- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
പേപ്പർ ടിക്കറ്റുകൾക്ക് പകരം ഗോ കാർഡ്; സ്മാർട്ട് ടിക്കറ്റിങ് സംവിധാനം ഏർപ്പെടുത്തി ബഹ്‌റിൻ
മനാമ: ബഹ്‌റിൻ പബ്ലിക് ബസ് സർവീസുകളിൽ ഇനി മുതൽ പേപ്പർ ടിക്കറ്റിനു പകരം സ്മാർട്ട് കാർഡ് ഏർപ്പെടുത്തി. ഗോ കാർഡ് എന്നു പേരിട്ടിരിക്കുന്ന ഈ പ്രീ പെയ്ഡ്, റീ യൂസബിൾ സ്മാർട്ട് കാർഡായിരിക്കും ഉപയോഗിക്കുക. ബഹ്‌റിനിലെ പുതിയ ഗതാഗത ബസ് സർവീസ് സ്ഥാപനമായ ബഹ്‌റിൻ പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിയാണ് പുതിയ സംരംഭത്തിന് പിന്നിൽ. സ്മാർട്ട് കാർഡ് ഉപയ
മനാമ: ബഹ്‌റിൻ പബ്ലിക് ബസ് സർവീസുകളിൽ ഇനി മുതൽ പേപ്പർ ടിക്കറ്റിനു പകരം സ്മാർട്ട് കാർഡ് ഏർപ്പെടുത്തി. ഗോ കാർഡ് എന്നു പേരിട്ടിരിക്കുന്ന ഈ പ്രീ പെയ്ഡ്, റീ യൂസബിൾ സ്മാർട്ട് കാർഡായിരിക്കും ഉപയോഗിക്കുക. ബഹ്‌റിനിലെ പുതിയ ഗതാഗത ബസ് സർവീസ് സ്ഥാപനമായ ബഹ്‌റിൻ പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിയാണ് പുതിയ സംരംഭത്തിന് പിന്നിൽ. സ്മാർട്ട് കാർഡ് ഉപയോഗത്തെക്കുറിച്ച് ജനങ്ങൾക്ക് ബോധവത്ക്കരണം നൽകുന്നതിനായി അഞ്ചു ദിവസത്തെ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തെ ബസ് നെറ്റ് വർക്കിൽ എവിടേയും ഈ സ്മാർട്ട് കാർഡ് ഉപയോഗിക്കാമെന്നതാണ് മെച്ചം. ആകർഷകമായ നിരക്കിൽ എല്ലാ സെക്ടറിലും ഇത് ലഭ്യമാക്കിയിട്ടുണ്ട്. സൗകര്യത്തിനനുസരിച്ച് വാങ്ങാനും പണമിടാനും സാധിക്കും വിധമാണ് കാർഡ് തയാറാക്കിയിട്ടുള്ളത്. വേണമെങ്കിൽ ടോപ്അപ് ചെയ്യാം. ഓരോ സോൺ കഴിയുന്നതനുസരിച്ചാണ് ചാർജ്ജ് ഈടാക്കുക. ഇത് ടിക്കറ്റെടുത്തുള്ള യാത്രയേക്കാൾ കുറഞ്ഞ നിരക്കിലുള്ള യാത്രക്ക് സൗകര്യമൊരുക്കും. പ്രതിദിന പാസുകളായോ ക്രെഡിറ്റ് സൂക്ഷിക്കാനുള്ള സൗകര്യത്തോടുകൂടിയോ കാർഡ് ഉപയോഗിക്കാം.
ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും സ്വൈപ് ചെയ്യുന്നതാണ് രീതി. സ്വൈപ് ചെയ്യുന്നതിനായി എല്ലാ ബസുകളിലും അതിനായുള്ള മെഷീൻ സ്ഥാപിച്ചിരിക്കും. തുടക്കത്തിൽ 500 ഫിൽസ് നൽകി കാർഡ് സ്വന്തമാക്കാം. പിന്നീട് പരമാവധി 50 ദിനാർ വരെയുള്ള തുകയ്ക്ക് കാർഡ് ടോപ്പ് അപ് ചെയ്യുകയും ചെയ്യാം. എല്ലാ ബസ് ഡ്രൈവർമാരുടെ പക്കൽ നിന്നും കാർഡ് വാങ്ങാം. കൂടാതെ എല്ലാ പ്രധാന ബസ് ടെർമിനലിൽ നിന്നും കാർഡ് ടോപ്പ് അപ് ചെയ്യുകയും ആവാം. ചാർജ് ചെയ്യുന്നതിനായി ടിക്കറ്റ് വെൻഡിങ് മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ കാർഡുകൾ നൽകുന്നതിനായി പ്രത്യേകം ഓഫീസുകൾ ചിലയിടങ്ങളിൽ സ്ഥാപിക്കുകയും ചെയ്യും. മനാമ, ഇസാ ടൗൺ, മുഷാറഖ് എന്നീ പ്രധാന ബസ് ടെർമിനലുകളിൽ ഗോ കാർഡുകൾ ലഭ്യമാണ്.