- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
മെൽബണിലും പുകവലി നിരോധനത്തിന് അരങ്ങൊരുന്നു; ഔട്ട്‌ഡോർ ഡൈനിങ് ഏരിയയിൽ പുകവലിക്കുന്നത് കുറ്റകരമാകും
മെൽബൺ: മെൽബണിൽ പുകവലി നിരോധിക്കാൻ തയ്യാറെടുക്കുന്നതായി ലോർഡ് മേയർ റോബർട്ട് ഡോയ്‌ലി അറിയിച്ചു. മെൽബണിലെ ഔട്ട്‌ഡോർ ഡൈനിങ് ഏരിയകളിൽ ഇനി മുതൽ പുകവലിക്കുന്നത് കർശനമായി നിരോധിച്ചുകൊണ്ട് ഉത്തരവിടാൻ മെൽബൺ സിറ്റി കൗൺസിൽ തയ്യാറെടുക്കുകയാണെന്നാണ് മേയർ വ്യക്തമാക്കിയിരിക്കുന്നത്. പുകവലി നിയന്ത്രിക്കാൻ മെൽബൺ സിറ്റി കൗൺസിൽ നടപ്പാക്കാൻ ഉ
മെൽബൺ: മെൽബണിൽ പുകവലി നിരോധിക്കാൻ തയ്യാറെടുക്കുന്നതായി ലോർഡ് മേയർ റോബർട്ട് ഡോയ്‌ലി അറിയിച്ചു. മെൽബണിലെ ഔട്ട്‌ഡോർ ഡൈനിങ് ഏരിയകളിൽ ഇനി മുതൽ പുകവലിക്കുന്നത് കർശനമായി നിരോധിച്ചുകൊണ്ട് ഉത്തരവിടാൻ മെൽബൺ സിറ്റി കൗൺസിൽ തയ്യാറെടുക്കുകയാണെന്നാണ് മേയർ വ്യക്തമാക്കിയിരിക്കുന്നത്. പുകവലി നിയന്ത്രിക്കാൻ മെൽബൺ സിറ്റി കൗൺസിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അടുത്ത ഘട്ടമാണ് ഔട്ട് ഡോർ ഡൈനിങ് ഏരിയകളിൽ പുകവലി നിരോധിക്കുന്നത്.
ഔട്ട്‌ഡോർ ഡൈനിങ് ഏരിയകളിൽ പുകവലി നിരോധിക്കാത്ത ഏക സംസ്ഥാനം വിക്ടോറിയയാണെന്നും ഇതിനാൽ ഉടൻ തന്നെ ഇതു നടപ്പാക്കാനാണ് തീരുമാനമെന്നുമാണ് മെൽബൺ സിറ്റി കൗൺസിൽ തീരുമാനിച്ചിരിക്കുന്നത്. പുകവലി പൂർണമായും നിരോധിക്കുകയല്ല ഇതുമൂലം ചെയ്യുന്നതെന്നും അതേസമയം മറ്റുള്ളവർക്ക് ഉപദ്രവമാകുന്ന തരത്തിൽ പുകവലി പാടില്ലെന്നുമാണ് ഇതുകൊണ്ട് അർഥമാക്കുന്നതെന്നും മേയർ വിശദീകരിച്ചിട്ടുണ്ട്. വിക്ടോറിയ അല്ലാത്ത എല്ലാ സംസ്ഥാനങ്ങളിലും ഔട്ട്‌ഡോർ ഡൈനിങ് ഏരിയയിൽ പുകവലി നിരോധിച്ചിരിക്കുകയാണ്.
ഇതു പുകവലിക്കാരുടെ മേൽ ഏറെ സമ്മർദം ചൊലുത്തുമെന്ന് കരുതുന്നില്ലെന്നും പൊതു ആരോഗ്യത്തെക്കരുതിയാണ് ഇത്തരത്തിൽ കൗൺസിൽ തീരുമാനമെടുക്കുന്നതെന്നും ഡോയ്‌ലി വ്യക്തമാക്കുന്നു. പുകവലിക്കണമെന്നുള്ളവർക്ക് പൊതുസ്ഥലങ്ങളിൽ നിന്നുമാറി നിന്ന് പുകവലിക്കാമെന്നും ഇതുസംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ കൗൺസിൽ പുറപ്പെടുവിക്കുമെന്നും മേയർ വിശദമാക്കിയിട്ടുണ്ട്.