- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ടാസ്മാനിയയിൽ പുകവലിക്കാർക്കുള്ള പ്രായം ഉയർത്താനുള്ള നീക്കം പിൻവലിക്കുന്നു; 25 വയസിൽ താഴെയുള്ളവർക്ക് പുകവലി നിരോധനം ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധം
മെൽബൺ: ടാസ്മാനിയയിൽ പുകവലിക്കാർക്കുള്ള കുറഞ്ഞ പ്രായം ഉയർത്താനുള്ള നീക്കത്തിൽ നിന്നു സർക്കാർ പിൻവലിയുന്നതായി റിപ്പോർട്ട്. പുകവലിക്കാർക്കുള്ള കുറഞ്ഞ പ്രായം 18-ൽ നിന്ന് 25 വരെയാക്കി ഉയർത്താനായിരുന്നു ടാസ്മാനിയൻ സർക്കാർ ആലോചിച്ചിരുന്നത്. കഴിഞ്ഞ വർഷമാണ് സർക്കാർ വിവാദപരമായ ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്. 25 വയസിൽ താഴെയുള്ളവർക്ക് പുകവലി നിരോധനം ഏർപ്പെടുത്താനായിരുന്നു സർക്കാർ നീക്കം. 18 വയസിന് താഴെ വരെയുള്ള നിരോധനം 21 വയസു വരെയെങ്കിലും ഉയർത്താനാണ് സർക്കാർ ആദ്യഘട്ടത്തിൽ ആലോചിച്ചിരുന്നത്. പിന്നീട് അത് 25 വരെയാക്കാനും സർക്കാർ പദ്ധതിയിട്ടിരുന്നു. എന്നാൽ ഈ തീരുമാനത്തിൽ നടത്തിയ കൺസൾട്ടേഷനിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് പദ്ധതി ഉപേക്ഷിക്കുകയാണെന്ന് ടാസ്മാനിയ ഹെൽത്ത് മിനിസ്റ്റർ മൈക്കിൾ ഫെർഗുസൻ വ്യക്തമാക്കി. ടാസ്മാനിയയിൽ പുകവലിക്കാരുടെ എണ്ണത്തിൽ താരതമ്യേന വർധനയാണുള്ളത്. ഇവിടെ 20 ശതമാനത്തോളം പേർ പുകവലിക്ക് അടിമയാണ്. പുകവലിക്കാരുടെ എണ്ണത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനമാണ് ടാസ്മാനിയയ്ക്കുള്ളത്. 202
മെൽബൺ: ടാസ്മാനിയയിൽ പുകവലിക്കാർക്കുള്ള കുറഞ്ഞ പ്രായം ഉയർത്താനുള്ള നീക്കത്തിൽ നിന്നു സർക്കാർ പിൻവലിയുന്നതായി റിപ്പോർട്ട്. പുകവലിക്കാർക്കുള്ള കുറഞ്ഞ പ്രായം 18-ൽ നിന്ന് 25 വരെയാക്കി ഉയർത്താനായിരുന്നു ടാസ്മാനിയൻ സർക്കാർ ആലോചിച്ചിരുന്നത്.
കഴിഞ്ഞ വർഷമാണ് സർക്കാർ വിവാദപരമായ ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്. 25 വയസിൽ താഴെയുള്ളവർക്ക് പുകവലി നിരോധനം ഏർപ്പെടുത്താനായിരുന്നു സർക്കാർ നീക്കം. 18 വയസിന് താഴെ വരെയുള്ള നിരോധനം 21 വയസു വരെയെങ്കിലും ഉയർത്താനാണ് സർക്കാർ ആദ്യഘട്ടത്തിൽ ആലോചിച്ചിരുന്നത്. പിന്നീട് അത് 25 വരെയാക്കാനും സർക്കാർ പദ്ധതിയിട്ടിരുന്നു. എന്നാൽ ഈ തീരുമാനത്തിൽ നടത്തിയ കൺസൾട്ടേഷനിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് പദ്ധതി ഉപേക്ഷിക്കുകയാണെന്ന് ടാസ്മാനിയ ഹെൽത്ത് മിനിസ്റ്റർ മൈക്കിൾ ഫെർഗുസൻ വ്യക്തമാക്കി.
ടാസ്മാനിയയിൽ പുകവലിക്കാരുടെ എണ്ണത്തിൽ താരതമ്യേന വർധനയാണുള്ളത്. ഇവിടെ 20 ശതമാനത്തോളം പേർ പുകവലിക്ക് അടിമയാണ്. പുകവലിക്കാരുടെ എണ്ണത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനമാണ് ടാസ്മാനിയയ്ക്കുള്ളത്. 2025-ഓടെ സംസ്ഥാനത്തെ മെച്ചപ്പെട്ട ആരോഗ്യമുള്ള ഇടമാക്കി മാറ്റുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് 25 വയസിൽ താഴെയുള്ളവർക്ക് പുകവലി നിരോധനം ഏർപ്പെടുത്താൻ ആലോചിച്ചത്.
2000-നു ശേഷം ജനിച്ചവർക്ക് പുകയില ഉത്പന്നങ്ങൾ നിരോധിക്കാനുള്ള പദ്ധതിക്കായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഇതുസംബന്ധിച്ച കരടു രേഖ കഴിഞ്ഞ ഡിസംബറിലാണ് സർക്കാർ പുറത്തിറക്കുന്നത്. സംസ്ഥാനത്തെ 520,000 നിവാസികൾക്കിടയിൽ അഞ്ചിലൊന്ന് ആൾക്കാരും പുകവലിക്കുന്നവരാണ്. കൂടാതെ നിരക്ഷരത, അമിത വണ്ണം എന്നിവയുടെ കാര്യത്തിലും ടാസ്മാനിയ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിലാണ്. സംസ്ഥാനത്തെ പകുതിയോളം ജനതയ്ക്ക് വായനയും എഴുത്തും അറിയില്ല എന്നതാണ് മറ്റൊരു വസ്തുത.