- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഇനി വീട്ടിൽ കള്ളന്മാർ കയറിയാലും ഫോണിലൂടെ അറിയാം; ദുരത്തിലിരുന്ന് വിട് നിയന്ത്രിക്കാനുള്ള ആപ്ലിക്കേഷനുമായി ഉരിദൂ; ഫോണീലൂടെ വാതിലടയ്ക്കാനും തുറക്കാനും സംവിധാനം
ദോഹ: സ്മാർട്ട് ആപ്ലിക്കേഷനുകളുടെ വരവോടെ എല്ലാം വിരൽത്തുമ്പിലായിരിക്കുന്ന ഈ കാലഘട്ടത്തിൽ മറ്റൊരു സുപ്രധാന കണ്ട് പിടിത്തവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ഖത്തറിലെ ഫോൺ ഉപഭോക്താക്കളായ ഉരിദൂ. ഓഫീസിലിരുന്ന് വീട് നിയന്ത്രിക്കാനുള്ള സംവിധാനങ്ങളാണ് സ്മാർട്ട് ഹോം എന്ന പേരിലറിയപ്പെടുന്ന പുതിയ ആപ്‌ളിക്കേഷനിലൂടെ ഉരുദു നടപ്പിലാക്കുന്
ദോഹ: സ്മാർട്ട് ആപ്ലിക്കേഷനുകളുടെ വരവോടെ എല്ലാം വിരൽത്തുമ്പിലായിരിക്കുന്ന ഈ കാലഘട്ടത്തിൽ മറ്റൊരു സുപ്രധാന കണ്ട് പിടിത്തവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ഖത്തറിലെ ഫോൺ ഉപഭോക്താക്കളായ ഉരിദൂ. ഓഫീസിലിരുന്ന് വീട് നിയന്ത്രിക്കാനുള്ള സംവിധാനങ്ങളാണ് സ്മാർട്ട് ഹോം എന്ന പേരിലറിയപ്പെടുന്ന പുതിയ ആപ്‌ളിക്കേഷനിലൂടെ ഉരുദു നടപ്പിലാക്കുന്നത്. ഈ ആപ്‌ളിക്കേഷൻ സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ വിദൂരത്ത് നിന്ന് വീടിന്റെ പൂർണ്ണ നിയന്ത്രണം മൊബൈൽ ഫോൺ വഴി നടത്താൻ സാധിക്കും.
ഫോൺ ഉപയോഗിച്ച് വിദൂരത്ത് നിന്ന് വീടിന്റെ വാതിലടക്കാനും തുറക്കാനും സാധിക്കും. വീട്ടിൽ സ്ഥാപിക്കുന്ന കാമറ ഫോണുമായി ബന്ധിപ്പിച്ച് വീട്ടിൽ നടക്കുന്ന ഓരോ ചലനങ്ങളും ഓഫീസിലും മറ്റിടങ്ങളിലും ഇരുന്ന് കാണാം. ഫോണിലെ അലർട്ട് സംവിധാനമുപയോഗിച്ച് വീട്ടിലെ വാതിലുകൾ തുറക്കുമ്പോഴും വീട്ടിനുള്ളിലേക്ക് ആളുകൾ പ്രവേശിക്കുമ്പോഴും ഫോണിൽ മുന്നറിയിപ്പ് ലഭിക്കാനുള്ള സംവിധാനവും 'സ്മാർട്ട് ഹോം' ആപ്‌ളിക്കേഷനിലുണ്ടാവും. വീട്ടിലേക്ക് പ്രവേശിക്കുന്നവരുടെ ചിത്രവും ലഭ്യമാകും.
ഏത് തരത്തിൽ എപ്പോഴെല്ലാം അറിയിപ്പുകൾ ലഭിക്കണമെന്ന് ഉപഭോക്താക്കൾക്ക് മുൻകൂട്ടി തീരുമാനിക്കാം. വാതിൽ തുറക്കുമ്പോൾ അറിയിപ്പ് ലഭിക്കണമെന്നാണ് ഫോണിൽ സെറ്റ് ചെയ്തിരിക്കുന്നതെങ്കിൽ ആര് എപ്പോൾ വാതിൽ തുറന്നാലും ഉടൻ ഫോൺ വഴി സന്ദേശം ലഭിക്കും. വീട്ടിൽ കടന്ന വ്യക്തിയുടെ ചിത്രവും തത്സമയം ലഭിക്കും. ഇപ്പോൾ തന്നെ പല വീടുകളിലും ഓട്ടോമാറ്റിക് സുരക്ഷാ സംവിധാനങ്ങൾ നിലവിലുണ്ട്. ഇവയെല്ലാം സ്വന്തം ഫോണിലേക്ക് ലഭിക്കും വിധം സജ്ജീകരിക്കുകയാണ് ഉരീദു ചെയ്തിരിക്കുന്നതെന്ന് അധികൃതർ
പറഞ്ഞു.
സുരക്ഷ സംവിധാനത്തിന് പുറമെ ഉരീദു സ്മാർട്ട് ഹോം ആപ്‌ളിക്കേഷൻ ഉപയോഗിച്ച് സ്മാർട് ടി.വിയിലൂടെ ഓൺലൈൻ ഷോപ്പിങ് നടത്താനും സംവിധാനമുണ്ട്. സാധനങ്ങൾക്ക് പണമടക്കുന്നതിന് ഒരു മാസം വരെ സാവകാശം ലഭിക്കുകയും ചെയ്യും. വിവിധ ബാൻഡ് വിഡ്തുകളിൽ ഹൈ ഡെഫിനിഷൻ വീഡിയോകൾ കാണാനും ടി.വിയിലൂടെ കഴിയും. ഉപയോഗത്തിനനുസരിച്ച് മാത്രം പണം നൽകിയാൽ മതി.
ഇതോടൊപ്പം കാറുകൾ വിദൂരതയിൽ നിന്ന് നിയന്ത്രിക്കാൻ കഴിയുന്ന മറ്റൊരു ആപ്‌ളികേഷനും ഉരീദു പുറത്തിറക്കുന്നുണ്ട്.ഈ ആപ്‌ളിക്കേഷൻ ഉപയോഗിച്ച് സ്മാർട്ട് ഫോണുകൾ വഴി കാറുകൾ അടക്കാനും തുറക്കാനും എയർ കണ്ടീഷണർ പ്രവർത്തിപ്പിക്കാനും കഴിയും.