- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലണ്ട് മാതൃവേദിക്ക് നാഷണൽ അഡ്‌ഹോക് എക്‌സിക്യൂട്ടീവ് കമ്മിറ്റി
ഡബ്ലിൻ : സീറോ മലബാർ കാത്തലിക് ചർച്ച് അയർലണ്ട് മാതൃവേദിയുടെ നാഷണൽ അഡ്‌ഹോക് എക്‌സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു. സീറോ മലബാർ ചർച്ചിലെ അമ്മമാരുടെ സംഘടനയായ മാതൃവേദിയുടെ ഈവർഷത്തെ ആദ്യത്തെ നാഷണൽ മാതൃവേദി മീറ്റിങ് സിറോ മലബാർ കാത്തലിക് ചർച്ച് അയർലണ്ട് നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമന്റ് പാടത്തിപ്പറമ്പിൽ ഉത്ഘാടനം ചെയ്തു.
തിരുസഭയുടെ വളർച്ചയിൽ ഓരോ അമ്മയ്ക്കും ഉള്ള വിലയേറിയ ദൗത്യത്തെക്കുറിച്ചും പ്രവാസികളായി ജീവിക്കുമ്പോൾ ഈ ദൗത്യം വിജയകരമായി നിർവഹിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ക്ലമന്റച്ചൻ സംസാരിച്ചു. മാതൃവേദി നാഷണൽ ഡയറക്ടർ ഫാ. ജോസ് ഭരണികുളങ്ങര ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മാതൃവേദിയുടെ പ്രവർത്തി മേഖലകളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും കമ്മിറ്റി അംഗങ്ങളെ ഓർമിപ്പിച്ച അച്ചൻ മാതൃവേദിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുവാൻ യൂണിറ്റ് ഇല്ലാത്ത സ്ഥലങ്ങളിൽ പുതിയ യൂണിറ്റുകൾ ആരംഭിക്കണമെന്നും വ്യക്തമാക്കി.
യൂറോപ്പിന്റെ അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് ഫോൺ സന്ദേശത്തിലൂടെ മാതൃവേദിയുടെ വളർച്ചയ്ക്കും അതിന്റെ മുൻപോട്ടുള്ള പ്രവർത്തനങ്ങൾക്കും ആശംസകൾ നേരുകയുണ്ടായി. തദവസരത്തിൽ അമ്മമാർ ധാർമ്മികദിശാബോധം നൽകുന്നവരായിരിക്കണം എന്നും നമ്മുടെ കുടുംബങ്ങളിലും ഇടവകകളിലും സമൂഹത്തിലും ധാർമ്മികദിശാബോധം വളർത്തുന്നതിൽ നല്ല പങ്കാളിത്തം വഹിക്കണമെന്നുo ഉദ്‌ബോധിപ്പിച്ചു. അയർലണ്ട് സീറോ മലബാർ ഫാമിലി അപ്പസ്‌തൊലേറ്റ് സെക്രട്ടറി അൽഫോൻസ ബിനു ഫാമിലി അപ്പോസ്‌തോലറ്റിന്റെ ഘടനയിൽ മാതൃവേദിയുടെ പങ്ക് വിശദീകരിച്ചു.
യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ട് : ഷേർലി ജോർജ്ജ് ( താല,ഡബ്ലിൻ Tallaght Dublin )
വൈസ് പ്രസിഡണ്ട് : ലിഷ രാജീവ് ( ബെൽഫാസ്റ്റു Belfast)
സെക്രട്ടറി : രാജി ഡൊമിനിക് ( ലൂക്കൻ,ഡബ്ലിൻ Lucan Dublin )
പിആർഒ : അഞ്ചു ജോമോൻ ( ബ്രെയ്,ഡബ്ലിൻ Bray Dublin)
ട്രഷ്രറർ : സ്വീറ്റി മിലൻ ( ബ്‌ളാച്‌ടേർഡ്‌സ്ടൗൺ , ഡബ്ലിൻ Blanchardstown Dublin)
മധ്യസ്ഥ പ്രാർത്ഥന കോർഡിനേറ്റർ: ലഞ്ചു ജോസഫ് ( സ്ലൈഗോ, ഗോൾവേ Sligo Galway)