മസ്‌ക്കറ്റ്: പൊതുജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് മസ്‌കറ്റിൽ പൊതു സ്ഥലത്തു പുക വലിക്കുന്നവർക്ക് പിഴ ഈടാക്കുന്നു. ഇതിനോടകം പുകയിലെ ഉത്പന്നങ്ങളുടെ വിലയിലും നൂറു ശതമാനം വർദ്ധനവ് വരുത്തിയിട്ടുണ്ട് .

പൊതു സ്ഥലത്തു പുക വലിക്കുന്നതിനു നിയന്ത്രണം കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് പിഴ ഈടാക്കുന്നത്.പൊതുസ്ഥലത്ത് പുക വലിക്കുന്നതിനു 2010 മുതൽ നിയത്രണവും പിഴയും ഏർപ്പെടുത്തിയെങ്കിലും ഇത് കർശനമായി പ്രാബല്യത്തിൽ വന്നിരുന്നില്ല. ഇതുമൂലം നിരവധി പേർ നിയമ ലംഘനം തുടർന്ന് വന്നിരുന്നു. തുടർന്ന് പരാതി ഉയർന്നു വന്നതാണ് ശക്തമായ നടപടി സ്വീകരിക്കാൻ നഗരസഭയെ നിർബന്ധിപ്പിച്ചത്

ആരോഗ്യം, സുരക്ഷ, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട നിരവധി നിയമ ലംഘനങ്ങൾക്കു മസ്‌കറ്റ് നഗര സഭ പിഴ വർധിപ്പിച്ചുകൊണ്ടു വിജ്ഞാപനം പുറത്തിറക്കിയിരുന്നു .ഇന്നലെ മുതൽ പരിഷ്‌കരിച്ച പിഴ നിലവിൽ വരികയും ചെയ്തു . കൂടാതെ പുകയിലയുടെയും മദ്യത്തിന്റെയും വില 100 ശതമാനം വർധിപ്പിച്ചു കൊണ്ട് റോയൽ ഒമാൻ പൊലീസ് ആൻഡ് കസ്റ്റംസ് ഉത്തരവ് പുറപെടുവിക്കുകയും ചെയ്തിട്ടുണ്ട് .