കണ്ണൂർ: എസ്.എം.എ രോഗം ബാധിച്ച പഴയങ്ങാടി മാട്ടൂലിലെ മുഹമ്മദിന്റെ ചികിത്സാ ഫണ്ടിലേക്ക് നൽകിയ ചെക്ക് വണ്ടി ചെക്കാണെന്ന ആരോപണത്തിനെതിരേ സ്നേഹ സൗഹൃദം ചാരിറ്റബിൾ ട്രെസ്റ്റ് രംഗത്ത്. ചെക്കിൽ എഴുതിയ പേരിലെ അക്ഷരത്തെറ്റു കൊണ്ടാണ് ചെക്ക് മടങ്ങിയത്. കഴിഞ്ഞ ജൂലൈ അഞ്ചിനാണ് ചെക്ക് നൽകിയിരുന്നത്. പലരും ഇതിനെതിരെ വ്യാജ പ്രചാരണങ്ങൾ പടച്ചുവിടുകയായിരുന്നു. മടങ്ങിയ 10 ലക്ഷത്തിന്റെ പുതിയ ചെക്ക് മുഹമ്മദിന്റെ പിതാവ് റഫീഖിന് ട്രെസ്റ്റ് ഭാരവാഹികൾ കണ്ണൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ കൈമാറി. മാനേജിങ് ട്രെസ്റ്റി അമർഷാൻ, സാജിദ കോടിയേരി, ഷിബു അബ്ദുൽ ഖാദർ സംബന്ധിച്ചു.