വിടെയായിരുന്നാലും ഉറക്കം മനുഷ്യനെ സംബന്ധിച്ചിടത്തോളം അനിവാര്യമായ സംഗതിയാണ്. ട്രെയിനിലായാലും വിമാനത്തിലായാലും ഉറങ്ങിക്കൊണ്ടുള്ള യാത്രകൾക്ക് മിക്കവരും അത്രയധികം പ്രാധാന്യം നൽകുന്നതും അതു കൊണ്ട് തന്നെയാണ്. അതായത് ഒരു സുഖകരമായ ഉറക്കം കഴിയുമ്പോഴേക്കും നാം ആഗ്രഹിക്കുന്ന സ്ഥലത്ത് എത്തിച്ചേരുകയെന്നത് സുഖകരമായ ഒരു അനുഭവമാണ്. എന്നാൽ എത്രയൊക്കം സൗകര്യങ്ങളുണ്ടായാലും ചിലർക്ക് വിമാനത്തിൽ വച്ച് ഉറങ്ങാനെ സാധിക്കാറില്ല. എന്നാൽ ചില ചെറിയ പൊടിക്കൈകൾ പ്രയോഗിക്കുന്നതിലൂടെ വിമാനത്തിൽ വച്ച് സുഖകരമായി ഉറക്കം ലഭിക്കാൻ ആർക്കും സാധിക്കും. തലേന്ന് ഉറക്കമിളയ്ക്കുക, തലയിണ താടിക്കിടയിൽ വയ്ക്കുക,മദ്യം ഒഴിവാക്കുക തുടങ്ങിയവ അതിൽ ചിലതാണ്. ഇത്തരത്തിൽ വിമാന യാത്ര ചെയ്യുമ്പോൾ വേഗം ഉറങ്ങാനുള്ള പത്ത് എളുപ്പ വഴികളെക്കുറിച്ചാണിവിടെ പരാമർശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വർക്ക് ദി വേൾഡ് ഒരു ഇൻഫോഗ്രാഫിക് നിർമ്മിച്ചിട്ടുണ്ട്. അതിലുള്ള പത്ത് വഴികളാണിവിടെ വിവരിക്കുന്നത്.

ഈ വഴികളെക്കുറിച്ചറിയുന്നതിന് മുമ്പ് വിമാനത്തിൽ കയറുന്നതിന് മുമ്പ് നടത്തേണ്ടുന്ന ചില മുന്നൊരുക്കങ്ങളെക്കുറിച്ചും വർക്ക് ദി വേൾഡ് നിർദ്ദേശിക്കുന്നുണ്ട്. വിമാനയാത്രക്കാർ അവരുടെ ലഗേജുകൾ കഴിയുന്നതും ചുരുക്കണമെന്നും അത്യാവശ്യ വസ്തുക്കൾ മാത്രം കൊണ്ടു പോകണമെന്നുമാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച ഒരു മാതൃകാപരമായ ഒരു ലിസ്റ്റും പ്രസ്തുത ഇൻഫോഗ്രാഫിക്കിനൊപ്പമുണ്ട്. ഇതു പ്രകാരം വാട്ടർ ബോട്ടിൽ, ട്രാവൽ പില്ലോ, സ്ലീപിങ് മാസ്‌ക്, ബുക്കുകളും മാഗസിനുകളും, നോയിസ് കാൻസലിങ് ഹെഡ്‌ഫോണുകൾ, ഇയർ പ്ലഗുകൾ, ബ്ലാങ്കറ്റ്, മ്യൂസിക് പ്ലെയർ എന്നിവ വിമാനയാത്രക്കാർ തീർച്ചയായും കൊണ്ടു പോകേണ്ട വസ്തുക്കളാണ്. ഇനി വിമാനത്തിൽ സുഖകരമായ ഉറക്കം ലഭിക്കുന്നതിനുള്ള പത്ത് മാർഗങ്ങൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം.

1. ദിനചര്യകളോട് ചേർന്ന വിമാനസമയം

ഴിയുന്നതും നിങ്ങളുടെ സ്വാഭാവികമായ ഉറക്കസമയത്തോട് പൊരുത്തപ്പെടുന്ന വിമാന ഷെഡ്യൂൾ യാത്രക്കായി തെരഞ്ഞെടുക്കുന്നതായിരിക്കും നന്നായിരിക്കുക. എന്നാൽ അതിന് സാധിക്കുന്നില്ലെങ്കിൽ അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ നടത്തുക.

