റിയോയിൽ ഇന്ത്യയുടെ അഭിമാന പതാക ഉയർത്താൻ മാറ്റുരയ്ക്കുന്നതിൽ കേരളത്തിന്റെ പതിനൊന്ന് താരങ്ങളും. ഒളിംപിക്‌സ് വില്ലേജിൽ മലയാളം മൊഴിയുന്ന 11 താരങ്ങളിൽ ഹോക്കി ടീം നായകൻ പി.ആർ. ശ്രീജേഷും നീന്തൽതാരം സജൻ പ്രകാശും ഒഴികെയുള്ളവർ അത്‌ലറ്റിക്‌സിലാണു മൽസരിക്കുക.

റിയോയിലെ മലയാളി താരങ്ങളെ പരിചയപ്പെടാം...


ജിസ്‌ന മാത്യു

ജിസ്‌നാ മാത്യുവിന് ഇത് അരങ്ങേറ്റ ഒളിമ്പിക്‌സ് ആണ്. കഴിഞ്ഞ വർഷം വരെ മത്സരിച്ചത് സ്‌കുൾ അത്‌ലറ്റിക്‌സിലാണ്. പൂവമ്പായ് എഎംഎച്ച്എസ്എസിൽ +2 വിദ്യാർത്ഥിയായ ജിസ്‌ന കണ്ണൂർ ആലക്കോട് സ്വദേശിയാണ്. പി.ടി. ഉഷയുടെ ശിഷ്യ. പതിനേഴുകാരി ജിസ്‌നയാണ് മലയാളി സംഘത്തിലെ ബേബി.

മൽസര ഇനം: 4400 റിലേ.
മികച്ച പ്രകടനം: 400 മീറ്റർ: 53.14 സെക്കൻഡ്.

ടിന്റു ലൂക്ക

കണ്ണൂർ ഇരിട്ടി സ്വദേശി. പിടി. ഉഷയുടെ ശിഷ്യയായ ഇരുപത്തേഴുകാരിക്ക് ഇത് രണ്ടാം ഒളിംപിക്‌സ്. ദക്ഷിണ റെയിൽവേയിൽ കോഴിക്കോട്ട് ചീഫ് റിസർവേഷൻ സൂപ്പർവൈസർ.
മൽസര ഇനം: 800 മീറ്റർ, 4400 മീറ്റർ റിലേ.

മികച്ച പ്രകടനം: ഒരു മിനിറ്റ് 59.17(ദേശീയ റെക്കോർഡ്).
രാജ്യാന്തര നേട്ടങ്ങൾ: വ്യക്തിഗത ഇനം 800 മീറ്റർ 2015 ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ സ്വർണം, 2014 ഇഞ്ചോൺ ഏഷ്യൻ ഗെയിംസിൽ വെള്ളി, 2013 പുണെ ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിലും 2011 കോബെ ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിലും വെങ്കലം.

ടീം ഇനം 4400 റിലേ: ഇഞ്ചോൺ ഏഷ്യൻ ഗെയിംസിലും 2013 ഏഷ്യൻ അത്ലറ്റിക് ചാംപ്യൻഷിപ്പിലും സ്വർണം, 2015 ഏഷ്യൻ അത്ലറ്റിക്ചാംപ്യൻഷിപ്പിലും 2011 കോബെ ഏഷ്യൻ അത്ലറ്റിക് ചാംപ്യൻഷിപ്പിലും വെള്ളി

കുഞ്ഞിമുഹമ്മദ്

പാലക്കാട് മണ്ണാർക്കാട് സ്വദേശി. മൽസര ഇനം 4400 റിലേ. കരസേനയിൽ ഉദ്യോഗസ്ഥൻ. 29 വയസ്സ്. ഒളിംപിക്‌സിൽ ആദ്യം.
മൽസര ഇനം : 4400 റിലേ.
മികച്ച പ്രകടനം: 400 മീറ്റർ: 46.08 സെക്കൻഡ്.

മുഹമ്മദ് അനസ്

കൊല്ലം നിലമേൽ സ്വദേശി. 22 വയസ്. നാവിക സേനയിൽ സെയിലർ. ഒളിംപിക്‌സിൽ ആദ്യം. ബെംഗളൂരു ഇന്ത്യൻ ഗ്രാൻപ്രിയിൽ 4400 മീറ്റർ റിലേയിൽ ദേശീയ റെക്കോർഡ് തിരുത്തിയ ടീം അംഗം(സമയം 3 മിനിറ്റ് 00.91)

മൽസര ഇനം: 400 മീറ്റർ, 4400 മീറ്റർ റിലേ.
മികച്ച പ്രകടനം: 45.40 സെക്കൻഡ്.

