- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റിൻ റോഡുകൾ ഇനി സിസിടിവി നിരീക്ഷണത്തിൽ; ഗതാഗത നിയമലംഘനങ്ങൾ പിടികൂടും; വാഹനമോടിക്കുമ്പോൾ കൂടുതൽ കരുതൽ വേണം
മനാമ: രാജ്യത്തെ റോഡുകൾ ഇനി അഡ്വാൻസ്ഡ് സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കുമെന്ന് റിപ്പോർട്ടുകൾ. പുതിയ ക്യാമറകൾ സ്ഥാപിക്കുന്നതോടെ ട്രാഫിക് നിയമലംഘകരെ പിടികൂടുന്നതിന് ഈ സംവിധാനം ഉപയോഗപ്പെടുത്തുമെന്നും ട്രാഫിക് ജനറൽ ഡയറക്ടർ ഷേക്ക് നാസർ ബിൻ അബ്ദുൾ റഹ്മാൻ അൽ ഖാലിഫ വ്യക്തമാക്കി. ഇന്നു മുതൽ ബഹ്‌റിൻ റോഡുകൾ സ്മാർട്ട് സിസിടിവികളുടെ നിരീക്ഷണത്തിലായിരിക്കും. അമിത വേഗത, സീറ്റ് ബെൽട്ട് ഇടാതിരിക്കുക, വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയ നിയമലംഘകരെ പിടികൂടാൻ സിസിടിവി ക്യാമറകൾ പ്രയോജനപ്പെടുത്തും. റോഡുകൾ കൂടുതൽ സുരക്ഷിതമാക്കുക, മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾ ആധുനികവത്ക്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതെന്ന് ഇന്റീരിയർ മിനിസ്ട്രി വ്യക്തമാക്കി. സിസിടിവികൾ സ്ഥാപിക്കുന്നതിനോടനുബന്ധിച്ച് ഡിപ്പാർട്ട്‌മെന്റ് ട്രാഫിക് ബോധവത്ക്കരണ കാമ്പയിനുകൾ സംഘടിപ്പിച്ചുവെന്നും തങ്ങളുടെ പേരിലുള്ള ഗതാഗത നിയമലംഘനങ്ങൾ ഇനി മുതൽ ഓൺലൈനിലൂടെ അറിയാൻ സാധിക്കുമെന്നും ഷേക്ക് നാ
മനാമ: രാജ്യത്തെ റോഡുകൾ ഇനി അഡ്വാൻസ്ഡ് സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കുമെന്ന് റിപ്പോർട്ടുകൾ. പുതിയ ക്യാമറകൾ സ്ഥാപിക്കുന്നതോടെ ട്രാഫിക് നിയമലംഘകരെ പിടികൂടുന്നതിന് ഈ സംവിധാനം ഉപയോഗപ്പെടുത്തുമെന്നും ട്രാഫിക് ജനറൽ ഡയറക്ടർ ഷേക്ക് നാസർ ബിൻ അബ്ദുൾ റഹ്മാൻ അൽ ഖാലിഫ വ്യക്തമാക്കി. ഇന്നു മുതൽ ബഹ്‌റിൻ റോഡുകൾ സ്മാർട്ട് സിസിടിവികളുടെ നിരീക്ഷണത്തിലായിരിക്കും.
അമിത വേഗത, സീറ്റ് ബെൽട്ട് ഇടാതിരിക്കുക, വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയ നിയമലംഘകരെ പിടികൂടാൻ സിസിടിവി ക്യാമറകൾ പ്രയോജനപ്പെടുത്തും. റോഡുകൾ കൂടുതൽ സുരക്ഷിതമാക്കുക, മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾ ആധുനികവത്ക്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതെന്ന് ഇന്റീരിയർ മിനിസ്ട്രി വ്യക്തമാക്കി.
സിസിടിവികൾ സ്ഥാപിക്കുന്നതിനോടനുബന്ധിച്ച് ഡിപ്പാർട്ട്‌മെന്റ് ട്രാഫിക് ബോധവത്ക്കരണ കാമ്പയിനുകൾ സംഘടിപ്പിച്ചുവെന്നും തങ്ങളുടെ പേരിലുള്ള ഗതാഗത നിയമലംഘനങ്ങൾ ഇനി മുതൽ ഓൺലൈനിലൂടെ അറിയാൻ സാധിക്കുമെന്നും ഷേക്ക് നാസർ പറയുന്നു. ബഹ്‌റിൻ ഇ-ഗവൺമെന്റ് പോർട്ടലിലൂടെ ഇ-കീ ഉപയോഗിച്ച് ഡ്രൈവർമാർക്ക് തങ്ങളുടെ പേരിലുള്ള ട്രാഫിക് ലംഘനങ്ങൾ അറിയാം.