെ ഓർമ്മിപ്പിച്ചു.

സി എച്ച് നൂറുദ്ദീൻ കാഞങ്ങാട് ,വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് വൈ ഹനീഫ കുംബഡാജെ,യാക്കൂബ് മൗലവി,അബ്ബാസ് അലി ഹുദവി,ഷാഫി അസ്സദി തുടങ്ങിയവർ സംസാരിച്ചുജനഃസെക്രട്ടറി സുബൈർ മാങ്ങാട് സ്വാഗതവും ട്രഷറർ സിദ്ദീഖ് കനിയടുക്കം നന്ദിയും പറഞ്ഞു.