ഷാർജയിലെ വീടുകളിൽ ഒക്ടോബർ മുതൽ പുക മുന്നറിയിപ്പ് ഉപകരണം നിർബന്ധമാക്കുന്നു. അടുത്തവർഷം മുതൽ ഈ സംവിധാനം ഇല്ലാതെ കെട്ടിടങ്ങൾക്ക് നിർമ്മാണ അനുമതി നൽകില്ല.ഇത് സംബന്ധിച്ച് സിവിൽ ഡിഫൻസ് മുഴുവൻ കെട്ടിട ഉടമകൾക്കും സർക്കുലർ അയച്ചു.

തീപിടുത്തങ്ങളിൽ ആളപായം കുറക്കാൻ ലക്ഷ്യമിട്ടാണ് മുഴുവൻ വീടുകളിലും സ്‌മോക്ക് ഡിറ്റക്ടർ നിർബന്ധമാക്കുന്നത്. കെട്ടിടങ്ങളിൽ എവിടെയെങ്കിലും പുക ഉയർന്നാൽ ഈ സംവിധാനം അലാം മുഴക്കി മുന്നറിയിപ്പ് നൽകും.

അടുത്തവർഷം മുതൽ നിർമ്മാണത്തിന് മുൻപേ കെട്ടിടത്തിന്റെ പ്ലാനിലും സ്‌കെച്ചിലും പുക മുന്നറിയിപ്പ് ഉപകരണങ്ങൾ ഉൾപ്പെടുത്തിയിരിക്കണം. ഇവ ഇല്ലാത്ത പ്ലാനുകൾക്ക് നിർമ്മാണ അനുമതി ലഭിക്കില്ല. കെട്ടിടങ്ങളിൽ സ്‌മോക്ക് ഡിറ്റക്ടറുകൾ പ്രോൽസാഹിപ്പിക്കുന്നതിന് 20000 വീടുകളിൽ മുനിസിപ്പാലിറ്റി സൗജന്യമായി ഉപകരണം വിതരണം ചെയ്തിരുന്നു.