- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ സ്‌കൈപ്പ്, ഫേസ് ടൈം എന്നിവക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കാൻ സാധ്യത; ട്രാ മൈക്രോ സോഫ്റ്റുമായും ആപ്പിളുമായും ചർച്ചയിൽ
ജനങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സേവനങ്ങളായ സ്‌കൈപ്പ്, ഫേസ് ടൈം എന്നിവയുടെ നിയന്ത്രണം യുഎഇയിൽ പിൻവലിക്കാൻ സാധ്യത. യു.എ.ഇ ടെലികോം ക്രമീകരണ അഥോറിറ്റിക്കു കീഴിൽ ഇതു സംബന്ധിച്ച ചർച്ചകൾ തുടരുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്‌കൈപ്പ്, ഫേസ്‌ടൈം എന്നിവക്ക് ഏർപ്പെടുത്തിയ വിലക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റ്, ആപ്പിൾ അധികൃതരുമായാണ് ടെലികോം അഥോറിറ്റി ചർച്ച ആരംഭിച്ചത്. ചർച്ചകൾ പൂർത്തിയായിട്ടില്ലെന്നും പല തലങ്ങളിലായി അതു തുടരുകയാണെന്നും യു.എ.ഇ ടെലികോം ക്രമീകരണ അഥോറിറ്റി ഡയറക്ടർ ജനറൽ ഹമദ് ഉബൈദ് അൽ മൻസൂരിയെ ഉദ്ധരിച്ച് പത്രം വ്യക്തമാക്കി.
ജനങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സേവനങ്ങളായ സ്‌കൈപ്പ്, ഫേസ് ടൈം എന്നിവയുടെ നിയന്ത്രണം യുഎഇയിൽ പിൻവലിക്കാൻ സാധ്യത. യു.എ.ഇ ടെലികോം ക്രമീകരണ അഥോറിറ്റിക്കു കീഴിൽ ഇതു സംബന്ധിച്ച ചർച്ചകൾ തുടരുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സ്‌കൈപ്പ്, ഫേസ്‌ടൈം എന്നിവക്ക് ഏർപ്പെടുത്തിയ വിലക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റ്, ആപ്പിൾ അധികൃതരുമായാണ് ടെലികോം അഥോറിറ്റി ചർച്ച ആരംഭിച്ചത്. ചർച്ചകൾ പൂർത്തിയായിട്ടില്ലെന്നും പല തലങ്ങളിലായി അതു തുടരുകയാണെന്നും യു.എ.ഇ ടെലികോം ക്രമീകരണ അഥോറിറ്റി ഡയറക്ടർ ജനറൽ ഹമദ് ഉബൈദ് അൽ മൻസൂരിയെ ഉദ്ധരിച്ച് പത്രം വ്യക്തമാക്കി.
Next Story