- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ വർഷം മൊബൈൽ വിപണിയിലെ വമ്പന്മാർ ആപ്പിളിന്റെ ഐ ഫോൺ 10, ഗൂഗിളിന്റെ പിക്സൽ, ഗ്യാലക്സി എസ് 8 പ്ലസ് എന്നിവ; ഫേസ് ഐഡിയുമായി ആപ്പിൾ വന്നപ്പോൾ ക്യാമറയിൽ വിപ്ലവം തീർത്തത് പിക്സൽ
തിരുവനന്തപുരം: ഈ വർഷം സ്്മാർട്ട് ഫോണുകളിൽ മികച്ച ഫോണുകളുമായി എത്തിയത് ആപ്പിളിന്റെ ഐഫോൺ10 ഉം ഗൂഗിളിന്റെ പിക്‌സലും ഗ്യാലക്‌സി എസ് 8 പ്ലസുമായിരുന്നു. ഫേസ് ഐഡിയുമായി ആപ്പിളെത്തിയപ്പോൾ മികച്ച ക്യാമറയുമായാണ് ഗൂഗിളിന്റെ പിക്‌സൽ ഫോണുകൾ എത്തിയത്. സാധാരണക്കാർക്ക് അന്യമാണെങ്കിലും മികച്ച പ്രതികരണമാണ് ഫോണുകൾക്ക് ലഭിച്ചത്. ഐ ഫോൺ 10 ആകാംക്ഷകൾക്ക് വിരാമമിട്ട് ഐഫോൺ എക്‌സ് (ഐഫോൺ 10) അവതരിച്ചത്. ഹോം ബട്ടൺ ഇല്ലാത്ത മൊബൈൽ ഫോണാണ് ഇത്. ബയോമെട്രിക് സുരക്ഷാ സംവിധാനമായ ഫേസ് ഐഡിയാണ് മറ്റൊരു പ്രത്യേകതയായത്. നമ്പർ ലോക്കും പാറ്റേൺ ലോക്കും പഴങ്കഥയാക്കി ഏത് ഇരുട്ടിലും മുഖം മനസ്സിലാക്കാവുന്ന സാങ്കേതിവിദ്യയാണ് ഐഫോൺ എക്‌സിൽ. മുഖത്തിന് രൂപമാറ്റമുണ്ടായാലും തിരിച്ചറിയാനാകും. നിങ്ങളുടെ മുഖമാണ് ഇനി പാസ്വേഡ് എന്ന് ആപ്പിൾ വ്യക്തമാക്കിയപ്പോൾ ലോകം കയ്യടിച്ചു. ഇതിനോട് കൂടെ ഏറ്റവും നൂതന മെസേജിങ് സംവിധാനമായ അനിമോജിയും ഉണ്ട്. ത്രീഡി സാങ്കേതിക വിദ്യ പ്രകാരം പ്രവർത്തിക്കുന്ന ഇതു ഉപയോക്താവിന്റെ മുഖഭാവം വിലയിരുത്തി പ്രത്യേക ഇമോജികൾ തയാറാക
തിരുവനന്തപുരം: ഈ വർഷം സ്്മാർട്ട് ഫോണുകളിൽ മികച്ച ഫോണുകളുമായി എത്തിയത് ആപ്പിളിന്റെ ഐഫോൺ10 ഉം ഗൂഗിളിന്റെ പിക്‌സലും ഗ്യാലക്‌സി എസ് 8 പ്ലസുമായിരുന്നു. ഫേസ് ഐഡിയുമായി ആപ്പിളെത്തിയപ്പോൾ മികച്ച ക്യാമറയുമായാണ് ഗൂഗിളിന്റെ പിക്‌സൽ ഫോണുകൾ എത്തിയത്. സാധാരണക്കാർക്ക് അന്യമാണെങ്കിലും മികച്ച പ്രതികരണമാണ് ഫോണുകൾക്ക് ലഭിച്ചത്.
