- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറോ മലബാർ സഭ കുടുംബസംഗമം 24 ന് ലൂക്കനിൽ; പോസ്റ്റർ പ്രകാശനം നടത്തി
ഡബ്ലിൻ: ജൂൺ 24 ന് ലുക്കാൻ വില്ലേജ് യൂത്ത് സെന്ററിൽ വച്ച് നടത്തപ്പെടുന്ന നാലാമത് കുടുംബസംഗമത്തിന്റെ പോസ്റ്റർ പ്രകാശനം ജൂൺ 6 ന് ലുക്കാൻ ഡിവൈൻ മേഴ്സി ചർച്ചിൽ വച്ച് മോൺ. ആന്റണി പെരുമായൻ നിർവ്വഹിച്ചു. കുടുംബ സുഹൃത് ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും, നർമ്മ സല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലിൽ വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ മത്സരങ്ങൾ മുതിർന്നവർക്കും, കുട്ടികൾക്കും, ദമ്പതികൾക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്. മെമ്മറി ടെസ്റ്റ് ,100 മീറ്റർ ഓട്ടം, 50 മീറ്റർ ഓട്ടം, ചിത്രരചന, പെയിന്റിങ്,ബലൂൺ പൊട്ടിക്കൽ, പെനാലിറ്റി ഷൂട്ട് ഔട്ട്, ഫുട്‌ബോൾ മത്സരം, ലെമണ് സ്പൂൺറേസ്, കസേരകളി, വടംവലി എന്നിവ പരിപാടികളുടെ മാറ്റ് കൂട്ടും.ബൗൻസിങ്ങ് കാസിൽ, ഫേസ് പെയിന്റിങ്, സഭാ യുവജനങ്ങളുടെയും ജീസസ് യൂത്ത് അയർലണ്ടിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗെയിമുകൾ, വൈവിധ്യമാർന്ന ഭക്ഷ്യസ്റ്റാളുകൾ, എന്നിവ കുടുംബസംഗമവേദിയെ വർണ്ണാഭമാക്കും. പ്രമുഖ ഗായകർ പങ്കെടുക്കുന്ന ഗാനമേളയും കുടുംബസംഗമത്തോട് അനുബന്ധിച്ചുണ്ടാവും. സീറോ മലബാർ ചർച്ച് ചാപ്ളയി
ഡബ്ലിൻ: ജൂൺ 24 ന് ലുക്കാൻ വില്ലേജ് യൂത്ത് സെന്ററിൽ വച്ച് നടത്തപ്പെടുന്ന നാലാമത് കുടുംബസംഗമത്തിന്റെ പോസ്റ്റർ പ്രകാശനം ജൂൺ 6 ന് ലുക്കാൻ ഡിവൈൻ മേഴ്സി ചർച്ചിൽ വച്ച് മോൺ. ആന്റണി പെരുമായൻ നിർവ്വഹിച്ചു.
കുടുംബ സുഹൃത് ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും, നർമ്മ സല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലിൽ വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ മത്സരങ്ങൾ മുതിർന്നവർക്കും, കുട്ടികൾക്കും, ദമ്പതികൾക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്.
മെമ്മറി ടെസ്റ്റ് ,100 മീറ്റർ ഓട്ടം, 50 മീറ്റർ ഓട്ടം, ചിത്രരചന, പെയിന്റിങ്,ബലൂൺ പൊട്ടിക്കൽ, പെനാലിറ്റി ഷൂട്ട് ഔട്ട്, ഫുട്‌ബോൾ മത്സരം, ലെമണ് സ്പൂൺറേസ്, കസേരകളി, വടംവലി എന്നിവ പരിപാടികളുടെ മാറ്റ് കൂട്ടും.ബൗൻസിങ്ങ് കാസിൽ, ഫേസ് പെയിന്റിങ്, സഭാ യുവജനങ്ങളുടെയും ജീസസ് യൂത്ത് അയർലണ്ടിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗെയിമുകൾ, വൈവിധ്യമാർന്ന ഭക്ഷ്യസ്റ്റാളുകൾ, എന്നിവ കുടുംബസംഗമവേദിയെ വർണ്ണാഭമാക്കും. പ്രമുഖ ഗായകർ പങ്കെടുക്കുന്ന ഗാനമേളയും കുടുംബസംഗമത്തോട് അനുബന്ധിച്ചുണ്ടാവും.
സീറോ മലബാർ ചർച്ച് ചാപ്‌ളയിൻസ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ MST, കോ ഓർഡിനേറ്റർ ജിമ്മി ആന്റണി, സോണൽ കൗൺസിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ കുടുംബ സംഗമത്തിന് വേണ്ടി വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു.