- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രം ശരിക്കും ബീഫ് നിരോധിച്ചോ? കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നതും വാങ്ങുന്നതും നിരോധിച്ച് 1960ൽ നിയമം ഉണ്ടാക്കിയത് നെഹ്രു സർക്കാർ; മോദി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത് നിയമം നടപ്പാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചപ്പോൾ; പ്രതിരോധം മറികടക്കാൻ വീഡിയോയുമായി ബിജെപി
തിരുവനന്തപുരം: കേന്ദ്ര സർക്കാർ ശരിക്കും ബീഫ് നിരോധനം നടപ്പാക്കിയോ? മൃഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാനുള്ള പിസിഎ നിയമപ്രകാരം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തെക്കുറിച്ചുള്ള വാർത്തകൾ ഇന്നലെ വന്നതുമുതൽ ഇന്ത്യയൊട്ടാകെ ചോദിക്കുന്ന ചോദ്യമിതാണ്. വാർത്ത വന്നതുമുതൽ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയും ബിജെപിയും സംഘപരിവാർ സംഘടനകൾ പ്രതിരോധത്തിലാകുകയും ചെയ്തു. ഇതിനു മറുപടിയുമായി കേന്ദ്രം ബീഫ് നിരോധനമോ കശാപ്പ് നിരോധനമോ നടപ്പാക്കിയിട്ടില്ലെന്നു വിശദീകരിക്കുന്ന വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് സെവൻ ടോൺസ് എന്ന ഫേസ്‌ബുക് ഗ്രൂപ്പ്. ബിജെപിയുടെ കേരളഘടകം കമ്യൂണിക്കേഷൻ സെല്ലിന്റെ ഫേസ്‌ബുക് പേജിലും വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. സുപ്രീംകോടതി വിധി അനുസരിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത് വീഡിയോയിൽ സംസാരിക്കുന്ന വ്യക്തി ചൂണ്ടിക്കാട്ടുന്നു. കാർഷിക ചന്തകളിൽ കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നതും വാങ്ങുന്നതും 1960 ലെ നെഹ്രു സർക്കാർ ഉണ്ടാക്കിയ നിയമത്തിനു വിരുദ്ധമായതുകൊണ്ട് അതിനെ തടയ
തിരുവനന്തപുരം: കേന്ദ്ര സർക്കാർ ശരിക്കും ബീഫ് നിരോധനം നടപ്പാക്കിയോ? മൃഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാനുള്ള പിസിഎ നിയമപ്രകാരം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തെക്കുറിച്ചുള്ള വാർത്തകൾ ഇന്നലെ വന്നതുമുതൽ ഇന്ത്യയൊട്ടാകെ ചോദിക്കുന്ന ചോദ്യമിതാണ്. വാർത്ത വന്നതുമുതൽ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയും ബിജെപിയും സംഘപരിവാർ സംഘടനകൾ പ്രതിരോധത്തിലാകുകയും ചെയ്തു. ഇതിനു മറുപടിയുമായി കേന്ദ്രം ബീഫ് നിരോധനമോ കശാപ്പ് നിരോധനമോ നടപ്പാക്കിയിട്ടില്ലെന്നു വിശദീകരിക്കുന്ന വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് സെവൻ ടോൺസ് എന്ന ഫേസ്‌ബുക് ഗ്രൂപ്പ്. ബിജെപിയുടെ കേരളഘടകം കമ്യൂണിക്കേഷൻ സെല്ലിന്റെ ഫേസ്‌ബുക് പേജിലും വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.
സുപ്രീംകോടതി വിധി അനുസരിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത് വീഡിയോയിൽ സംസാരിക്കുന്ന വ്യക്തി ചൂണ്ടിക്കാട്ടുന്നു. കാർഷിക ചന്തകളിൽ കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നതും വാങ്ങുന്നതും 1960 ലെ നെഹ്രു സർക്കാർ ഉണ്ടാക്കിയ നിയമത്തിനു വിരുദ്ധമായതുകൊണ്ട് അതിനെ തടയണമെന്ന് സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെടുകയാണ് ഉണ്ടായത്. സുപ്രീംകോടതി നിർദ്ദേശം നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാരുകളാണ്. അങ്ങനെ ഒരു നിയമം ഒരു ദിവസം കൊണ്ട് കേന്ദ്രത്തിന് ഉണ്ടാക്കാൻ സാധ്യമല്ല. പാർലമെന്റ് ഒക്കെ ഇവിടെ ഉണ്ട്. ഇതിനെ കവച്ചുവച്ചുകൊണ്ട് ഗവൺമെന്റ് അങ്ങനെ ഒരു നിരോധനം ചെയ്യുമോ?.
റംസാൻ നോമ്പ് തുടങ്ങുന്ന സമയത്ത് മുസ്ലിം സഹോദരന്മാരെ പേടിപ്പിക്കാനും പ്രകോപിപ്പിക്കാനുമുള്ള മാർഗമായി മാധ്യമങ്ങൾ വാർത്തയെ ഉപയോഗിച്ചത് വേദനാജനകമാണ്. സത്യം മറച്ചുവെച്ചുകൊണ്ട് കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതല്ല മാധ്യമധർമം. കാലിച്ചന്തകൾ അന്താരാഷ്ട്ര അതിൽത്തിയിൽനിന്ന് 50 കിലോമീറ്ററും സംസ്ഥാന അതിർത്തികളിൽനിന്ന് 25 കിലോമീറ്ററും അകലത്തിലായിരിക്കണമെന്ന നിബന്ധനകൾ 1960ൽ നെഹ്രു സർക്കാർ ഉണ്ടാക്കിയതാണ്. ഈ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നല്കപ്പെട്ടു. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് സെൻകുമാറിനെ പിണറായി സർക്കാർ ഡിജിപി സ്ഥാനത്തു പുനർനിമയിച്ചില്ലേ?. അതുപോലതന്നെ സുപ്രീംകോടതിയുടെ ഉത്തരവ് അനുവദിക്കാൻ നരേന്ദ്ര മോദി സർക്കാരിനും ബാധ്യതയുണ്ട്.
വീട്ടിൽ വളർത്തുന്ന മൃഗങ്ങളെ കൊന്നുതിന്നുന്നതിന് യാതൊരു വിരോധവുമില്ലെന്ന് ഉത്തരവിൽ കൃത്യമായി പറയുന്നുണ്ട്. നിയമപരമായി പ്രവർത്തിക്കുന്ന കശാപ്പ്ശാലകൾക്കും യാതൊരു പ്രശ്‌നവുമില്ല. പഞ്ചസാരയ്ക്കു വെളുത്തനിറം ലഭിക്കാൻ എല്ലുപൊടി വേണം. ചെരിപ്പും പഴ്‌സും ഒക്കെ ഉണ്ടാക്കാൻ തുകലു വേണം. ക്യാപ്‌സൂൾ ഉണ്ടാക്കുന്ന പഥാർത്ഥം മൃഗങ്ങളുടെ എല്ലിലെ മജ്ജയിൽനിന്നാണ് ഉത്പാദിപ്പിക്കുന്നത്. ഇത്രയും വ്യവസായങ്ങൾക്കു ദോഷകരമാകുന്ന തീരുമാനം പാർലമെന്റ് അറിയാതെ കേന്ദ്ര സർക്കാർ എടുക്കുമോ. രാജ്യത്ത് ആരും വർഗീയ നിയമങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നും വീഡിയോയിൽ സംസാരിക്കുന്ന വ്യക്തി ചൂണ്ടിക്കാട്ടുന്നു.