ബ്രൂക്ക്ലിൻ: 2014 ൽ ആറ് വയസ്സുള്ള പ്രിൽസ് ജോഷ്വാഖയെ എലവേറ്ററിനകത്ത് വെച്ച് കുത്തിക്കൊല്ലുകയും, കൂട്ടുകാരി ഏഴ് വയസ്സുള്ള മിക്കയ്ല കാപ്പേർഗ്സിസെ മാരകമായി കുത്തി മുറിവേൽപ്പിക്കുകയും ചെയ്ത കേസ്സിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഡാനിയേൽ ഹബർട്ടിനെ (31) മെയ് 22 ചൊവ്വാഴ്ച ബ്രൂക്കലിൻ കോടതി 50 വർഷത്തെ ശിക്ഷക്ക് വിധിക്കുമ്പോൾ പ്രതി ഇതോന്നും കേൾക്കുകയോ, കാണുകയോ ചെയ്യാതെ ഗാഢ നിദ്രയിൽ.

ശീതീകരിച്ച കോടതി മുറിയിൽ ജഡ്ജി വിധി വായിക്കുമ്പോൾ, ചൂടും, തണുപ്പും, കാറ്റും സഹിച്ചു ഭവന രഹിതനായി കഴിഞ്ഞിരുന്ന പ്രതിക്ക് കോടതി മുറിയിലല്ലാതെ എങ്ങനെയാണ് ഇത്രയും സുഖമായി ഉറങ്ങുവാൻ കഴിയുക.

ബ്രൂക്കിലിനെ വീടിന് മുൻവശത്തു കളിച്ചു കൊണ്ടിരിക്കുന്ന രണ്ട് കുട്ടികളും വൈകിട്ട് 5 മണിയോടെ പ്രിൻസിന്റെ വീട്ടിലേക്ക് പോകുന്നതിന് എലിവേറ്ററിന് സമീപം എത്തിയപ്പോഴാണ് ഇവരെ പിന്തുടർന്നിരുന്ന ഡാനിയിൽ ഇരുവരേയും കു്ത്തിയത്. 11 കുത്തേറ്റ പ്രിൻസ് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മിക്കയ്ലയ 16 തവണയാണ് കുത്തിയതെങ്കിലും ആശുപത്രിയിൽ എത്തിച്ച ഈ കുട്ടി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

കുട്ടികളെ ഇത്രയും ക്രൂരമായി ആക്രമിക്കാൻ എന്താണ് കാരണമെന്ന് തിരക്കിയ ജഡ്ജി മുമ്പാകെ ഡാനിയേൽ പറഞ്ഞത് സാത്താനാണ് അതിന് പ്രേരിപ്പിച്ചതെന്നായിരുന്നു. സംഭവത്തിന് ശേഷം പൊലീസ് പിടികൂടി. ഇത്രയും കാലം ഭവനരഹിതനായി വഴിയോരങ്ങളിൽ കഴിഞ്ഞിരുന്ന ഡാനിയേലിന് ഇനി 3 നേരത്തെ സുഭിക്ഷമായ ആഹാരവും, സുഖ നിദ്രയും ലഭിക്കുമെന്ന ആശ്വാസമായിരിക്കാം കോടതി വിധിയിലൂടെ കണ്ടെത്തിയത്.