- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായ് എയർപോർട്ടിലേക്ക് യാത്രക്കാർക്ക് സൗജന്യയാത്ര; സ്‌കൈ ബസ് രണ്ടാം ഘട്ടം പ്രവർത്തനം തുടങ്ങി
ദുബായ്: ദുബായിലെ ഏതാനും ജില്ലകളിൽ നിന്ന് ദുബായ് എയർപോർട്ടിലേക്ക് സൗജന്യ യാത്രയൊരുക്കി റോഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയും ഡനാറ്റയും. സ്‌കൈബസിന്റെ രണ്ടാം ഘട്ടമെന്ന നിലയിലാണ് ആർടിഎയും ഡനാറ്റയും ഈ സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്നത്. സ്‌കൈ ബസിന്റെ ടെർഹാബ് എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതിയിൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് ടെർമിനൽ ഒന
ദുബായ്: ദുബായിലെ ഏതാനും ജില്ലകളിൽ നിന്ന് ദുബായ് എയർപോർട്ടിലേക്ക് സൗജന്യ യാത്രയൊരുക്കി റോഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയും ഡനാറ്റയും. സ്‌കൈബസിന്റെ രണ്ടാം ഘട്ടമെന്ന നിലയിലാണ് ആർടിഎയും ഡനാറ്റയും ഈ സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്നത്. സ്‌കൈ ബസിന്റെ ടെർഹാബ് എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതിയിൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് ടെർമിനൽ ഒന്നുമായും ജെബെൽ അലിയിലും മുഹൈസ്‌നയിലുമുള്ള ഡനാറ്റയുടെ ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്.
ഈ രണ്ടു ജില്ലകളിൽ നിന്നുമുള്ളവർക്കാണ് എയർപോർട്ടിലേക്ക് സൗജന്യ യാത്ര. ദുബായ് എയർപോർട്ടിലെ ടെർമിനൽ ഒന്നിലും രണ്ടിലും വന്നു പോകുന്ന യാത്രക്കാർക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്ന് ആർടിഎ പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി ഡയറക്ടർ ഓഫ് പ്ലാനിങ് ആൻഡ് ബിസിനസ് ഡവലപ്‌മെന്റ് അദേൽ ഷക്രി വ്യക്തമാക്കി.
യാത്രക്കാരെ ആകർഷിക്കുന്ന തരത്തിൽ പ്രത്യേക ഡിസൈനോടു കൂടിയുള്ളവയാണ് ഈ ബസുകൾ. അടിസ്ഥാന സൗകര്യങ്ങൾക്കു പുറമേ ബാഗുകളും മറ്റും വയ്ക്കുന്നതിനുള്ള സൗകര്യവും ഇതിൽ ഒരുക്കിയിട്ടുണ്ട്. ദുബായിലും ലോകമെമ്പാടുമുള്ള ടൂറിസ്റ്റുകളേയും യാത്രക്കാരേയും ലക്ഷ്യമിട്ടു കൊണ്ട് ആർടിഎയും ഡിനാറ്റയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണിതെന്ന് ഷക്രി വെളിപ്പെടുത്തി.