- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ നിന്ന് സ്മാർട് എക്സചേഞ്ച് ഉടമ ആനന്ദ് മുങ്ങിയത് 2000 കോടിയോളം രൂപയുമായി; കണ്ണീരും കൈയുമായി തുച്ഛവരുമാനക്കാരായ മലയാളികൾ അലഞ്ഞു നടക്കുന്നു; വിമാനത്താവളങ്ങളിൽ കനത്ത ജാഗ്രത
അബൂദബി: മലയാളിയായ ആനന്ദിന്റെ ഉടമസ്ഥയിലുള്ള സ്മാർട്ട് എക്‌സ്‌ചേഞ്ച് എന്ന ധനവിനിമയ സ്ഥാപനം മലയാളികൾ അടക്കമുള്ള പ്രവാസികളിൽ നിന്ന് തട്ടിയെടുത്തത് രണ്ടായിരം കോടിയോളം രൂപ. സമ്പാദ്യം നഷ്ടമായവ പാവങ്ങൾ ധനവിനിമയ സ്ഥാപനത്തിന്റെ ശാഖകളിൽ തടിച്ചു കൂടുന്നുണ്ട്. പണം തിരികെ കിട്ടുമെന്ന ശുഭപ്രതീക്ഷ യുഎഇ സെൻട്രൽ ബാങ്ക് പ്രകടിപ്പിക്കുന്നതാണ് ഏക ആശ്വാസം. എന്നാൽ തട്ടിയെടുത്ത രണ്ടായിരം കോടിയോളം രൂപയും സെൻട്രൽ ബാങ്ക് നൽകുമെന്ന് ആർക്കും ഉറപ്പില്ല. അതിനിടെ ആനന്ദിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ അബുദാബി പൊലീസ് തുടങ്ങിയിട്ടുണ്ട്. വിരവങ്ങൾ ഇന്റർപോളിന് കൈമാറിയിട്ടുണ്ട്. ആനന്ദ് യുഎഇ വിട്ടതായാണ് പൊലീസ് സംശയിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇന്റർപോളിന്റെ സഹായം തേടിയത്. ഉപഭോക്താക്കളുടെ പരാതിയെ തുടർന്നു സ്മാർട്ട് എക്‌സ്‌ചേഞ്ച് യുഎഇ സെൻട്രൽ ബാങ്ക് അടപ്പിച്ചു. അഞ്ചു വർഷം മുമ്പ് ആരംഭിച്ച ഈ സ്ഥാപനത്തിനു ദുബയിൽ മൂന്നു ശാഖകളും അബൂദബിയിൽ രണ്ടും ഷാർജയിൽ ഒന്നുമായി യുഎഇയിൽ ആറു ശാഖകളാണുണ്ടായിരുന്നത്. ഇവയിൽ എല്ലാം പരമാവധി പണമെത്തിയതോടെയാണ് ആന
അബൂദബി: മലയാളിയായ ആനന്ദിന്റെ ഉടമസ്ഥയിലുള്ള സ്മാർട്ട് എക്‌സ്‌ചേഞ്ച് എന്ന ധനവിനിമയ സ്ഥാപനം മലയാളികൾ അടക്കമുള്ള പ്രവാസികളിൽ നിന്ന് തട്ടിയെടുത്തത് രണ്ടായിരം കോടിയോളം രൂപ. സമ്പാദ്യം നഷ്ടമായവ പാവങ്ങൾ ധനവിനിമയ സ്ഥാപനത്തിന്റെ ശാഖകളിൽ തടിച്ചു കൂടുന്നുണ്ട്. പണം തിരികെ കിട്ടുമെന്ന ശുഭപ്രതീക്ഷ യുഎഇ സെൻട്രൽ ബാങ്ക് പ്രകടിപ്പിക്കുന്നതാണ് ഏക ആശ്വാസം. എന്നാൽ തട്ടിയെടുത്ത രണ്ടായിരം കോടിയോളം രൂപയും സെൻട്രൽ ബാങ്ക് നൽകുമെന്ന് ആർക്കും ഉറപ്പില്ല. അതിനിടെ ആനന്ദിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ അബുദാബി പൊലീസ് തുടങ്ങിയിട്ടുണ്ട്. വിരവങ്ങൾ ഇന്റർപോളിന് കൈമാറിയിട്ടുണ്ട്. ആനന്ദ് യുഎഇ വിട്ടതായാണ് പൊലീസ് സംശയിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇന്റർപോളിന്റെ സഹായം തേടിയത്.