രഞ്ജിത് മഹേശ്വരി

കോട്ടയം ചാന്നാനിക്കാട് സ്വദേശി. ദക്ഷിണ റെയിൽവേയിൽ ചീഫ് ടിക്കറ്റിങ് ഓഫിസർ ആയ രഞ്ജിത്തിന്റെ മൂന്നാം ഒളിംപിക്‌സ് ആണിത്. ബെഗളൂരു ഇന്ത്യൻ ഗ്രാൻപ്രിയിൽ 17.30 മീറ്റർ കുതിച്ചു ചാടി പുതിയ റെക്കോർഡും ഒളിംപിക് യോഗ്യതയും.

മൽസര ഇനം: ട്രിപ്പിൾ ജംപ്. മികച്ച പ്രകടനം: 17.30 മീറ്റർ. രാജ്യന്തര നേട്ടങ്ങൾ: 2007 അമ്മാൻ ഏഷ്യൻ ചാംപ്യൻഷിപ്പിൽ സ്വർണം. 2010 ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ വെങ്കലം, 2012 ഏഷ്യൻ ഗ്രാൻപ്രിയിൽ സ്വർണം.

സജൻ പ്രകാശ്

ഇടുക്കി വാഴത്തോപ്പ് സ്വദേശി. മുൻ രാജ്യാന്തര അത്ലിറ്റ് ഷാന്റിമോളുടെ മകനാണ് ഇരുപത്തിമൂന്നുകാരനായ സജൻ. വളർന്നത് കേരളത്തിനു പുറത്ത്. തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലാണു താമസം.

ബെംഗളൂരുവിൽ ദക്ഷിണ പശ്ചി റെയിൽവേയിൽ ഉദ്യോഗസ്ഥൻ. കന്നി ഒളിംപിക്‌സ്. മൽസര ഇനം: 200 മീറ്റർ ബട്ടർഫ്‌ലൈ. മികച്ച പ്രകടനം: ഒരു മിനിറ്റ്: 59.27.

ജിൻസൻ ജോൺസൺ

കോഴിക്കോട് ചക്കിട്ടപാറ സ്വദേശി. ഹൈദരബാദിൽ കരസനേയിൽ ഹവിൽദാർ ആണ് ഈ ഇരുപത്തഞ്ചുകാരൻ. പ്രഥമ ഒളിംപിക്‌സ്. മൽസര ഇനം: 800 മീ. മികച്ച പ്രകടനം: ഒരു മിനിറ്റ്: 45:98. രാജ്യാന്തര നേട്ടങ്ങൾ: 2015 വുഹാൻ ഏഷ്യൻ അത്ലറ്റിക് ചാംപ്യൻഷിപ്പിൽ വെള്ളി, ഏഷ്യൻ ഗ്രാൻപ്രീ പരമ്പരയിൽ മൂന്നു സ്വർണം.

ടി. ഗോപി

വയനാട് ബത്തേരി സ്വദേശി. ഹൈദരാബാദിൽ കരസേനയിൽ ഹവിൽദാർ ആണ് ഇരുപത്തെട്ടുകാരനായ ഗോപി. പ്രഥമ ഒളിംപിക്‌സ്. ജനുവരയിൽ മുംബൈ മാരത്തണിൽ മികച്ച പ്രകനത്തോടെ ഒളിംപിക് യോഗ്യത. മൽസര ഇനം: മാരത്തൺ. മികച്ച പ്രകടനം: രണ്ടു മണിക്കൂർ 16:15.

പി.ആർ. ശ്രീജേഷ്

എറണാകുളം കിഴക്കമ്പലം സ്വദേശി. ഇന്ത്യൻ ഹോക്കി ടീം നായകനാണ് ഈ ഇരുപത്തെട്ടുകാരൻ. ഒപ്പം ഗോൾകീപ്പറും. ഈയിടെ നടന്ന ലോകകപ്പിലും ഇന്ത്യയുടെ നായകനായിരുന്നു. ഏറെക്കാലത്തിനു ശേഷം പ്രതാപത്തിലേക്കു തിരിച്ചെത്തിയ ഇന്ത്യ ലോകകപ്പിൽ കീഴടങ്ങിയത് ഫൈനലലിൽ ടൈബ്രേക്കറിൽ.

ഒളിംപിക്‌സ് നേട്ടങ്ങൾ: 1928, 32, 36, 48, 52, 56, 64, 80 ഒളിംപിക്‌സുകളിൽ സ്വർണം. 196ൽ വെള്ളി, 68ലും 72ലും വെങ്കലം. 2014 ഏഷ്യൻ ഗെയിംസിലെ സ്വർണമാണു സമീപകാലത്തെ മറ്റൊരു പ്രധാന നേട്ടം.

അനിൽഡ തോമസ്

എറണാകുളം കോതമഗലം സ്വദേശി. 23 വയസ്. കന്നി ഒളിംപിക്‌സ്. മൽസര ഇനം 4400 റിലേ. മികച്ച പ്രകടനം: 400 മീറ്റർ: 52.40 സെക്കൻഡ്.