സ്മാർട്ട്‌ഫോൺ ഇന്നത്തെ സദാചാര ദൂഷ്യത്തിനും സമസ്ത അധാർമികതകൾക്കും കാരണമാകുന്നുവെന്ന് ആരോപിക്കുന്ന നിരവധി പേരുണ്ട്. സ്മാർട്ട്‌ഫോണിന്റെ അനിവാര്യതയെപ്പറ്റി അറിയാത്തവരാണ് ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നവരാണെന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ. അതായത് സ്മാർട്ട്‌ഫോൺ കണ്ടുപിടിച്ചില്ലായിരുന്നുവെങ്കിൽ നാം 50 അത്യാവശ്യ സാധനങ്ങൾ വെവ്വേറെ കൈയിൽ കരുതി നടക്കേണ്ടി വന്നിരുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഒട്ടാകെ 35 കിലോ തൂക്കം വരുന്ന 50 അത്യാവശ്യ സാധനങ്ങളുടെ ധർമങ്ങൾ ഒരു ചെറിയ സ്മാർട്ട് ഫോണിലൂടെ നിറവേറ്റപ്പെടുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. സ്മാർട്ട്‌ഫോണില്ലായിരുന്നുവെങ്കിൽ ഈ സാധനങ്ങളെല്ലാം കൂടി വാങ്ങുവാൻ നമുക്ക് 750 പൗണ്ട് ചെലവാകുമായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

സ്മാർട്ട്‌ഫോണില്ലായിരുന്നുവെങ്കിൽ നാം ഒരു യാത്ര പോകുമ്പോൾ മാപ്പ്, ക്യാമറ, ട്രെയിൻ ടൈംടേബിൾ, മറ്റ് അത്യാവശ്യ വസ്തുക്കൾ തുടങ്ങിയവ പേറി നടക്കാൻ നിർബന്ധിതരാവുമായിരുന്നു. ഇവയെല്ലാം സ്മാർട്ട്‌ഫോണിൽ സമർത്ഥമായി ശാസ്ത്രം അടക്കം ചെയ്തിരിക്കുകയാണ്. ഈ 50 സാധനങ്ങൾക്കെല്ലാം കൂടി 35 കിലോഗ്രാം ഭാരം വരുമെന്ന് പറഞ്ഞുവല്ലോ. ഇതിൽ ഏറ്റവും ഭാരം കൂടിയ സാധനം വേൾഡ് അറ്റ്‌ലസായിരിക്കും. ഇതിന്റെ ഭാരം ഏതാണ്ട് 1.360 കിലോഗ്രാമായിരിക്കും. സ്മാർട്ട് ഫോൺ വാങ്ങാൻ ഏതാണ്ട് 700 പൗണ്ടേ വേണ്ടി വരുന്നുള്ളൂ. എന്നാൽ ഈ 50 ഐറ്റങ്ങളും വെവ്വേറെ വാങ്ങേണ്ടി വന്നാൽ അതിനുള്ള ചെലവ് ഇതിലുമധികം വരും.

ഐഫോൺ 7 രണ്ട് വർഷത്തെ ഡീലിന് വാങ്ങാൻ ഏതാണ്ട് 750 പൗണ്ടാണ് ചെലവ് വരുന്നത്. എന്നാൽ ഇതേ കാലയളവിലേക്ക് ഈ 50 ഐറ്റങ്ങളും വാങ്ങാൻ ഏതാണ്ട് 1400 പൗണ്ട് ചെലവായേക്കും. ഇക്കൂട്ടത്തിൽ പെടുന്ന വസ്തുക്കളുടെ വിലകൾ തമ്മിൽ വൻ വ്യത്യാസവും പ്രകടമാണ്. ഇതിൽ ഒരു പൗണ്ട് വില വരുന്ന ന്യൂസ് പേപ്പർ മുതൽ 500 പൗണ്ട് വരുന്ന ഉയർന്ന ക്വാളിറ്റിയുള്ള ക്യാമറ വരെ ഉൾപ്പെടുന്നുണ്ട്. സ്മാർട്ട്‌ഫോൺ ഇല്ലായിരുന്നുവെങ്കിൽ നാം പോർട്ടബിൽ ഗെയിം കൺസോൾ, എംപി3 പ്ലേയർ തുടങ്ങിയവയും വാങ്ങാൻ നിർബന്ധിതരാവുമായിരുന്നു.