2. ഉറക്കത്തിന് അനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കുക

രാത്രിയിലുള്ള വിമാനയാത്രയിൽ നിങ്ങളുടെ പ്രൗഢി വിളിച്ചോതുന്ന ആഡംബര വസ്ത്രങ്ങൾ ധരിക്കരുത്. ഇത് സ്വാഭാവികമായ ഉറക്കത്തെ തടസപ്പെടുത്തുമെന്നുറപ്പാണ്. അതിനാൽ സ്വീറ്റ് പാന്റുകൾ, അല്ലെങ്കിൽ സ്പോർട്സ് വെയറുകൾ തുടങ്ങിയ പോലുള്ള വസ്ത്രങ്ങൾ ധരിക്കേണ്ടതാണ്. കാലുകളിലെ ചൂട് നിലനിർത്തുന്നതിനായി തിക്ക് സോക്ക്‌സുകൾ ധരിക്കാനും മറക്കരുത്.

3. അനുയോജ്യമായ സീറ്റുകൾ തെരഞ്ഞെടുക്കുക

സാധാരണ നിങ്ങൾ ഏത് ഭാഗത്താണ് ഉറങ്ങുന്നതെന്നതിനനുസരിച്ച് വിമാനത്തിലെ സീറ്റുകൾ തെരഞ്ഞെടുക്കേണ്ടതാണ്. അതായത് നിങ്ങൾ ഇതിനനുസരിച്ച് സീറ്റ് ബുക്ക്‌ചെയ്യേണ്ടതാണെന്ന് ചുരുക്കം. കോക്ക് പിറ്റിനെ അഭിമുഖീകരിക്കുമ്പോൾ ഇടത് ഭാഗത്തുള്ള സീറ്റാണ് മിക്കവർക്കും നന്നായി ഉറങ്ങാൻ സാധിക്കുന്നതെന്നാണ് സ്‌കൈസ്‌കാനർ പോളിലൂടെ തെളിഞ്ഞിട്ടുള്ളത്.

4. തലെദിവസം ഉറക്കം കുറയ്ക്കുക

വിമാനയാത്രയ്ക്ക് തലെദിവസം സാധാരണ ഉറങ്ങുന്നതിലും കുറച്ച് സമയം ഉറങ്ങുക. ഉദാഹരണമായി നിങ്ങൾ പതിവ് എട്ട് മണിക്കൂർ ഉറങ്ങുന്ന ആളാണെങ്കിൽ അത് നാലോ അഞ്ചോ മണിക്കൂറാക്കി വെട്ടിച്ചുരുക്കേണ്ടതാണ്. എന്നാൽ വിമാനത്തിൽ കയറി അൽപസമയത്തിന് ശേഷം നിങ്ങൾക്ക് സ്വാഭാവികമായ ഉറക്കം ലഭിക്കാനുള്ള സാധ്യതയേറും.

5.വിമാനത്തിൽ കയറുന്നതിന് മുമ്പ് വ്യായാമങ്ങൾ

നിങ്ങളുടെ ശരീരത്തിൽ വേദനയോ മറ്റ് അസ്വസ്ഥതകളോ ഉണ്ടെങ്കിൽ നിദ്രാദേവി അനുഗ്രഹിക്കില്ലെന്നുറപ്പാണ്. അതിാൽ യോഗ പോലുള്ള ഉചിതമായ വ്യായാമങ്ങളിലൂടെ ഇത്തരം അസ്വസ്ഥതകളെ ഒഴിവാക്കേണ്ടതാണ്. ഇതിലൂടെ നിങ്ങളുടെ ശരീരത്തിന് അയവു ലാഘവത്വവും കൈവരുകയും ഉറക്കം ലഭിക്കുകയും ചെയ്യും.

6.വിമാനത്തിൽ തലയിണ താടിക്കടിയിൽ വയ്ക്കുക

ലയിണ സാധാരണ തലയ്ക്കടിയിൽ വച്ചാണ് നാം ഉറങ്ങാൻ കിടക്കാറുള്ളത്. എന്നാൽ വിമാനത്തിലാകുമ്പോൾ അത് താടിക്കടിയിൽ വയ്ക്കുന്നതാണ് ഉചിതമെന്നാണ് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്.

7. ഫൂട്ട് റസ്റ്റ് ഉപയോഗിക്കുക

വിമാനയാത്രയിൽ ഫൂട്ട് റെസ്റ്റ് ഉപയോഗിച്ചാൽ എളുപ്പത്തിൽ ഉറക്കം ലഭിക്കുന്നതാണ്. നിങ്ങളുടെ ലഗേജിനെ ഫൂട്ട്‌റെസ്റ്റായി ഉപയോഗിക്കാവുന്നതാണ്. ഷൂസുകൾ ഊരിയിടുകയും സോക്‌സുകൾ മാത്രം ധരിക്കുകയും ചെയ്യണം.

