- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രിയയിൽ പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിക്കുന്നു; തുടക്കം റെസ്‌റ്റോറന്റുകളിൽ നിരോധനം ഏർപ്പെടുത്തിക്കൊണ്ട്; ഘട്ടംഘട്ടമായി പൂർണനിരോധനം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി
വിയന്ന: ഓസ്ട്രിയയിൽ പൊതുസ്ഥലങ്ങളിൽ പുകവലി നിരോധനം കൊണ്ടുവരുന്നു. ഇതിന്റെ തുടക്കമെന്ന നിലയിൽ റെസ്‌റ്റോറന്റുകളിൽ പുകവലി നിരോധിക്കാനാണ് ശ്രമം. അടുത്ത സമ്മറോടു കൂടി ഇതു പ്രാബല്യത്തിൽ വരുത്തുമെന്ന് ആരോഗ്യമന്ത്രി സബൈൻ ഒബർഹോസർ വ്യക്തമാക്കി. പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനം ഘട്ടം ഘട്ടമായി നടപ്പാക്കുമെന്നും ആരോഗ്യമന്ത്രി വെളിപ്പെടു
വിയന്ന: ഓസ്ട്രിയയിൽ പൊതുസ്ഥലങ്ങളിൽ പുകവലി നിരോധനം കൊണ്ടുവരുന്നു. ഇതിന്റെ തുടക്കമെന്ന നിലയിൽ റെസ്‌റ്റോറന്റുകളിൽ പുകവലി നിരോധിക്കാനാണ് ശ്രമം. അടുത്ത സമ്മറോടു കൂടി ഇതു പ്രാബല്യത്തിൽ വരുത്തുമെന്ന് ആരോഗ്യമന്ത്രി സബൈൻ ഒബർഹോസർ വ്യക്തമാക്കി.
പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനം ഘട്ടം ഘട്ടമായി നടപ്പാക്കുമെന്നും ആരോഗ്യമന്ത്രി വെളിപ്പെടുത്തിയിട്ടുണ്ട്. തുടക്കമെന്ന നിലയിൽ റെസ്റ്റോറന്റുകൡ പുകവലി നിരോധനം ഏർപ്പെടുത്തുന്നതു മൂലം ഇവർക്കുണ്ടായേക്കാമെന്നു കരുതുന്ന ബിസിനസ് നഷ്ടങ്ങളെക്കുറിച്ചും നഷ്ടപരിഹാരത്തെക്കുറിച്ചും മന്ത്രി കേറ്ററിങ് മേഖലയിലെ വിദഗ്ധരുമായി ചർച്ച നടത്തി വരികയാണ്. ഇത് ബാറുകളിലും ബാധകമായിരിക്കും.
മിക്ക യൂറോപ്യൻ രാജ്യങ്ങളിലും പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചിട്ടും ഓസ്ട്രിയയിൽ ഇതുവരെ പുകവലി നിരോധനം നടപ്പാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ വിദേശത്തു നിന്നെത്തുന്ന ആർക്കും ഇവിടത്തെ ബാറുകളും റെസ്റ്റോറന്റുകളും അസ്വസ്ഥത സൃഷ്ടിക്കുന്നതായിരുന്നു. ഓസ്ട്രിയയിൽ പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചിട്ടില്ലാത്തതിനാൽ പുകപടലം നിറഞ്ഞിരിക്കുന്ന റെസ്റ്റോറന്റുകളും ബാറുകളും പുകവലിക്കാരുൾപ്പെടെയുള്ള വിദേശീയരെ അത്ഭുതപ്പെടുത്തുകയാണ് പതിവ്.
2009-ൽ ഭാഗികമായി രാജ്യത്ത് പുകവലി നിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും അത് അത്രകണ്ട് വിജയകരമായിരുന്നില്ല. പുകവലി നിരോധനത്തിൽ നിന്ന് ഒഴിവാക്കിയ മേഖലകൾ ഏറെയുണ്ടായിരുന്നതിനാൽ നിരോധനം ഫലം കണ്ടില്ല. അതേസമയം പതിനെട്ടു വയസിൽ താഴെയുള്ളവരെ പുകയില ഉത്പന്നങ്ങൾ വാങ്ങുന്നതിൽ നിന്നു വിലക്കുന്നതിനുള്ള നിർദേശങ്ങൾ ഫാമിലി അഫേഴ്‌സ് മിനിസ്റ്റർ സോഫി കാർമാസിൻ കൊണ്ടുവന്നെങ്കിലും നിലവിൽ പുകവലി നിരോധനത്തിനാണ് മുൻഗണന നൽകുന്നതെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര കണക്കനുസരിച്ച് ഓസ്ട്രിയയിലാണ് ഏറ്റവും കൂടുതൽ ടീനേജ് പുകവലിക്കാർ ഉള്ളത്. ടീനേജുകാർക്കിടയിലുള്ള പുകവലിക്കെതിരേ ഓസ്ട്രിയയിൽ കാമ്പയിനുകൾ നിരന്തരം നടന്നുവരുന്നുണ്ട്.