ഷിക്കാഗോ: ടീനേജ് കുട്ടികളുടെ ഇടയിൽ കണ്ടുവരുന്ന നിയമപരമല്ലാത്ത മരുന്നുകളുടെ ദുരുപയോഗവും, ഇ-സിഗരറ്റിന്റെ ഭാഗമായ ജൂലിങ്, വേപിങ് എന്നിവയുടെ ഉപയോഗത്തെപ്പറ്റിയുള്ള സെമിനാർ വിജയകരമായി നടത്തി. അതോടൊപ്പം തന്നെ സ്‌കൂളുകളിൽ കണ്ടുവരാറുള്ള ബുലിംഗിനെപ്പറ്റിയും ചർച്ചകൾ നടത്തി.

കത്തീഡ്രൽ വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ചു. ലെനി ചാക്കോ. ഫിലോമിന ടോണി, തോമസ് സെബാസ്റ്റ്യൻ, മേഴ്സി കുര്യാക്കോസ് എന്നിവരാണ് സെമിനാർ നയിച്ചത്.എസ്.എം.സി.സി പ്രസിഡന്റ് ഷിബു അഗസ്റ്റിൻ സദസിന് സ്വാഗതം പറയുകയും സണ്ണി വള്ളിക്കളം കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു.

എസ്.എം.സി.സി ഭാരവാഹികളായ മേഴ്സി കുര്യാക്കോസ്, ആന്റോ കവലയ്ക്കൽ, സണ്ണി വള്ളിക്കളം, ബിജി വർഗീസ്, ജോൺസൺ കണ്ണൂക്കാടൻ, ഷിബു അഗസ്റ്റിൻ, ഷാജി കൈലാത്ത്, സജി വർഗീസ്, ആഗ്നസ് മാത്യു, ഷാബു മാത്യു, ജോസഫ് നാഴിയംപാറ, കുര്യാക്കോസ് തുണ്ടിപറമ്പിൽ എന്നിവർ സെമിനാറിന്റെ നടത്തിപ്പിന് നേതൃത്വം നൽകി. സൗണ്ട് സിസ്റ്റം മനീഷിന്റെ നേതൃത്വത്തിലായിരുന്നു.