- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിൻ സീറോ മലബാർ സഭയുടെ അഞ്ചാമത് കുടുംബസംഗമം ജൂൺ 23 ശനിയാഴ്‌ച്ച ലൂക്കനിൽ.
ഡബ്ലിൻ: പ്രവാസ ജീവിതത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് വിനോദത്തിന്റെ വര്ണ്ണക്കാഴ്‌ച്ചകളുമായി ഡബ്ലിന് സീറോ മലബാർ സഭയുടെ എല്ലാ ഇടവകകളിൽ നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങൾ പങ്കെടുക്കുന്ന അഞ്ചാമത് കുടുംബ സംഗമം ലൂക്കനിൽ നടത്തപ്പെടും. ജൂണ് 23 ശനിയാഴ്‌ച്ച രാവിലെ 9 മണി മുതൽ ലൂക്കൻ വില്ലേജ് യൂത്ത് സെന്ററിലാണ് കുടുംബസംഗമം ഒരുക്കിയിരിക്കുന്നത്. ഒൻപത് മാസ്സ് സെന്റെറുകളെ ഒരു കുടക്കീഴിൽ അണിനിരത്തി കുടുംബ സുഹൃത് ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും, നർമ്മസല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലിൽ വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ മത്സരങ്ങൾ മുതിർന്നവർക്കും, കുട്ടികൾക്കും, ദമ്പതികൾക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്. സീറോ മലബാർ ചർച്ച് ചാപ്‌ളയിൻസ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽMST, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പിൽ, പ്രോഗ്രാം കോർഡിനേറ്റർ ജിമ്മി ആന്റണി, സോണൽ കൗൺസിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ കുടുംബ സംഗമത്തിന് വേണ്ടി വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു
ഡബ്ലിൻ: പ്രവാസ ജീവിതത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് വിനോദത്തിന്റെ വര്ണ്ണക്കാഴ്‌ച്ചകളുമായി ഡബ്ലിന് സീറോ മലബാർ സഭയുടെ എല്ലാ ഇടവകകളിൽ നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങൾ പങ്കെടുക്കുന്ന അഞ്ചാമത് കുടുംബ സംഗമം ലൂക്കനിൽ നടത്തപ്പെടും.
ജൂണ് 23 ശനിയാഴ്‌ച്ച രാവിലെ 9 മണി മുതൽ ലൂക്കൻ വില്ലേജ് യൂത്ത് സെന്ററിലാണ് കുടുംബസംഗമം ഒരുക്കിയിരിക്കുന്നത്. ഒൻപത് മാസ്സ് സെന്റെറുകളെ ഒരു കുടക്കീഴിൽ അണിനിരത്തി കുടുംബ സുഹൃത് ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും, നർമ്മസല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലിൽ വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ മത്സരങ്ങൾ മുതിർന്നവർക്കും, കുട്ടികൾക്കും, ദമ്പതികൾക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്.
സീറോ മലബാർ ചർച്ച് ചാപ്‌ളയിൻസ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽMST, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പിൽ, പ്രോഗ്രാം കോർഡിനേറ്റർ ജിമ്മി ആന്റണി, സോണൽ കൗൺസിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ കുടുംബ സംഗമത്തിന് വേണ്ടി വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു