- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
എസ്.എം.സി.സി. ഉപന്യാസ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു; ഒന്നാം സ്ഥാനം ഡോണാ ഫിലിപ്പിന്
കാലിഫോർണിയ: സീറോ മലബാർ കാത്തലിക് കോൺഗ്രസിന്റെ നേതൃത്വത്തിൽ മൂന്ന് വിഭാഗങ്ങളിൽ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ ഉപന്യാസ രചനാ മത്സരത്തിലെ വിജയികളെ എസ്. എം. സി. സി. പ്രസിഡന്റ് ബോസ് കുര്യൻ പ്രഖ്യാപിച്ചു. ഒന്നാം വിഭാഗത്തിൽ ( ഗ്രേഡ് 6 -8 ) കാലിഫോർണിയായിലെ സാന്റാ ആനാ ഇടവകയിൽ നിന്നുള്ള ഡോണാ ഫിലിപ്പ് ഒന്നാം സ്ഥാനവും, ഷിക്കാഗോ സെന്റ് തോമസ് ഇടവകയിൽ നിന്നുള്ള ഗ്രേസ് ലിൻ ഫ്രാൻസിസ് രണ്ടാം സ്ഥാനവും നേടി. മൂന്നാം സ്ഥാനത്തിന് കാലിഫോർണിയ സാക്രമെന്റോ ഇടവകയിൽ നിന്ന് ജോയൽ ജോർജും, ഷിക്കാഗോ സീറോ മലബാർ ഇടവകയിൽ നിന്നുമുള്ള ജെസ്റ്റീനാ ഫ്രാൻസിസും അർഹരായി. രണ്ടാമത്തെ വിഭാഗത്തിൽ (ഗ്രേഡ് 9 -12 ) ഒന്നാം സ്ഥാനം ഡോണാ ജിൻ ( സീറോ മലബാർ ചർച്ച്, ന്യൂയോർക്ക്), രണ്ടാം സ്ഥാനം ജെയ്ക് ജോസഫ് (സെന്റ് തോമസ് ഫൊറോനാ ചർച്ച്, ഹൂസ്റ്റൺ.), മൂന്നാം സ്ഥാനം സെന്റ് തോമസ് സീറോ മലബാർ ഇടവകയിൽ നിന്നുള്ള അലീനാ ലൂക്കോസ് , ഗുഡ്വിൻ ഫ്രാൻസിസ് എന്നിവരും നേടി. കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ മൂന്നാമത്തെ വിഭാഗത്തിൽ ഒന്നാം സ്ഥാനം ആഷ്ലി ഡോമിന
കാലിഫോർണിയ: സീറോ മലബാർ കാത്തലിക് കോൺഗ്രസിന്റെ നേതൃത്വത്തിൽ മൂന്ന് വിഭാഗങ്ങളിൽ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ ഉപന്യാസ രചനാ മത്സരത്തിലെ വിജയികളെ എസ്. എം. സി. സി. പ്രസിഡന്റ് ബോസ് കുര്യൻ പ്രഖ്യാപിച്ചു.
ഒന്നാം വിഭാഗത്തിൽ ( ഗ്രേഡ് 6 -8 ) കാലിഫോർണിയായിലെ സാന്റാ ആനാ ഇടവകയിൽ നിന്നുള്ള ഡോണാ ഫിലിപ്പ് ഒന്നാം സ്ഥാനവും, ഷിക്കാഗോ സെന്റ് തോമസ് ഇടവകയിൽ നിന്നുള്ള ഗ്രേസ് ലിൻ ഫ്രാൻസിസ് രണ്ടാം സ്ഥാനവും നേടി. മൂന്നാം സ്ഥാനത്തിന് കാലിഫോർണിയ സാക്രമെന്റോ ഇടവകയിൽ നിന്ന് ജോയൽ ജോർജും, ഷിക്കാഗോ സീറോ മലബാർ ഇടവകയിൽ നിന്നുമുള്ള ജെസ്റ്റീനാ ഫ്രാൻസിസും അർഹരായി.
രണ്ടാമത്തെ വിഭാഗത്തിൽ (ഗ്രേഡ് 9 -12 ) ഒന്നാം സ്ഥാനം ഡോണാ ജിൻ ( സീറോ മലബാർ ചർച്ച്, ന്യൂയോർക്ക്), രണ്ടാം സ്ഥാനം ജെയ്ക് ജോസഫ് (സെന്റ് തോമസ് ഫൊറോനാ ചർച്ച്, ഹൂസ്റ്റൺ.), മൂന്നാം സ്ഥാനം സെന്റ് തോമസ് സീറോ മലബാർ ഇടവകയിൽ നിന്നുള്ള അലീനാ ലൂക്കോസ് , ഗുഡ്വിൻ ഫ്രാൻസിസ് എന്നിവരും നേടി.
കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ മൂന്നാമത്തെ വിഭാഗത്തിൽ ഒന്നാം സ്ഥാനം ആഷ്ലി ഡോമിനിക് ( ഓൾഡ് ബെത് പേജ്, ന്യൂയോർക്.), രണ്ടാം സ്ഥാനം അനീറ്റാ ടോം (ഹോളി ഫാമിലി ചർച്, അരിസോണ.), മൂന്നാം സ്ഥാനം മീരാ ബാബു (സെന്റ് മേരിസ് ചർച്ച്, ഫിലാഡൽഫിയ) എന്നിവരും നേടി.
വിജയികളെ എസ് . എം സി. സി. ജെനറൽ സെക്രട്ടറി സിജിൽ പാലക്കലോടി അഭിനന്ദിച്ചു. വിജയികൾക്കുള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും ഒക്ടോബര് 28 ന് ഷിക്കാഗോയിൽ വച്ച് നടക്കുന്ന എസ് .എം.സി.സി. ഫാമിലി കോൺഫെറെൻസിൽ നല്കുന്നതായിരിക്കുമെന്ന് എസ് .എം.സി.സി. ബോർഡ് ചെയർമാൻ ജോർജ് കുട്ടി പുല്ലാപ്പള്ളി അറിയിച്ചു.
ജെയിംസ് കുരീക്കാട്ടിൽ അറിയിച്ചതാണിത്.