നിരവധി നായികമാരെ കോർത്തിണക്കിയ വിവാദങ്ങളാൽ എപ്പോഴും ഉയർന്ന് കേട്ട പേരാണ് ബോളിവുഡ് താരം സൽമാൻ ഖാൻ. ഐശ്വര്യറായ്, കത്രീന കൈഫ്, ആയിഷ ടാക്കിയ ജാക്വിലിൻ ഫെർണാണ്ടസ് തുടങ്ങി ഒരുപാടു പേർ ആ ലിസ്റ്റിലുണ്ട്. എന്നാൽ സൽമാന്റെ പേരിനോടൊപ്പം ചേർത്ത് വിവാദങ്ങൾ സൃഷ്ടിക്കാത്ത ഒരു നടിയുണ്ട് ബോളിവുഡിൽ,ജൂഹീ ചൗള. വ്യവസായിയായ ജയ് മെഹ്തയെ 1995 വിവാഹം ചെയ്ത ജൂഹി സന്തുഷ്ടമായ കുടുബജീവിതം നയിച്ച് വരികയാണ്.

എന്നാൽ ജൂഹി ചൗളയെ തനിക്കേറെ ഇഷ്ടമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സൽമാൻ ഖാനിപ്പോൾ. ഒരു ചാറ്റ് ഷോയിലാണ് സൽമാൻ ജൂഹിയോടുണ്ടായിരുന്ന ഇഷ്ടത്തെക്കുറിച്ച് തുറന്നുപറച്ചിൽ നടത്തിയത്. ആർക്കും ആരാധന തോന്നുന്ന വ്യക്തിത്വമായിരുന്നു ജൂഹിയുടേത്. ജൂഹിയുടെ അച്ഛനോട് ജൂഹിയെ എനിക്ക് തരുമോയെന്ന് ചോദിച്ചെങ്കിലും 'നോ' എന്നായിരുന്നു മറുപടി. ജൂഹിയെ വിവാഹം ചെയ്യാൻ മാത്രം അന്ന് ഞാൻ വളർന്നിരുന്നില്ലെന്ന് സൽമാൻ പറയുന്നു.

പ്രധാന കഥാപാത്രങ്ങളായി ഇരുവരും ഒരു സിനിമയിൽ പോലും ഒന്നിക്കാത്തതിന്റെ കാരണവും സൽമാൻ വെളിപ്പെടുത്തി. ജൂഹി തന്റെ കൂടെ അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നില്ല. ദീവാനാ മസ്താന എന്ന ചിത്രത്തിൽ മാത്രമേ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുള്ളൂ.