- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തെന്നി.. തെന്നി.. ഉല്ലസിച്ചങ്ങ് പോകാം..! ലോകത്തെ ഏറ്റവും വലിയ സ്ലിപ് ആൻഡ് സ്ലൈഡ് ഫെസ്റ്റിവൽ പെൻസിൽവാനിയയിലെ റിസോർട്ടിൽ തുടങ്ങി
പെൻസിൽ വാനിയ: വാട്ടർതീം പാർക്കുകളിൽ സ്ലിപ് ആൻഡ് സ്ലൈഡ് റൈഡുകളിൽ ഉല്ലസിക്കാൻ നിരവധി ആളുകൾ എത്താറുണ്ട്. അമേരിക്കയിൽ അടക്കം കുട്ടികളുമായി ഉല്ലസിക്കാൻ എത്തുന്നവർ ഇവിടെ എത്തുന്ന പതിവുമുണ്ട്. ഇപ്പോഴിതാ അമേരിക്കയിലെ പെൻസിൽ വാനിയയിൽലോകത്തെ ഏറ്റവും വലിയ സ്ലിപ് ആൻഡ് സ്ലൈഡ് ഫെസ്റ്റിവൽ തുടങ്ങിയിരിക്കയാണ്.
പെൻസിൽവാനിയയിലെ ക്രീക്ക് മൗണ്ടൻ റിസോർട്ടിലാണ് ഈ റൈഡ് ഒരുക്കിയിരിക്കുന്നത്. 1.5 മൈൽ ദൂരമുള്ള റൈഡാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ തൊഴിലാളി ദിനത്തിലാണ് ഇത്തരം വലിയൊരു സംരംഭം ഒരുക്കിയത്. സ്ലൈഡ് സ്ലോപ്പുകളെ കൂടാതെ മറ്റു റൈഡുകളും ഒരുക്കിയിരുന്നു. കുന്നിന്റെ മുകളിലായി സ്ഥാപിച്ച നീളമുള്ള സ്ലോപ്പി റൈഡിൽ തെന്നി എത്താൻ നിരവധി പേരുമെത്തി.
വിനോദ സഞ്ചാരത്തിനായി എത്തിയവർക്ക് ഏറെ ആഹ്ലാദം പകരുന്ന നിമിഷങ്ങളാണ് ഈ റൈഡ് സമ്മാനിച്ചതെന്നാണ് പ്രദേശവാസികളും സംഘാടകരും പറയുന്നത്. കുടുംബ സമേതം നിരവധി പേർ ഈ ഉത്സവത്തിൽ പങ്കാളികളായി. 35 ഡോളറിലാണ് റൈഡ് തുടങ്ങിത്. ഓൺലൈൻ വഴി ടിക്കറ്റ് ലഭ്യമാക്കിയട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്നാണ് സംഘാടകരുടെ അവകാശവാദം.
മറുനാടന് ഡെസ്ക്