- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ബാധിച്ച് ഡബ്ലിനിൽ മരണമടഞ്ഞ മലയാളിയുടെ സംസ്കാരം നാളെ; മലപ്പുറം സ്വദേശിക്ക് നാളെ മലയാളി സമൂഹം വിട ചൊല്ലും
കൗണ്ടി വെക്സ്‌ഫോർഡിലെ ബെൻക്ളോഡിയിൽ നിര്യാതനായ മലപ്പുറം തൂവൂർ സ്വദേശി സോൾസൺ സേവ്യറിന്റെ (34) സംസ്‌കാര ശുശ്രൂഷകൾ ജനുവരി 20 ബുധനാഴ്ച രാവിലെ 9 മണിക്ക് ഡബ്ലിൻ സീറോ മലബാർ സഭാ ആസ്ഥാനമായ റിയോൾട്ടയിലെ സെന്റ് തോമസ് പാസ്റ്ററൽ സെന്ററിനോട് ചേർന്നുള്ള ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമാ ദേവാലയത്തിൽ നടത്തപ്പെടും.
ദേവാലയത്തിലെ ശുശ്രൂഷകളെ തുടർന്ന് ഡബ്ലിൻ ന്യൂ ലാൻഡ്‌സ് ക്രോസ്സ് ക്രിമേഷൻ സെന്ററിൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ഭൗതികദേഹം സംസ്‌കരിക്കും. സർക്കാർ ഗൈഡ് ലൈൻ അനുസരിച്ച് ശുശ്രൂഷകളിൽ പരമാവധി പത്തു പേർക്കേ പങ്കെടുക്കാനാവുകയുള്ളു.സംസ്‌ക്കാര ശുശ്രൂഷകളുടെ ഓൺലൈൻ സംപ്രേഷണം ലഭ്യമാണ്.
ഭാര്യ മേനാച്ചേരി കുടുംബാംഗം ബിൻസി. മൂന്നുവയസുള്ള സിമയോൻ സോൾസൺ ഏകമകനാണ്. പയ്യപ്പള്ളിൽ പരേതനായ സേവ്യറിന്റേയും മറിയത്തിന്റേയും മകനായ സോൾസൻ കരുവാരക്കുണ്ട് ഹോളി ഫാമിലി ഫൊറോന പള്ളി ഇടവകാംഗമാണ്.
ആറുവർഷമായി അയർലണ്ടിൽ താമസിക്കുന്ന സോൾസൻ വെക്‌സ്‌ഫോർഡ് ജനറൽ ഹോസ്പിറ്റലിലെ നേഴ്‌സായിരുന്നു. സംസ്‌കാര ശുശ്രൂഷകൾക്ക് അയർലണ്ടിലെ സീറോ മലബാർ സഭാ വൈദീകർ നേതൃത്വം നൽകും.
അയർലണ്ടിലെ വിവിധ കുർബ്ബാന സെന്ററുകളിലെ വികാരിമാരും, അൽമായ നേതൃത്വവും സോൾസന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. യൂറോപ്പിലെ സീറോ മലബാർ സഭാ അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് ബിൻസിയുടെ കുടുബത്തെ അനുശോചനം അറിയിച്ചു.
റിയാൽട്ടോ ദേവാലയത്തിൽനിന്നുള്ള തൽസമയ സംപ്രേഷണം താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ് https://www.churchservices.tv/rialto