- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്മാർട്ട് ടാക്സികൾ അനധികൃതമെന്ന് സൗദി അധികൃതർ; യൂബർ, ഈസി ടാക്‌സി തുടങ്ങിയയ്ക്ക് രാജ്യത്തിനുള്ളിൽ സർവീസ് നടത്താൻ ലൈസൻസില്ലെന്ന് വെളിപ്പെടുത്തി വക്താവ്
ജിദ്ദ: സ്മാർട്ട് ആപ്ലിക്കേഷനുകളിലൂടെ സർവീസ് നടത്തുന്ന യൂബർ, ഈസി ടാക്‌സി എന്നിവയുടെ സേവനം അനധികൃതമാണെന്നും ഇവയ്ക്ക് ഔദ്യോഗിക ലൈസൻസ് ആരും നൽകിയിട്ടിലെന്നും വെളിപ്പെടുത്തി മക്ക റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഡ്‌മിനിസ്‌ട്രേഷൻ വക്താവ് ഒമർ ബേമസ്ഫാർ. യൂബർ, ഈസി ടാക്‌സി പോലെയുള്ള വിദേശ കമ്പനികൾക്ക് രാജ്യത്ത് സർവീസ് നടത്താൻ ഔദ്യോഗിക
ജിദ്ദ: സ്മാർട്ട് ആപ്ലിക്കേഷനുകളിലൂടെ സർവീസ് നടത്തുന്ന യൂബർ, ഈസി ടാക്‌സി എന്നിവയുടെ സേവനം അനധികൃതമാണെന്നും ഇവയ്ക്ക് ഔദ്യോഗിക ലൈസൻസ് ആരും നൽകിയിട്ടിലെന്നും വെളിപ്പെടുത്തി മക്ക റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഡ്‌മിനിസ്‌ട്രേഷൻ വക്താവ് ഒമർ ബേമസ്ഫാർ. യൂബർ, ഈസി ടാക്‌സി പോലെയുള്ള വിദേശ കമ്പനികൾക്ക് രാജ്യത്ത് സർവീസ് നടത്താൻ ഔദ്യോഗികമായി ലൈസൻസ് നൽകിയിട്ടില്ലെനനും അതുകൊണ്ടു തന്നെ ഇവയുടെ സേവനം അനധികൃതമാണെന്നുമാണ് വക്താവ് ചൂണ്ടിക്കാട്ടുന്നത്.
സ്മാർട്ട് ആപ്ലിക്കേഷനുകളിലൂടെ ഇത്തരക്കാർ നടത്തുന്ന സർവീസുകളെ കുറിച്ച് മന്ത്രാലയത്തിന് വിവരമൊന്നുമില്ലെന്നും അവയുടെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി അംഗീകാരം നൽകിയിട്ടില്ലെന്നുമാണ് ഒമർ ബേമസ്ഫാർ പറയുന്നത്. ഇത്തരത്തിൽ രാജ്യത്ത് സർവീസ് നടത്തുന്നതിന് ആവശ്യമായ നിയമപെർമിറ്റുകൾ വാങ്ങാൻ കമ്പനികൾ തയാറാകണമന്നും അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ യൂബർ ഒരു ടെക്‌നോളജി കമ്പനിയാണെന്നും ഇതിന് സ്വന്തമായി കാറോ ഡ്രൈവറോ ഇല്ലെന്നും സൗദി അറേബ്യയിലെ യൂബർ ഡയറക്ടർ ജനറൽ മജീദ് അബോക്തർ വെളിപ്പെടുത്തി. ട്രാൻസ്‌പോർട്ട് സർവീസ് നടത്താൻ ലൈസൻസുള്ള ഓപ്പറേറ്റർമാരുമായി പാർട്ട്ണർഷിപ്പിലാണെന്നും ഇലക്ട്രോണിക് ബുക്കിങ് ഉപയോഗിച്ച് ടെക്‌നോളജിയുടെ സഹായത്താൽ യാത്രാ സൗകര്യം തരപ്പെടുത്തുകയാണെന്നുമാണ് അബോക്തറുടെ വിശദീകരണം.
ലൈസൻസുള്ള ഓപ്പറേറ്റർമാരിൽ നിന്നുള്ള ഡിജിറ്റർ സർവീസ് ആണിതെന്നും യാത്ര ചെയ്യാൻ ഏതു ഗതാഗത മാർഗം ഉപയോഗിക്കണമെന്നുള്ളത് യാത്രക്കാരുടെ സൗകര്യമാണെന്നും അതിന് അവർ യൂബറിനെ ഉപയോഗപ്പെടുത്തുകയാണെങ്കിൽ തടയാൻ സാധിക്കില്ലെന്നുമാണ് യൂബർ കമ്പനിയുടെ വാദം. എന്നാൽ ഇത്തരം സ്മാർട്ട് സർവീസുകളുടെ സേവനത്തെ കുറിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിൽ രാജ്യത്തെ ഗതാഗത സംവിധാനത്തിലുള്ള കടന്നുകയറ്റമാണിതെന്നും നാഷണൽ കമ്മിറ്റി ഫോർ ലാൻഡ് ട്രാൻസ്‌പോർട്ട് കൗൺസിൽ ാേഫ് സൗദി ചേംബേഴ്‌സ് ചെയർമാൻ സൗദി അൽ നുഫായെ വ്യക്തമാക്കി. ട്രാൻസ്‌പോർട്ട് മിനിസ്ട്രിയുടെ നിർദേശങ്ങൾ ഇവ പാലിക്കുന്നില്ലെന്നും സ്വകാര്യ വാഹനങ്ങളും മറ്റും ഇതിനായി ഉപയോഗിക്കുന്ത് സർക്കാർ നയങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് അൽ നുഫായെ പറയുന്നത്.