ഐ ഫോൺ 10
ആകാംക്ഷകൾക്ക് വിരാമമിട്ട് ഐഫോൺ എക്‌സ് (ഐഫോൺ 10) അവതരിച്ചത്. ഹോം ബട്ടൺ ഇല്ലാത്ത മൊബൈൽ ഫോണാണ് ഇത്. ബയോമെട്രിക് സുരക്ഷാ സംവിധാനമായ ഫേസ് ഐഡിയാണ് മറ്റൊരു പ്രത്യേകതയായത്. നമ്പർ ലോക്കും പാറ്റേൺ ലോക്കും പഴങ്കഥയാക്കി ഏത് ഇരുട്ടിലും മുഖം മനസ്സിലാക്കാവുന്ന സാങ്കേതിവിദ്യയാണ് ഐഫോൺ എക്‌സിൽ. മുഖത്തിന് രൂപമാറ്റമുണ്ടായാലും തിരിച്ചറിയാനാകും. നിങ്ങളുടെ മുഖമാണ് ഇനി പാസ്വേഡ് എന്ന് ആപ്പിൾ വ്യക്തമാക്കിയപ്പോൾ ലോകം കയ്യടിച്ചു.
ഇതിനോട് കൂടെ ഏറ്റവും നൂതന മെസേജിങ് സംവിധാനമായ അനിമോജിയും ഉണ്ട്. ത്രീഡി സാങ്കേതിക വിദ്യ പ്രകാരം പ്രവർത്തിക്കുന്ന ഇതു ഉപയോക്താവിന്റെ മുഖഭാവം വിലയിരുത്തി പ്രത്യേക ഇമോജികൾ തയാറാക്കുന്നതാണ്യ ഹൈ ഡെഫനിഷൻ 5.8 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേ. താഴെനിന്നു മുകളിലേക്ക് സ്വൈപ് ചെയ്താൽ ഹോം സ്‌ക്രീൻ. ഇതിനായി ട്രൂ ഡെപ്ത് ക്യാമറ സെൻസറാണ് ഫോണിലുള്ളത്. പൊടിയും വെള്ളവും തട്ടിയാലും കേടാവില്ല. സ്‌പെയ്‌സ് ഗ്രേ, സിൽവർ നിറങ്ങളിൽ കിട്ടും.
മുൻപിലും പിന്നിലും 12 എംപി ക്യാമറ. ഡ്യുവൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, ക്വാഡ് എൽഇഡി ടു ടൺ ഫ്‌ളാഷ്, എയർപവർ, വയർലസ് ചാർജിങ് തുടങ്ങി നിരവധി പുതുമകൾ. ഐഫോൺ ഏഴിനേക്കാൾ രണ്ട് മണിക്കൂർ അധികം ബാറ്ററി ചാർജ്. സൂപ്പർ റെറ്റിന ഡിസ്‌പ്ലേ, ത്രിഡി ടച്ച്, 999 ഡോളർ (63,940 രൂപ) ആണ് വില.
ഗൂഗിൾ പിക്‌സൽ
ഗൊറില്ല ഗ്ലാസ് സംരക്ഷണത്തോട് കൂടിയ 1080 ഃ 1920 പിക്സലിന്റെ 5 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, ആൻഡ്രോയിഡ് 8.0 ഓപറേറ്റിങ് സിസ്റ്റം, ഡ്യുവൽ ടോൺ ഫ്ലാഷോട് കൂടിയ 12.3 മെഗാപിക്സൽ ക്യാമറ 8 മെഗാപിക്സൽ സെൽഫി ക്യാമറ. വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി കണക്റ്റിവിറ്റി. ഫിംഗർപ്രിന്റ് സെൻസർ, ആക്സിലറോ മീറ്റർ, ഗൈറോ, പ്രൊക്സിമിറ്റി, കൊംപസ്, ബാരോമീറ്റർ തുടങ്ങിയ സെൻസറുകൾ തുടങ്ങിയതാണ് ഗൂഗിൾ പിക്സൽ 2 സ്മാർട്ഫോണിന്റെ സവിശേഷതകൾ.