ഉപഭോക്താക്കളുടെ പരാതിയെ തുടർന്നു സ്മാർട്ട് എക്‌സ്‌ചേഞ്ച് യുഎഇ സെൻട്രൽ ബാങ്ക് അടപ്പിച്ചു. അഞ്ചു വർഷം മുമ്പ് ആരംഭിച്ച ഈ സ്ഥാപനത്തിനു ദുബയിൽ മൂന്നു ശാഖകളും അബൂദബിയിൽ രണ്ടും ഷാർജയിൽ ഒന്നുമായി യുഎഇയിൽ ആറു ശാഖകളാണുണ്ടായിരുന്നത്. ഇവയിൽ എല്ലാം പരമാവധി പണമെത്തിയതോടെയാണ് ആനന്ദ് മുങ്ങിയത്. ജീവനക്കാർക്ക് പോലും ഒരു സൂചനയും ലഭിച്ചില്ല. ഇതിനിടെ കംപ്യൂട്ടർ സിസ്റ്റം തകരാറായതിനാലാണ് സ്ഥാപനം താൽക്കാലികമായി തുറക്കാത്തത് എന്ന നോട്ടീസ് ബ്രാഞ്ചുകളിൽ പതിച്ചു. തുടക്കത്തിൽ ഇടപാടുകാർ ഇത് വിശ്വസിച്ചു. ഈ സമയത്ത് ആനന്ദ് യുഎഇയിൽ നിന്ന് കടക്കുകയായിരുന്നു. ഇടപാടുകാർ ചതി തിരിച്ചറിഞ്ഞപ്പോൾ ആനന്ദ് സുരക്ഷിത സ്ഥലത്ത് എത്തിയിരുന്നു. ഇന്ത്യയിലേക്ക് ആനന്ദ് കടന്നതായും സംശയമുണ്ട്.
സംഭവത്തെ തുടർന്ന് സെൻട്രൽ ബാങ്കും നീതിന്യായ വകുപ്പും ചേർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വളരെ കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പണം അയക്കാനുള്ള വാഗ്ദാനം നൽകിയായിരുന്നു ആനന്ദിന്റെ തുടക്കം. അതുകൊണ്ടു തന്നെ നിരവധി മലയാളികൾ ഇതിലേക്ക് ആകൃഷ്ടരായി. നിരവധി പ്രവാസികൾ പേർ ഈ സ്ഥാപനം വഴി നാട്ടിലേക്ക് പണം അയച്ചിട്ടും ലഭിക്കാത്തതിനെ തുടർന്ന് പരാതി നൽകിയതിനെ തുടർന്നാണ് സെൻട്ര ൽ ബാങ്ക് സ്ഥാപനം പൂട്ടിച്ചത്. വീട്ടിലെ ചെലവിനും മക്കളുടെ ഫീസ് അടക്കാനുമായി 1000 മുതൽ 50,000 ദിർഹം വരെ അയച്ചവർക്കാണ് പണം ലഭിക്കാതിരുന്നത്. നിക്ഷേപമായി കരുതിയ പണം വൻ തോതിൽ നാട്ടിലേക്ക് അയക്കാൻ ശ്രമിച്ചവരാണ് തട്ടിപ്പിന് ഇരായി നെട്ടോട്ടമോടുന്നത്. വീടിന്റെ നിർമ്മാണത്തിനായി രണ്ടരലക്ഷത്തോളം രൂപ വീട്ടിലേക്ക് അയത്ത മലയാളി അടക്കമുള്ളവർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എ എസ് എന്ന പേരിലുള്ള സ്ഥാപനമാണ് പൂട്ടിപോയത്. ഇത് നടത്തിയിരുന്നത് ഇന്ത്യാക്കാരനാണെന്ന് അബുദാബി പൊലീസും വ്യക്തമാക്കി.
