ആവശ്യമുള്ള സാധനങ്ങൾ

  1.  ചിക്കൻ-  1 ( ഇടത്തരം)
  2. പുതിന- ½  കപ്പ്
  3. മല്ലിയില- ½ കപ്പ്
  4. പച്ചമുളക്- 15
  5. ഇഞ്ചി- 1 ടേ.സ്പൂൺ
  6. വെളുത്തുള്ളി- 1 ടേ.സ്പൂൺ
  7. കറിവേപ്പില-  2 കതിർപ്പ്
  8. മല്ലിപ്പൊടി- 1 ½ ടേ.സ്പൂൺ
  9. സവാള- 2
  10. നെയ്യ്- ½ കപ്പ്
  11. ഉപ്പ്- പാകത്തിന്
  12. അരി – 1 ½  കപ്പ്
  13. കറുവാപ്പട്ട, ഗ്രാംബു, ഏലക്ക- 1 ടേ.സ്പൂൺ

പുകക്കായി

 ചാർക്കോൾ/കരി- 2 കഷണം

പാകം ചെയ്യുന്നവിധം

അരി കഴുകി കുതിരാൻ  വെക്കുക.  2 മുതൽ 8 വരെയുള്ള ചേരുവകകൾ ഒരുമിച്ചരക്കുക. സവാള അരിഞ്ഞ് അല്പം എണ്ണയും നെയ്യും ചേർത്ത് വഴറ്റുക.  അതിലേക്ക്  അരച്ചു വെച്ച അരപ്പ് ചേർത്ത് വീണ്ടും ഇളക്കുക. എണ്ണ തെളിഞ്ഞു വരുംബോൾ അതിലേക്ക് ചിക്കൻ  കഷണങ്ങൾ ചേർത്ത് 2 മിനിറ്റ് ഇളക്കിച്ചേർക്കുക.  

ഒന്ന് തിളച്ച് എണ്ണ തെളിഞ്ഞു തുടങ്ങിയാൽ , കരിക്കഷണങ്ങൾ  നന്നായി കത്തിച്ച് ഒരു ചെറിയ പാത്രത്തിൽ വെച്ച് , ഒന്നു രണ്ട് തുള്ളി വെള്ളം തളിച്ച്,ചിക്കന്റെ നടുവിൽ വെച്ച്, പാത്രം മൂടി  5 മിനിറ്റ് കരി  പുകയാൻ  അനുവദിക്കുക.  

മൂടി മാറ്റി, കുതിർത്തു വെച്ചിരിക്കിന്ന അരി ചിക്കന്റെ മുകളിൽ  നിരത്തി ഉപ്പും  വിതറി കറുവാപ്പട്ട, ഗ്രാംബു,ഏലക്ക എന്നിവയും നിരത്തി, അരിയും നിരത്തിവെക്കുക. അതിലേക്ക്  ½ ഗ്ലസ്സ്  ചൂടു വെള്ളവും ചേർത്ത്, ഒരു അലുമിനിയം ഫോയിൽ കൊണ്ടു മൂടി, മുളകിൽ ഒരടപ്പും വെച്ചടച്ച്,  10 മിനിട്ട്  നല്ല തീയും  , അടുത്ത  10 മിനിട്ട്  ചെറുതീയിലും  മൂടി വെച്ച് വേവിക്കുക. ഇടക്ക് തുറന്ന് ആവശ്യമെങ്കിൽ  അല്പം കൂടി വെള്ളം  ചേർത്ത്,അരിവെന്തെന്ന് ഉറപ്പു വരുത്തുക. ശേഷം   എല്ലാം ഒന്നുകൂടി ഇളക്കിയിട്ട്, മുകളിൽ  മല്ലിയിൽ അരിഞ്ഞതു വിതറി വിളംബാം.സാലടും പപ്പടവും  ബിരിയാണിക്കൊപ്പം  കഴിക്കാം. 

കുറിപ്പ് :-  ചിക്കൻ ഈ പുകയിൽ വെച്ച്  5 മിനിട്ട് മൂടി വേവിക്കുംബോൾ ഒരു പുകമണം  ചിക്കനിൽ വരുന്നു.  ഈ ദ്ബിരിയാണി ,  എളുപ്പത്തിൽ തയ്യാറക്കാവുന്ന ഒരു വ്യത്യസ്ഥമായ ബിരിയാണിയായി എന്ന്  വിളിക്കാം.  എല്ലാ ഇലകളും  ചേരുന്നതുകൊണ്ട് ഒരു  പച്ച നിറവും  ഉണ്ട്. അരിയും  ചിക്കനും  ഒരുമിച്ചു വേവിക്കുന്നതുകൊണ്ട് ഒരു പാത്രത്തിൽത്തന്നെ  ഉണ്ടാക്കിയെടുക്കുകയും ചെയ്യാം.