ഷിക്കാഗോ: നാഷണൽ എസ്.എം.സി.സിയുടെ നേതൃത്വത്തിൽ നടത്തിയ റാഫിളിൽ വിജയികളായവർക്ക് സമ്മാനദാനം നടത്തുകയുണ്ടായി. ജൂൺ 17-നു ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ പാരീഷ് ഹാളിൽ വച്ചാണ് സമ്മാനദാനം നടത്തിയത്. മാർ ജേക്കബ് അങ്ങാടിയത്ത് അധ്യക്ഷനായിരുന്നു. മാർ ജോയി ആലപ്പാട്ട്, ഫാ. ജോണിക്കുട്ടി പുലിശേരി, റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറനിൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

എസ്.എം.സി.സി നാഷണൽ ചെയർപേഴ്സൺ ജോർജുകുട്ടി പുല്ലാപ്പള്ളി സദസിന് സ്വാഗതം അരുളി. മാർ ജേക്കബ് അങ്ങാടിയത്ത് വിജയികളായവരെ അനുമോദിക്കുകയും എസ്.എം.സി.സിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും വിജയാശംസകൾ നേരുകയും ചെയ്തു. അതോടൊപ്പം മാർ ജോയി ആലപ്പാട്ട് വിജയികൾക്ക് അനുമോദനങ്ങളും നന്മകളും നേരുകയുണ്ടായി.

നിറഞ്ഞ സദസ്സിന് ജോൺസൺ കണ്ണൂക്കാടൻ നന്ദി പറഞ്ഞു. റാഫിളിന്റെ നറുക്കെടുപ്പ് ഹ്യൂസ്റ്റൻ സെന്റ് ജോസഫ്സ് ചർച്ചിലാണ് നടത്തിയത്.

എസ്.എം.സി.സി ആദ്ധ്യാത്മികാധ്യക്ഷൻ റവ.ഫാ. കുര്യൻ നെടുവേലിച്ചാലുങ്കലും, എസ്.എം.സി.സി നാഷണൽ പ്രസിഡന്റ് ബോസ് കുര്യന്റേയും നേതൃത്വത്തിലാണ് റാഫിൾ വിജയികളെ തെരഞ്ഞെടുത്തത്. മത്തായി കൊച്ചുപുരയ്ക്കൽ ചടങ്ങിന്റെ നടത്തിപ്പിനായി പ്രവർത്തിച്ചു.

ഫ്രാൻസീസ് തോമസ് (സെന്റ് തോമസ് ഫൊറോനാ ചർച്ച്, സാന്റാ അന്ന, സി.എ).ജോസ് ദേവസി (സെന്റ് തോമസ് ഫൊറോനാ ചർച്ച്, സാന്റാ അന്ന, സി.എ).അനീഷ് തോമസ് (സെന്റ് ജോസഫ്സ് കാത്തലിക് ചർച്ച്, ഹൂസ്റ്റൻ).

പ്രോത്സാഹന സമ്മാനങ്ങൾ:
ആഗ്നസ് മാത്യു (ഷിക്കാഗോ), ലിനി (കാലിഫോർണിയ), റോണി ജോർജ് (ഹ്യൂസ്റ്റൻ) എന്നിവരാണ് റാഫിളിൽ സമ്മാനാർഹരായത്.

ഷാബു മാത്യു, സണ്ണി വള്ളിക്കളം, കുര്യാക്കോസ് തുണ്ടിപ്പറമ്പിൽ, ഷിബു അഗസ്റ്റിൻ, ആന്റോ കവലയ്ക്കൽ, ജോൺസൺ കണ്ണൂക്കാടൻ, ആഗ്നസ് തെങ്ങുംമൂട്ടിൽ എന്നിവരും പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു.