- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റ് ജോസഫ് കൂട്ടായ്മയിൽ വി.യൗസേപ്പിതാവിന്റെ തിരുന്നാളും, കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണവും 29 ന്
ഡബ്ലിൻ: സീറോ മലാബാർ സഭ സെന്റ് ജോസഫ് മാസ്സ് സെന്ററിൽ ഇടവക മദ്ധ്യസ്ഥനായ വി യൗസേപ്പിതാവിന്റെ തിരുന്നാളും 4 കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണവും ഈ മാസം (ഏപ്രിൽ ) 29 ശനിയാഴ്ച Guardian Angels Church, Newtown Park Avenue, Blackrock ദേവാലയത്തിൽവച്ച് ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു. ഉച്ചകഴിഞ്ഞ് 2.00 ന് തിരുനാളിന്റെ വിശുദ്ധ കർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് ആദ്യകുർബ്ബാന സ്വീകരണവും നടക്കും. റിച്ചാർഡ് കെ വർക്കി, റയൻ ഡെന്നിസ്, ദിയ ചാക്കോ, ഐറിൻ മേരി മിജോ എന്നീ കുരുന്നുകളാണ് ആദ്യമായി ഈശോയെ സ്വീകരിക്കാൻ ഒരുങ്ങുന്നത്. സെന്റ് ജോസഫ് മാസ്സ് സെന്റർ കമ്മറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷ പരിപാടികളാണ് തിരുന്നാൾ, പ്രഥമ ദിവ്യകാരുണ്യ ദിനത്തിൽ ഒരുക്കിയിരിക്കുന്നത്. ആഘോഷമായ തിരുന്നാൾ പാട്ടുകുർബ്ബാന ക്ക് ശേഷം തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും, ലദീഞ്ഞും ഉണ്ടായിരിക്കും. തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് മാധ്യസ്ഥം അപേക്ഷിച്ച്, ആദ്യകുർബ്ബാന സ്വീകരിക്കുന്ന കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കുവാനും വൈകിട്ട് 5 .30
ഡബ്ലിൻ: സീറോ മലാബാർ സഭ സെന്റ് ജോസഫ് മാസ്സ് സെന്ററിൽ ഇടവക മദ്ധ്യസ്ഥനായ വി യൗസേപ്പിതാവിന്റെ തിരുന്നാളും 4 കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണവും ഈ മാസം (ഏപ്രിൽ ) 29 ശനിയാഴ്ച Guardian Angels Church, Newtown Park Avenue, Blackrock ദേവാലയത്തിൽവച്ച് ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു.
ഉച്ചകഴിഞ്ഞ് 2.00 ന് തിരുനാളിന്റെ വിശുദ്ധ കർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് ആദ്യകുർബ്ബാന സ്വീകരണവും നടക്കും. റിച്ചാർഡ് കെ വർക്കി, റയൻ ഡെന്നിസ്, ദിയ ചാക്കോ, ഐറിൻ മേരി മിജോ എന്നീ കുരുന്നുകളാണ് ആദ്യമായി ഈശോയെ സ്വീകരിക്കാൻ ഒരുങ്ങുന്നത്. സെന്റ് ജോസഫ് മാസ്സ് സെന്റർ കമ്മറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷ പരിപാടികളാണ് തിരുന്നാൾ, പ്രഥമ ദിവ്യകാരുണ്യ ദിനത്തിൽ ഒരുക്കിയിരിക്കുന്നത്.
ആഘോഷമായ തിരുന്നാൾ പാട്ടുകുർബ്ബാന ക്ക് ശേഷം തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും, ലദീഞ്ഞും ഉണ്ടായിരിക്കും. തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് മാധ്യസ്ഥം അപേക്ഷിച്ച്, ആദ്യകുർബ്ബാന സ്വീകരിക്കുന്ന കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കുവാനും വൈകിട്ട് 5 .30 ന് സ്റ്റില്ലോർഗൻ സൈന്റ്‌റ് ബ്രിജിഡ്‌സ് ഹാളിൽ വച്ച് സൺഡേ സ്‌കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികളും സ്നേഹവിരുന്നിലും പങ്കെടുക്കുവാനും എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ ചാപ്ലയിൻ ആൻഡ്ണി ചീരംവേലിൽ അഭ്യർത്ഥിച്ചു.