- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളുടെ കുട്ടി എപ്പോഴാണ് ഉണരേണ്ടത്? എത്ര മണിക്കൂർ ഉറങ്ങണം? സ്കൂളിൽ പോവേണ്ട സമയവുമായി ബന്ധിപ്പിച്ച് ഒരു സ്ലീപ്പ് കലണ്ടർ
ഓരോ അക്കാദമിക് വർഷവും രക്ഷിതാക്കൾക്ക് ഓരോ പുതിയ തലവേദനയാണ് സമ്മാനിക്കുന്നത്. അതിലേറ്റവും പ്രധാനപ്പെട്ടത് കുട്ടികളുടെ ഉറക്കവുമായി ബന്ധപ്പെട്ടാണ്. പുതിയ ക്ലാസ്സിലേക്ക് പോകുന്ന കുട്ടി പഠനഭാരവുമായി ഒത്തുപോകുന്നതിന് എത്രമണിക്കൂർ ഉറങ്ങണമെന്ന ചിന്ത അലട്ടാത്ത രക്ഷിതാക്കൾ ഉണ്ടാവില്ല. കുട്ടി എത്രമണിക്ക് ഉറങ്ങണം, എത്രമണിക്കൂർ ഉറങ്ങണം തുടങ്ങിയ ചോദ്യങ്ങൾ എല്ലാവരെയും അലോസരപ്പെടുത്താറുണ്ട്. ഇങ്ങനെ മനോവിഷമം നേരിടുന്ന രക്ഷിതാക്കളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ സ്ലീപ്പ് കലണ്ടർ തയ്യാറാക്കിയിട്ടുള്ളത്. അധ്യയന വർഷത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കലണ്ടർ ആണിത്. കുട്ടികളുടെ പ്രായവും സ്‌കൂളിലേക്ക് പോകേണ്ട സമയവും സാധാരണ ഉറങ്ങാറുള്ള സമയവും നൽകിയാൽ 'ബാക്ക് ടു സ്‌കൂൾ സ്ലീപ്പ് കാൽക്കുലേറ്റർ' നിങ്ങളുടെ കുട്ടിയുടെ ഉറക്കം കൃത്യമായി നിർണയിച്ചുതരും. അവധി ദിവസങ്ങളിൽ കൂടുതൽ കിടന്നുറങ്ങാനും ഈ ക്ലോക്ക് കുട്ടുകളെ സഹായിക്കും. കുട്ടികൾക്ക് മാത്രമല്ല, രക്ഷിതാക്കൾക്കും ഉറക്കത്തിനുള്ള കലണ്ടർ ഇത് നിർണയിക്കും. കുട്ടികളുടെ സ്‌കൂൾ ദിവസങ്ങൾ
ഓരോ അക്കാദമിക് വർഷവും രക്ഷിതാക്കൾക്ക് ഓരോ പുതിയ തലവേദനയാണ് സമ്മാനിക്കുന്നത്. അതിലേറ്റവും പ്രധാനപ്പെട്ടത് കുട്ടികളുടെ ഉറക്കവുമായി ബന്ധപ്പെട്ടാണ്. പുതിയ ക്ലാസ്സിലേക്ക് പോകുന്ന കുട്ടി പഠനഭാരവുമായി ഒത്തുപോകുന്നതിന് എത്രമണിക്കൂർ ഉറങ്ങണമെന്ന ചിന്ത അലട്ടാത്ത രക്ഷിതാക്കൾ ഉണ്ടാവില്ല.
കുട്ടി എത്രമണിക്ക് ഉറങ്ങണം, എത്രമണിക്കൂർ ഉറങ്ങണം തുടങ്ങിയ ചോദ്യങ്ങൾ എല്ലാവരെയും അലോസരപ്പെടുത്താറുണ്ട്. ഇങ്ങനെ മനോവിഷമം നേരിടുന്ന രക്ഷിതാക്കളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ സ്ലീപ്പ് കലണ്ടർ തയ്യാറാക്കിയിട്ടുള്ളത്. അധ്യയന വർഷത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കലണ്ടർ ആണിത്.
കുട്ടികളുടെ പ്രായവും സ്‌കൂളിലേക്ക് പോകേണ്ട സമയവും സാധാരണ ഉറങ്ങാറുള്ള സമയവും നൽകിയാൽ 'ബാക്ക് ടു സ്‌കൂൾ സ്ലീപ്പ് കാൽക്കുലേറ്റർ' നിങ്ങളുടെ കുട്ടിയുടെ ഉറക്കം കൃത്യമായി നിർണയിച്ചുതരും. അവധി ദിവസങ്ങളിൽ കൂടുതൽ കിടന്നുറങ്ങാനും ഈ ക്ലോക്ക് കുട്ടുകളെ സഹായിക്കും.
കുട്ടികൾക്ക് മാത്രമല്ല, രക്ഷിതാക്കൾക്കും ഉറക്കത്തിനുള്ള കലണ്ടർ ഇത് നിർണയിക്കും. കുട്ടികളുടെ സ്‌കൂൾ ദിവസങ്ങൾക്ക് അനുസരിച്ച് ഉറക്കം ക്രമീകരിക്കാൻ ഈ കലണ്ടർ സഹായകമാണ്. രക്ഷിതാക്കളുടെ ദിനചര്യ കുട്ടികളുടെ പഠനത്തിനൊപ്പം തയ്യാറാക്കാൻ ഈ കലണ്ടൻ വഴിയൊരുക്കും.
അവധി ദിവവസങ്ങളിൽ കുട്ടി നേരത്തെ ഉറങ്ങി വൈകി ഉണർന്നാൽ മതിയെങ്കിൽ അതനുസരിച്ചുള്ള ടൈം ടേബിളാകും കലണ്ടർ തയ്യാറാക്കുക. അധ്യയന വർഷത്തെ അവധികളേതെന്ന് ഇതിൽ നേരത്തെ ഫീഡ് ചെയ്ത് വച്ചിട്ടുണ്ട്. അതനുസരിച്ചാണ് ഉത്തരങ്ങൾ ലഭിക്കുക. ഓരോ ദിവസത്തെയും സ്‌കൂൾ സമയം അനുസരിച്ചാകും കുട്ടിയുടെ ഉറക്കം കാൽക്കുലേറ്റർ തയ്യാറാക്കുക.
വെബ്-ബ്ലൈൻഡ്‌സ് ഡോട്ട് കോം എന്ന കമ്പനിയാണ് ഉറക്ക കാൽക്കുലേറ്ററിന്റെ സൃഷ്ടാക്കൾ. ഓരോ പ്രായത്തിലുള്ള കുട്ടിക്കും വ്യത്യസ്തമായ ഉറക്കമാണ് വേണ്ടതെന്ന് വെബ്-ബ്ലൈൻഡ്‌സിന്റെ ശില്പികൾ പറയുന്നു. ഓരോ ദിവസവും പുതുമയോടെ ഉണരുന്നതിന് കൃത്യമായ ഉറക്കം ആവശ്യമാണ് അത് ക്രമീകരിക്കുകയാണ് ഈ കാൽക്കുലേറ്റർ എന്നും അവർ പറയുന്നു.