- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.എം.സി.സി എക്യൂമെനിക്കൽ ഹോളിലാന്റ് തീർത്ഥാടനം ഒരുക്കുന്നു
മയാമി: രണ്ടായിരം വർഷങ്ങൾക്കുമുമ്പ് യേശുക്രിസ്തുവിന്റെ പാദസ്പർശനം കൊണ്ട് പരിവാനമായ വിശുദ്ധനാട്ടിലൂടെ ഒരു തീർത്ഥാടനം; ഷിക്കാഗോ സീറോ മലബാർ രൂപതയുടെ അത്മായ സംഘടനയായ എസ്.എം.സി.സി സംഘടിപ്പിക്കുന്നു. സീറോ മലബാർ കാത്തലിക് കോൺഗ്രസ് ഫ്‌ളോറിഡാ ചാപ്റ്ററിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഓർമ്മയ്ക്കായി മയാമിഡ- കോറൽസ്പ്രിങ് ഔവർ ലേഡി ഓഫ് ഹെൽത്ത
മയാമി: രണ്ടായിരം വർഷങ്ങൾക്കുമുമ്പ് യേശുക്രിസ്തുവിന്റെ പാദസ്പർശനം കൊണ്ട് പരിവാനമായ വിശുദ്ധനാട്ടിലൂടെ ഒരു തീർത്ഥാടനം; ഷിക്കാഗോ സീറോ മലബാർ രൂപതയുടെ അത്മായ സംഘടനയായ എസ്.എം.സി.സി സംഘടിപ്പിക്കുന്നു. സീറോ മലബാർ കാത്തലിക് കോൺഗ്രസ് ഫ്‌ളോറിഡാ ചാപ്റ്ററിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഓർമ്മയ്ക്കായി മയാമിഡ- കോറൽസ്പ്രിങ് ഔവർ ലേഡി ഓഫ് ഹെൽത്ത് കാത്തലിക് ഫൊറോനാ യൂണീറ്റിന്റെ നേതൃത്വത്തിലാണ് ജോർദാൻ, ഇസ്രയേൽ, ഈജിപ്ത് തുടങ്ങിയ മൂന്നു രാജ്യങ്ങളിലൂടെ പന്ത്രണ്ട് ദിവസം നീളുന്ന ഈ തീർത്ഥാടനം ഒരുക്കിയിരിക്കുന്നത്.
ഈ കാലഘട്ടത്തിൽ ക്രൈസ്തവ വിശ്വാസങ്ങൾക്ക് എതിരേ ഉയരുന്ന വെല്ലുവിളികൾ നേരിടുന്നതിനും, വർധിച്ചുവരുന്ന ക്രൂരമായ ക്രൈസ്തവ മതപീഡനങ്ങൾക്ക് ശാന്തി കൈവരുത്തുന്നതിനുമായി പ്രാർത്ഥനാപൂർവമായ നിയോഗം വച്ചുകൊണ്ടാണ് സീറോ മലബാർ കാത്തലിക് കോൺഗ്രസിന്റെ ഈ എക്യൂമെനിക്കൽ തീർത്ഥാടനം താൻ നയിക്കുന്നതെന്ന് ഷിക്കാഗോ സീറോ മലബാർ രൂപതയുടെ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് പറയുന്നതും, ആയതിലേക്ക് ഏവരേയും സാദരം ക്ഷണിക്കുന്നതും.
ഒക്‌ടോബർ നാലാം തീയതി ഞായറാഴ്ച ആരംഭിച്ച് ഒക്‌ടോബർ 15-ന് വ്യാഴാഴ്ച തിരിച്ചെത്തുന്ന ഈ തീർത്ഥാടനംവഴി പഴയ നിയമത്തിലൂടെയും; പുതിയ നിയമത്തിലൂടെയും നാം മനസിലാക്കിയ അനേകം പുണ്യസങ്കേതങ്ങളും, ചരിത്രസത്യങ്ങളും, തൊട്ടറിഞ്ഞുള്ള പ്രാർത്ഥനാപൂർവ്വ പ്രയാണവും കണ്ടെത്തലുകളും. കാലിത്തൊഴുത്തു മുതൽ കാൽവരി വരെയുള്ള യേശുക്രിസ്തുവിന്റെ പരസ്യജീവിത, അത്ഭുത രോഗശാന്തി, സുവിശേഷ പ്രഘോഷണ വീഥികളിലൂടെയുള്ള യാത്രയും. കാലത്തിനുപോലും മായ്ച്ചുകളയാൻ സാധിക്കാത്ത അത്ഭുതമെന്നു വിശേഷിപ്പിക്കപ്പെടുന്ന പിരിമിടുകളിൽ ഇനിയും ഉറക്കമുണരാത്ത ഫറവോ ചക്രവർത്തിമാരേയും ; സംസ്‌കാരത്തിന്റെ പിള്ളത്തൊട്ടിൽ എന്നറിയപ്പെടുന്ന നൈൽ നദിയിലൂടെയുള്ള സിന്നർക്രൂസും ഈ തീർത്ഥയാത്രയിൽ ക്രമീകരിച്ചിട്ടുണ്ട്.
