രുന്ന ഒക്ടോബർ 1 മുതൽ രാജ്യത്തെ പുകവലി നിരോധനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ്. യൂണിവേഴ്‌സിറ്റി ക്യാമ്പസുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരപ്രദേശങ്ങളും സ്വകാര്യ ടാക്‌സി കാറുകൾക്കുള്ളിലും ഇനി പുകവലി രഹിത മേഖലകളായിരിക്കും. നാഷണൽ എൻവയോൺമെന്റൽ ഏജൻസിയാണ് ഇക്കാര്യം കളിഞ്ഞ ദിവസം പുറത്ത് വിട്ടത്.

ബസുകൾ, ഓട്ടോറിക്ഷകൾ എന്നിവയിലും പുകവലി പാടില്ല. കിന്റർഗാർഡൻ, സ്‌കൂളുകൾ, കോളേജുകൾ, യൂണിവേഴ്‌സിറ്റികൾ എന്നിവയുടെ അഞ്ച് മീറ്റർ ചുറ്റളവിലാണ് പുകവലി നിരോധിച്ചിരിക്കുന്നത്.1997 ഓഗസ്റ്റ് മുതൽ സർവകലാശാലകൾക്കുള്ളിൽ പപുകവലി നിരോധിച്ചിട്ടുണ്ട്. എന്നാൽ പുതിയ നിയന്ത്രണങ്ങൾ പുറമേയുള്ള പ്രദേശങ്ങളും ഉൾക്കൊള്ളിച്ചുള്ളതാണ്.

നിരോധനം ഏർപ്പെടുത്തിയ ശേഷമുള്ള മൂന്ന് മാസത്തേക്ക് നിയമലംഘകർക്ക് മുന്നറിയിപ്പ് നല്കി വിടും. ജനുവരി ഒന്നുമുതൽ പുകവലിക്കുന്നവരെ കാത്ത് കനത്ത ശിക്ഷയാണ് ഉള്ളതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.