- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൽനടക്കാർക്ക് ഇനി റോഡ് മുറിച്ചുകടക്കാനായി സിഗ്നലുകളിൽ കാത്ത് നിലക്കേണ്ട; റോഡുകൾ മുറിച്ചുകടക്കാൻ കാൽനടക്കാർ ഉണ്ടാകുമ്പോൾമാത്രം ലൈറ്റ് തെളിയും; സ്മാർട്ട് സിഗ്നലുകളുമായി ദുബായ് ആർടിഎ
കാൽനടക്കാർക്ക് ഇനി റോഡ് മുറിച്ചുകടക്കാനായി ഇനി അനാവശ്യമായി സിഗ്നലുകളിൽ കാത്ത് നിലക്കേണ്ടു വരില്ല. സ്മാർട്ട്സംവിധാനങ്ങളുമായി സ്മാർട്ടാകുന്ന ദുബായി ആണ് പുതിയ സ്മാർട്ട് സിഗ്നൽ സംവിധാനം കൊണ്ട് വരുന്നത്. റോഡുകൾ മുറിച്ചുകടക്കാൻ കാൽനടക്കാർ ഉണ്ടാകുമ്പോൾമാത്രം നടപ്പാത തുറക്കുകയും അല്ലാത്ത മയങ്ങളിൽ വാഹനങ്ങൾ കടത്തിവിടുകയും ചെയ്യുന്ന തരത്തിലുള്ള സിഗ്‌നലുകളാണിവ. അനാവശ്യമായി വാഹനങ്ങളെ സിഗ്‌നലുകളിൽ കാത്തുനിർത്തുന്നത് പുതിയസംവിധാനം വഴി ഒഴിവാക്കാം. റോഡ് മുറിച്ചുകടക്കേണ്ടവരായി കൂടുതൽ പേരുണ്ടെങ്കിൽ, അതിനനുസരിച്ച് കൂടുതൽ സമയമനുവദിക്കാനും സാധിക്കും. സെൻസറുകളുടെ സഹായത്തോടെയാണിത് സാധ്യമാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച പെഡസ്ട്രിയൻ സിഗ്‌നലുകൾ വിജയമായതോടെ കൂടുതൽ മേഖലകളിൽ നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് ആർടിഎ. പച്ചലൈറ്റ് തെളിയുമ്പോൾ കാൽനട യാത്രികർ റോഡിനു കുറുകെ കടക്കുകയും ചുവപ്പ് ലൈറ്റ് ആകുമ്പോൾ കടക്കാതിരിക്കുകയും ചെയ്യുന്ന നിലവിലുള്ള രീതി കുറേക്കൂടി കാര്യക്ഷമമാക്കാൻ പുതിയ സംവിധാനം സഹായിക്കും. സ്മാർട്
കാൽനടക്കാർക്ക് ഇനി റോഡ് മുറിച്ചുകടക്കാനായി ഇനി അനാവശ്യമായി സിഗ്നലുകളിൽ കാത്ത് നിലക്കേണ്ടു വരില്ല. സ്മാർട്ട്സംവിധാനങ്ങളുമായി സ്മാർട്ടാകുന്ന ദുബായി ആണ് പുതിയ സ്മാർട്ട് സിഗ്നൽ സംവിധാനം കൊണ്ട് വരുന്നത്. റോഡുകൾ മുറിച്ചുകടക്കാൻ കാൽനടക്കാർ ഉണ്ടാകുമ്പോൾമാത്രം നടപ്പാത തുറക്കുകയും അല്ലാത്ത മയങ്ങളിൽ വാഹനങ്ങൾ കടത്തിവിടുകയും ചെയ്യുന്ന തരത്തിലുള്ള സിഗ്‌നലുകളാണിവ.
അനാവശ്യമായി വാഹനങ്ങളെ സിഗ്‌നലുകളിൽ കാത്തുനിർത്തുന്നത് പുതിയസംവിധാനം വഴി ഒഴിവാക്കാം. റോഡ് മുറിച്ചുകടക്കേണ്ടവരായി കൂടുതൽ പേരുണ്ടെങ്കിൽ, അതിനനുസരിച്ച് കൂടുതൽ സമയമനുവദിക്കാനും സാധിക്കും. സെൻസറുകളുടെ സഹായത്തോടെയാണിത് സാധ്യമാക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച പെഡസ്ട്രിയൻ സിഗ്‌നലുകൾ വിജയമായതോടെ കൂടുതൽ മേഖലകളിൽ നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് ആർടിഎ. പച്ചലൈറ്റ് തെളിയുമ്പോൾ കാൽനട യാത്രികർ റോഡിനു കുറുകെ കടക്കുകയും ചുവപ്പ് ലൈറ്റ് ആകുമ്പോൾ കടക്കാതിരിക്കുകയും ചെയ്യുന്ന നിലവിലുള്ള രീതി കുറേക്കൂടി കാര്യക്ഷമമാക്കാൻ പുതിയ സംവിധാനം സഹായിക്കും.
സ്മാർട് സെൻസറുകളുള്ള നൂതന സംവിധാനം വരുന്നതോടെ സീബ്രാ ക്രോസിങ്ങിനു മുൻപായി നടപ്പാതയിലും ചുവപ്പ്, പച്ച സിഗ്‌നൽ ലൈൻ തെളിയും. ചുവപ്പ് സിഗ്‌നലാണോ പച്ചയാണോ എന്നറിയാൽ നിലവിലുള്ളതു പോലെ സിഗ്‌നൽ ലൈറ്റിലേക്കു നോക്കേണ്ടതില്ല. ഇതു സുരക്ഷ കൂടുതൽ ഉറപ്പാക്കുമെന്നാണു കണ്ടെത്തൽ.