ഓൺലൈൻ റീട്ടെയിലറായ മൊബൈൽസ്.കോ.യുകെയുടെ വക്താവായ ആൻഡ്രൂ കാർട്ട്‌ലെഡ്ജാണ് ഇത് സംബന്ധിച്ച് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഈ 50 ഉപകരണങ്ങൾ ചെയ്യുന്ന കാര്യങ്ങൾ അവയേക്കാൾ മനോഹരവും കൃത്യവുമായി നിർവഹിക്കാൻ സ്മാർട്ട്‌ഫോണിന് സാധിക്കുന്നുവെന്ന് അദ്ദേഹം എടുത്ത് കാട്ടുന്നു. സ്മാർട്ട്‌ഫോണിലൂടെ കാര്യങ്ങൾ കൂടുതൽ അനായാസമായും സ്മാർട്ടായും ചെയ്ത് തീർക്കാനും സാധിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. സ്മാർട്ട്‌ഫോണിന് യോജിക്കുന്ന പുതിയ ആപ്പുകൾ പ്രതിദിനമെന്നോണം ലോഞ്ച് ചെയ്യുന്നുവെന്നും അതിനാൽ സ്മാർട്ട് ഫോണിന്റെ സാധ്യത ദിവസം തോറും വർധിച്ച് വരുന്നുവെന്നും അതിനാൽ മറ്റ് പലവിധ ഗാഡ്ജറ്റുകളുടെയും ധർമം ഭംഗിയായി നിർവഹിക്കാൻ സ്മാർട്ട്‌ഫോണിനുള്ള കഴിവ് വർധിച്ച് വരുന്നുവെന്നും അദ്ദേഹം പറയുന്നു.

സ്മാർട്ട് ഫോണിനാൽ താഴെപ്പറയുന്ന 50 ഐറ്റങ്ങളുടെ ധർമമാണ് നിർവഹിക്കപ്പെടുന്നത്

1. ന്യൂസ് പേപ്പറുകൾ
2. ഹൈ ക്വാളിറ്റി ക്യാമറ
3. വീഡിയോ ക്യാമറ
4. കുക്കറി ബുക്ക്
5. ഇംഗ്ലീഷ് ഡിക്ഷണറി
6. ഫോറിൻ ഫ്രേസ് ബുക്ക്
7. പോർട്ടബിൾ ഗെയിംസ് കൺസോൾ
8. ഡിജിറ്റൽ വെയിറ്റിങ് സ്‌കെയിലുകൾ
9. കളറിങ് ബുക്ക്
10. ടിവി റിമോട്ട്
11. നോവൽ
12.ഡയറി
13.നോട്ട് ബുക്ക്
14.അഡ്രസ് ബുക്ക്
15. ട്രെയിൻ/ ബസ് ടൈം ടേബിളുകൾ
16. ടേപ്പ് മെഷേർസ്
17. പ്ലേയിങ് കാർഡ്‌സ്
18.കാൽക്കുലേറ്റർ
19. റൂളർ
20 ഡെബിറ്റ് കാർഡുകൾ
21.ചെക്ക് ബുക്ക്
22. പെൻ
23. അലാറം ക്ലോക്ക്
24. വാച്ച്
25. ക്രയോൺസ്
26. സിഡികൾ
27. ഡിവിഡികൾ
28. കോംപാക്ട് മിറർ
29. പോളാറോയ്ഡ് ക്യാമറ
30 ടെലിഫോൺ
31. ഓഎസ് റൂട്ട് മാപ്പുകൾ
32. വേൽഡ് അറ്റ്‌ലസ്
33. ടേക്ക് വേ മെനുകൾ
34. ഫോട്ടോ ആൽബം
35. എംപി3 പ്ലേയർ (ഐപോഡ്)
36. ഫിറ്റ്‌നെസ് ട്രാക്കർ
37. കോംപാസ്
38. സ്റ്റോപ്പ് വാച്ച്
39. ടോർ്ച്ച്
40 ക്ലോക്ക്
41. ടെലിവിഷൻ
42. ബോർഡ് ഗെയിമുകൾ
43. എൻസൈക്ലോപ്പീഡിയ
44. റോഡ് മാപ്പ്
45. സ്പിരിറ്റ് ലെവൽ
46. പോർട്ടബിൾ സ്പീക്കർ
47. മാഗസിനുകൾ
48. ഹോളിഡേ ബ്രോഷറുകൾ
49. ലൈഫ്‌സ്‌റ്റൈൽ ബുക്ക്
50. സാറ്റ് നാവ്