8. വെളിച്ചത്തിൽ നിന്നും അകലം പാലിക്കുക

വെളിച്ചം കണ്ണിൽ പതിച്ചാൽ എവിടെയായിരുന്നാലും ഉറങ്ങാനാവില്ല. ഇത് വിമാനത്തിലും ബാധകമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിനാൽ ഒരു ഐ മാസ്‌ക് പോലുള്ളവ കൊണ്ട് വെളിച്ചം മറച്ച് ഉറങ്ങാൻ ശ്രമിക്കുക

9. ഉറക്കത്തിന് അനുയോജ്യമായ ശബ്ദങ്ങൾ കേൾക്കുക

ചില ശബ്ദങ്ങൾ കേട്ടാൽ നമുക്ക് എളുപ്പത്തിൽ ഉറങ്ങാൻ സാധിക്കുമെന്നാണ് സ്ലീപിങ് എക്‌സ്പർട്ടുകൾ പറയുന്നത്. ഉദാഹരണമായി മഴയുടെയും ടിവി സ്റ്റാറ്റിക്കിന്റെയും സ്വരം കേട്ടാൽ സുഖകരമായ നിദ്ര ലഭിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഇന്റർനെറ്റിൽ നിന്ന് ഇവ ഡൗൺലോഡ് ചെയ്ത് കേൾക്കുന്നത് വിമാനയാത്രക്കിടെയുള്ള ഉറക്കത്തിന് സഹായിക്കും

10. വിമാനത്തിൽ സ്‌നാക്ക് ട്രോളി ഒഴിവാക്കുക

വിമാനത്തിലെ സ്‌നാക്ക് ട്രോളി സമീപത്തെത്തുമ്പോൾ അതിൽ നിന്നും എന്തെങ്കിലും എടുത്ത് കഴിക്കാൻ മിക്കവർക്കും തോന്നാറുണ്ട്. എന്നാൽ കഫീൻ ധാരാളമായുള്ള ഇതിലെ ഡ്രിങ്ക്‌സുകളും സ്‌നാക്ക്‌സുകളും ഉറക്കത്തെ ഇല്ലാതാക്കുമെന്നാണ് തെളിഞ്ഞിട്ടുള്ളത്. അതു പോലെ തന്നെ ആൽക്കഹോളും ഉറക്കെത്ത തടസപ്പെടുത്തും.

മാതൃകാപരമായ സ്ലീപിങ് പൊസിഷനുകൾ

ർക്ക് ദി വേൾഡിന്റെ ഇൻഫോഗ്രാഫിക്കിനൊപ്പം വിമാനയാത്രയിൽ അനുവർത്തിക്കേണ്ടുന്ന ചില മാതൃകാപരമായ സ്ലീപിങ് പൊസിഷനുകളും നിർദ്ദേശിക്കുന്നുണ്ട്. വിൻഡോയ്‌ക്കെതിരെ ഒരു തലയിണ ചാരിവച്ച് അതിൽ തലചേർത്ത് വച്ച് ഉറങ്ങുന്ന രീതിയാണ് അതിലൊന്ന് ഇതിന് വിൻഡോ ഗേസർ പൊസിഷൻ എന്നാണ് പറയുന്നത്. സീറ്റ്‌ ട്രേ വലിച്ച് അതിന് മുകളിൽ തലചേർത്ത് വച്ചുറങ്ങുന്ന ഹെഡ്ബാൻഗറാണ് മറ്റൊരു പൊസിഷൻ. നിങ്ങളുടെ തൊട്ടടുത്തിരിക്കുന്ന ആളുടെ ചുമലിൽ തല ചേർത്ത് വച്ചുറങ്ങുന്ന ലൗ ബേർഡ് പൊസിഷനാണ് മറ്റൊന്ന്. കാലുകൾ സീറ്റിലേക്ക് കയറ്റി വച്ച് ആംറെസ്റ്റിൽ ചാരിയിരുന്നുള്ള ഉറക്കമാണ് മറ്റൊരു പൊസിഷൻ. ഇതിനെ ദി ക്രാബ് എന്നാണ് വിളിക്കുന്നത്.സീററിൽ പതിവ് പോലെ ചാരിക്കിടന്ന് ഉറങ്ങുന്ന പൊസിഷനാണ് ട്രഡീഷണലിസ്റ്റ്. സീറ്റിൽ ബെഡിൽ കിടന്നുറങ്ങുന്നത് പോലെയുള്ള സാധാരണ പൊസിഷനിലുള്ള ഉറക്കമാണ് വിഐപി പൊസിഷൻ.