ഒമ്പത് ദിവസത്തെ ഹോട്ടൽ താമസിത്തിനായി ഫൈവ് സ്റ്റാർ/ഫോർ സ്റ്റാർ ഹോട്ടൽ സംവിധനമാണ് ഒരുക്കിയിരിക്കുന്നത്. താമസം, ഭക്ഷണം (ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ), വിമാനയാത്രാ ചെലവ്, ലക്ഷ്വറി കോച്ച്, ഇംഗ്ലീഷ് സംസാരിക്കുന്ന ഗവൺമെന്റ് ലൈസൻസ് ഗൈഡുകൾ, സൗജന്യമായി ദിവസവും ഒരു കുപ്പി മിനറൽ വാട്ടർ ഉൾപ്പടെ രണ്ടായിരത്തി അഞ്ഞൂറ്റി എൺപെത്തെട്ട് (2588) ഡോളറാണ് ഒരു വ്യക്തിക്ക് ഈ യാത്രയ്ക്ക് ചെലവാകുന്നത്. ഈ മനോഹരമായ തീർത്ഥാടനം എന്നെന്നും അവിസ്മരണീയമാക്കി നിങ്ങൾക്ക് സൂക്ഷിക്കുന്നതിനായി ഒരു പ്രൊഫഷണൽ വീഡിയോ- ഫോട്ടോഗ്രാഫറെ ഈ യാത്രയിൽ കൊണ്ടുപോകുന്നതും ആവശ്യക്കാർക്ക് പ്രത്യേകം തയാറാക്കുന്ന നിങ്ങളുടെ തീർത്ഥാടനത്തിന്റെ മനോഹരമായ വീഡിയോ സി.ഡി മിതമായ വിലയ്ക്ക് നൽകുന്നതുമാണ്. അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഈ എക്യൂമെനിക്കൽ തീർത്ഥാടനത്തിൽ പങ്കെടുക്കുന്നവർ അമ്മാനിൽ എത്തി അവിടെ ബിഷപ്പ് മാർ ജോയി ആലപ്പാട്ടിന്റെ നേതൃത്വത്തിൽ ഒരു സംഘമായി തീർത്ഥാടനം തുടങ്ങുന്നു.
അമേരിക്കയിൽ നിന്നും കേരളത്തിൽ നിന്നും ആയിരക്കണക്കിന് തീർത്ഥാടകരെ ഓരോ വർഷവും കൊണ്ടുപോകുന്ന പരിചയസമ്പന്നരായ ഫെയ്ത്ത് ഹോളിഡേയ്‌സ് ആണ് കുറഞ്ഞ ചെലവിൽ എസ്.എം.സി.സിക്കായി ഈ എക്യൂമെനിക്കൽ ടൂർ ക്രമീകരിച്ചിരിക്കുന്നത്. അമേരിക്കയിൽ നിന്നോ, കാനഡയിൽ നിന്നോ ഈ വിശുദ്ധനാട് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ തങ്ങളുടെ സീറ്റുകൾ അഡ്വാൻസ് നൽകി ഏപ്രിൽ 10-കം ബുക്ക് ചെയ്യണമെന്ന് എസ്.എം.സി.സി പ്രസിഡന്റ് ജോയി കുറ്റിയാനി (954 708 6614), ട്രഷറർ റോബിൻ ആന്റണിയും (954 552 1267) അറിയിച്ചു.
സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും ടൂറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കുമായി ഫെയ്ത്ത് ഹോളിഡേ ഫ്‌ളോറിഡ ഓഫീസ് ജേക്കബ് തോമസ് (954 336 7731) info@Faithholidays.com tem, 1 888 91 Faith, 877 994 6342 എന്ന നമ്പരിലോ ബന്ധപ്പെടണമെന്ന് എസ്.എം.സി.സി അറിയിച്ചു. ജോയി കുറ്റിയാനി അറിയിച്ചതാണിത്.