- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈത്തുമ്പിനു കരുത്തു പകരാൻ തലച്ചോറ് ആകൃതി മാറ്റുന്നു; സ്മാർട് ഫോണുകൾ മനുഷ്യ ശരീരത്തെ മാറ്റുന്നത് ഇങ്ങനെ
ആധുനിക ജീവിതത്തിൽ നമ്മുടെ മറ്റൊരു അവയവമായി മാറിയ വസ്തുവാണ് സ്മാർട് ഫോണുകൾ. മനുഷ്യ പരിണാമ ചരിത്രത്തിൽ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത രീതിയിൽ വിരലുകളെ ചലിപ്പിക്കാൻ സ്മാർട്ട്‌ഫോണുകൾ നമ്മെ നിർബന്ധിതരാക്കിയിരിക്കുകയാണ്. സ്മാർട്ട് ഫോണുകൾ നമ്മുടെ വിരലുകൾക്കാണ് കുടുതൽ പണി തന്നത്. ടച്ച് സ്‌ക്രീൻ ഫോണുകളുടെ ആവിർഭാവത്തോടെ വിരലുകൾ സൗകര്
ആധുനിക ജീവിതത്തിൽ നമ്മുടെ മറ്റൊരു അവയവമായി മാറിയ വസ്തുവാണ് സ്മാർട് ഫോണുകൾ. മനുഷ്യ പരിണാമ ചരിത്രത്തിൽ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത രീതിയിൽ വിരലുകളെ ചലിപ്പിക്കാൻ സ്മാർട്ട്‌ഫോണുകൾ നമ്മെ നിർബന്ധിതരാക്കിയിരിക്കുകയാണ്. സ്മാർട്ട് ഫോണുകൾ നമ്മുടെ വിരലുകൾക്കാണ് കുടുതൽ പണി തന്നത്. ടച്ച് സ്‌ക്രീൻ ഫോണുകളുടെ ആവിർഭാവത്തോടെ വിരലുകൾ സൗകര്യത്തോടെ ചലിപ്പിക്കാമെന്നായി. സൗകര്യമേറിയപ്പോൾ നാം സ്‌ക്രീനിൽ നിന്നും വിരലെടുക്കാതെയുമായി. ഇത് നമ്മുടെ തലച്ചോറിന് കൂടുതൽ കരുത്തു പകരുകയും ആകൃതിയും പ്രവർത്തനവും മാറ്റുകയും ചെയ്യുന്നതായാണ് പുതിയ ഗവേഷണ പഠനത്തിൽ വ്യക്തമായിരിക്കുന്നത്. ദിവസവും സ്മാർട് ഫോണിൽ അള്ളിപ്പിടിച്ചു കഴിയുന്നവരുടെ മസ്തിഷ്‌കത്തിലെ തള്ളവിരലുകളെ നിയന്ത്രിക്കുന്ന പ്രത്യേക ഭാഗത്തിന് വലിപ്പവും ശക്തിയും കൂടിവന്നതായാണ് കണ്ടെത്തൽ. സ്മാർട്ട് ഫോൺ ഉപയോഗം കൂടുന്നതിനനുസരിച്ച് മസ്തിഷ്‌കവും കയ്യും തമ്മിലുള്ള അടുപ്പം വർധിക്കുമെന്നും ഗവേഷകർ കണ്ടെത്തി. ടച്ച് സ്‌ക്രീനിൽ വിരലുകൾ പ്രവർത്തിക്കുമ്പോൾ മസ്തിഷ്‌കവും കൂടുതൽ പ്രവർത്തനക്ഷമമാകുന്നു. വേഗതയും പ്രതികരണവും വർധിക്കുന്നു. സാഹചര്യങ്ങൾക്കനനുസരിച്ച് രൂപം പ്രാപിക്കാനുള്ള മസ്തിഷ്‌കത്തിന്റെ കഴിവിനെയാണ് സ്മാർട്ട് ഫോൺ ഉപയോഗം പുറത്തു കൊണ്ടുവന്നിരിക്കുന്നതെന്ന് ഈ പഠനത്തിന് നേതൃത്വം നൽകിയ ന്യൂറോസയന്റിസ്റ്റ് ഡോക്ടർ അർകോ ഘോഷ് പറയുന്നു.
സംഗീതജ്ഞരുടെ മസ്തിഷ്‌കത്തിലുണ്ടാകുന്നതിനു സമാനമായ പ്രവർത്തനമാണ് സ്മാർട്ട് ഉപയോഗിക്കുന്നവരിലും കണ്ടതെന്ന് ഡോക്ടർ ഘോഷ് പറയുന്നു. ഉദാഹരണത്തിന് വയലിസനിസ്റ്റുകളുടെ മസ്തിഷ്‌കത്തിലെ വിരൽ തുമ്പുകളെ നിയന്ത്രിക്കുന്ന ഭാഗം മറ്റുള്ളവരുടേതിനേക്കാൾ വലുതായിരിക്കും. ഈ മാറ്റം വിരൽ തുമ്പുകളുടേയും മസ്തിഷ്‌കത്തിന്റേയും പ്രവർത്തനത്തിൽ കൂടുതൽ ഏകോപനമുണ്ടാക്കുകയും വേഗത വർധിപ്പിക്കുകയും ചെയ്യുമെന്നതടക്കമുള്ള ഗുണവശങ്ങളുണ്ടെങ്കിലും സ്മാർട്ട് ഫോണുകളുടെ ഉപയോഗം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നു തന്നെയാണ് ശാസ്ത്രജ്ഞർ പറയുന്നത്.
പുതിയ ആവശ്യങ്ങൾക്കനുസരിച്ച് മസ്തിഷ്‌കത്തിന് മാറാൻ കഴിയുമെന്ന് നേരത്തെ തന്നെ കണ്ടു പിടിച്ചിട്ടുണ്ടെങ്കിലും ഇത്തരം മാറ്റങ്ങൾ പലപ്പോഴും കടുത്ത വേദനകൾക്കും ചലന വൈകല്യങ്ങൾക്കും കാരണമാകുന്നു. ഡിജിറ്റൽ ഉപകരണങ്ങൾ എത്രത്തോളം സാധാരണയാണെന്നും ആളുകൾ അവ എത്രത്തോളം ഉപയോഗിക്കുന്നുവെന്നും നാം വിലയിരുത്തേണ്ടതുണ്ടെന്ന് സ്വിറ്റ്‌സർലാൻഡിലെ സൂറിച്ച് സർവകലാശയിൽ ഗവേഷണം നടത്തുന്ന ഡോക്ടർ ഘോഷ് പറയുന്നു.
ടച്ച് സ്‌ക്രീനുള്ള മൊബൈൽ ഉപയോഗിക്കുന്ന 27 പേരേയും സാധാരണ ബട്ടണുകളുള്ള മൊബൈൽ ഉപയോഗിക്കുന്ന 11 പേരേയും 10 ദിവസം നിരീക്ഷിച്ചാണ് ഈ പഠനം നടത്തിയത്. ഇവരുടെ മസ്തിഷ്‌ക തരംഗം പരിശോധിച്ചപ്പോൾ ടച്ച് സ്‌ക്രീൻ ഫോണുകൾ ഉപയോഗിച്ചവരുടെ വിരലുകളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം രൂപവും പ്രവർത്തനവും മാറ്റുന്നതായാണ് കണ്ടെത്തിയത്. കറന്റ് ബയോളജി ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.