ഇത്തരം സ്ഥാപനം തുടങ്ങാൻ സെൻട്രൽ ബാങ്കിൽ വൻ തുക നിക്ഷേപമായി നൽകേണ്ടതുള്ളതുകൊണ്ട് പണം നഷ്ടപ്പെട്ടവർക്ക് തിരികെ ലഭിച്ചേക്കുമെന്നാണ് ഈ രംഗത്തു പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നത്. യുഎഇയിലെ ഇയാളുടെ അറബി സ്‌പോൺസുറും പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസമായി ഫോൺ വിളിച്ചാൽ ആരും എടുക്കില്ല. ഇതോടെയാണ് പറ്റിക്കപ്പെട്ടെന്ന് മലയാളികൾ അടക്കമുള്ളവർക്ക് വ്യക്തമായത്. പലരും സ്ഥാപനത്തിന് മുമ്പിലെത്തി. ഇതോടെ പണം തട്ടിയെടുത്ത് ഉടമ പിന്മാറിയെന്ന് വ്യക്തമാക്കി. അബുദാബിയിൽ മുസഫയിലും മദീനത്ത് സയേദ് മേഖലയിലുമുള്ള രണ്ടു ശാഖകൾ 28-ാം തീയതി മുതൽ തുറന്നിട്ടില്ല. ദുബായിൽ ബുർജുമാൻ, അൽ അത്തർ, കരാമ എന്നിവിടങ്ങളിലും ഷാർജയിൽ ഒരിടത്തുമാണ് ഇവർക്കു ശാഖകളുള്ളത്. ചിലയിടങ്ങളിൽ 24-ാം തീയതി മുതൽ തന്നെ ശാഖകൾ പൂട്ടിക്കിടക്കുകയാണ്.
മുരുഗൻ എന്നയാൾ 17-ാം തീയതി 17500 ദിർഹം മുസഫ ശാഖയിൽനിന്ന് തമിഴ്‌നാട്ടിലെ സേലം ഫെഡറൽ ബാങ്കിലേക്ക് അയച്ചതാണ്. മൂന്നു ദിവസത്തിനു ശേഷവും പണം ലഭിക്കാതിരുന്നതിനാൽ ശാഖയിലെത്തി അന്വേഷിച്ചു. സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് പണം ലഭിക്കാത്തതെന്നും ഉടൻ ലഭിക്കുമെന്നുമാണ് ജീവനക്കാർ മറുപടി നൽകിയത്. എന്നാൽ പണം ലഭിക്കാത്തതിനെ തുടർന്ന് 24-നു വീണ്ടും ശാഖയിലെത്തിയപ്പോൾ അടച്ചിട്ടിരിക്കുന്നതാണ് കാണാൻ കഴിഞ്ഞത്. ഇതിനിടെ ജീവനക്കാരോടും സ്ഥലം വിടാൻ ആനന്ദ് നിർദ്ദേശിക്കുകയായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരെ അബുദാബി പൊലീസ് ചോദ്യം ചെയ്തതായി സൂചനയുണ്ട്. എന്നാൽ അന്വേഷണ വിവരങ്ങളൊന്നും പൊലീസ് കൃത്യമായി പുറത്തുവിടുന്നില്ല.
അതിനിടെ പണം നഷ്ടപ്പെട്ടവർ കോടതിയിലേക്ക് നീങ്ങാനും നീക്കം തുടങ്ങിയിട്ടുണ്ട്. അറബിയായ സ്‌പോൺസർക്കും കമ്പനിയുമായി ഒരു ബന്ധവുമില്ലെന്ന് പറയുന്ന സാഹചര്യത്തിലാണ് ഇത്.