ർണാടക - ബെൽത്തങ്ങാടി സീറോ മലബാർ രൂപതാ ബിഷപ്പ് മാർ ലോറെൻസ് മുക്കുഴിക്ക് ഡബ്‌ളിനിൽ സ്വീകരണം നൽകി. 26 ഞായറാഴ്‌ച്ച ഉച്ചയ്ക്ക് 12.30 മണിക്ക് ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ വച്ചാണ് സ്വീകരണം നൽകിയത്. ബിഷപ്പിന്റെ മുഖ്യ കാർമ്മികത്വത്തിൽ പരിശുദ്ധ കുർബാന അർപ്പിക്കുകയും പരിശുദ്ധ കുർബാന മധ്യേ ലോറെൻസ് മുക്കുഴി പിതാവ് സന്ദേശം നൽകുകയും ചെയ്തു. സ്വീകരണം നൽകിയ ഇഞ്ചിക്കോർ മാസ്സ് സെന്ററിന് ചാപ്ലിൻ ആന്റണി ചീരംവേലിൽ നന്ദി അർപ്പിച്ചു.

ഏപ്രിൽ 2 ഞായറാഴ്‌ച്ച വൈകിട്ട് 5 മണിക്ക് ലുക്കാൻ ഡിവൈൻ മേഴ്സി ദേവാലയത്തിൽ വച്ചും ബിഷപ്പിന്റെ മുഖ്യ കാർമ്മികത്വത്തിൽ പരിശുദ്ധ കുർബാന അർപ്പിക്കുന്നതാണ്. പരിശുദ്ധ കുർബാന മധ്യേ ലോറെൻസ് മുക്കുഴി പിതാവ് സന്ദേശം നൽകും. എല്ലാ വിശ്വാസികളെയും സുഹൃത്തുക്കളേയും ക്ഷണിക്കുന്നതായി സീറോ മലബാർ സഭ ചാപ്ലയിൻസ് അറിയിച്ചു.