- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് മാതൃദിനത്തിൽ അമ്മമാർക്ക് ആദരമൊരുക്കി'അമ്മക്കൊരുമ്മ സംഘടിപ്പിക്കുന്നു; 14 ന് നടക്കുന്ന പരിപാടിയുടെ അണിയറയിൽ പിതാക്കന്മാരുടെ കൂട്ടായമ
ഡബ്ലിൻ സീറോ മലബാർ സഭയുടെ യുവജന വിഭാഗമായ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് (SMYM) അയർലണ്ടിലെ മാതൃദിനത്തിൽ അമ്മമാരെ ആദരിച്ചുകൊണ്ട് 'അമ്മക്കൊരുമ്മ' എന്ന പ്രോഗ്രാം ഓൺലൈനായി സംഘടിപ്പിക്കുന്നു.
അയർലണ്ടിൽ മാതൃദിനമായ് ആഘോഷിക്കുന്ന മാർച്ച് 14 ഞായറാഴ്ച 7:30 തിനാണ് സീറോ മലബാർ സഭയിലെ പിതാക്കന്മരുടെ കൂട്ടായ്മയായ പിതൃവേദിയുടെ സഹകരണത്തോടെ സൂം ൽ ഈ പ്രോഗ്രാം ഒരുക്കിയിരിക്കുന്നത്. അമ്മമാരെ ഓർക്കുന്ന ഈ സുന്ദരദിനത്തിൽ ജന്മം കൊണ്ടും കർമ്മം കൊണ്ടും ജീവിതത്തിൽ അമ്മമാരായ എല്ലാ പ്രിയപ്പെട്ടവരേയും ഓർത്ത് നന്ദിപറയാനും, സ്‌നേഹിക്കാനും, പ്രത്യേകമായി ഈ ദിനത്തിന്റെ മംഗളാശംസകളും ആദരവുകളും അർപ്പിക്കുന്നതിനുമായി ഏവരേയും ഈ പ്രോഗ്രാമിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ എസ്. എം. വൈ. എം. നേതൃത്വം അറിയിച്ചു.
Next Story