1440 ഃ 2880 പിക്സലിന്റെ 6 ഇഞ്ച് പി-ഓലെഡ് ഡിസ്പ്ലേ, കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണം ആൻഡ്രോയിഡ് 8.0 ഒറിയോ ഓപറേറ്റിങ് സിസ്റ്റം ,12.3 മെഗാപിക്സൽ ക്യാമറ, 8 മെഗാപിക്സൽ സെൽഫി ക്യാമറ, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, എൻഎഫ്സി കണക്റ്റിവിറ്റി. ഫിംഗർപ്രിന്റ് സെൻസർ, ആക്സിലറോ മീറ്റർ, ഗൈറോ, പ്രൊക്സിമിറ്റി, കൊംപസ്, ബാരോമീറ്റർ തുടങ്ങിയ സെൻസറുകൾ എന്നിങ്ങനെയാണ് പിക്സൽ 2 എക്സ്എൽ സവിശേഷതകൾ.
കംപ്യൂട്ടേഷണൽ ഫൊട്ടോഗ്രഫിയുടെ മികവ് ഗൂഗിൾ കാണിക്കുന്നു. തങ്ങളുടെ ഡ്യൂവൽ പിക്സൽ ടെക്നോളജി ഉപയോഗിച്ച് ഇടത്തും വലത്തുമുള്ള പിക്സലുകളെ വേർതിരിച്ച് ഇപ്പോൾ സർവ്വസാധാരണമായെ ഫെയ്ക് ബോ-കെ വരെ സൃഷ്ടിക്കുന്നു. ി1.8 ആണ് അപേർച്ചർ. ക്യാമറയുടെ ഒപ്ടിക്കൽ, ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷൻ ഒരുമിച്ചു പ്രവർത്തിക്കുന്നതിനാൽ ചാട്ടം കുറഞ്ഞ വിഡിയോ പിടിക്കാമെന്നതാണ് വിഡിയോ റെകോകഡിങ്ങിൽ പിക്‌സൽ 2നെ ലോകത്തിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോണാക്കുന്നതിലെ കാരണങ്ങളിൽ ഒന്ന
സാംസംഗ് ഗ്യാലക്‌സി എസ് 8
5.8 ഇഞ്ച് ക്യുഎച്ച്ഡി സൂപ്പർ അമോലെഡ് ഡിസ്പ്ലേയുമായാണ് ഗ്യാലക്സി എസ്8 വിപണിയിൽ എത്തിയത്. സമാനമായ 6.2 ഇഞ്ചാണ് എസ്8 പ്ലസിന്റേത്. ഫോണിന്റെ മുൻഭാഗം പരമാവധി ഉപയോഗപ്പെടുത്തുന്ന രൂപകൽപനയിൽ എത്തിയ ഡിസ്പ്ലേയ്ക്ക് 'ഇൻഫിനിറ്റ് ഡിസ്പ്ലേ' എന്നാണ് സാംസങ് പേരുനൽകിയിരിക്കുന്നത്. കോർണിങ് ഗറില്ല ഗ്ലാസ് 5ന്റെ സംരക്ഷണവും രണ്ടു ഫോണുകൾക്കും നൽകിയിട്ടുണ്ട്.
12 മെഗാപിക്സൽ 'ഡ്യുവൽ പിക്സൽ' ആണ് ഇരു ഫോണുകളുടെയും റിയർ ക്യാമറകൾ. മുൻ ക്യാമറ 8 മെഗാപിക്സലും. ക്വൽകോമിന്റെ പുതിയ സ്നാപ്ഡ്രാഗൺ 835 എസ്ഒസിയാണ് ഇരുഫോണുകൾക്കും കരുത്തേകുക. 1.9 ഗിഗാഹെർട്സ് ഒക്ടാകോർ ആണ് പ്രൊസസർ. 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്, 256 ജിബി വരെ ഉയർത്താവുന്ന എക്സ്റ്റേണൽ സ്റ്റോറേജ് എന്നിവയാണ് മറ്റു പ്രത്യേകതകൾ.